Hilltop Muruka Temple; Although part of Tamil Nadu, it is a favorite destination for tourists and pilgrims from Kerala! Know the features of this temple
ഭൂമിശാസ്ത്രം വെച്ചുനോക്കുമ്പോൾ തമിഴ്നാടിന്‍റെ ഭാഗമാണെങ്കിലും കേരളത്തിൽ നിന്നുള്ള സഞ്ചാരികളുടെയും തീർത്ഥാടകരുടെയും പ്രിയപ്പെട്ട ലക്ഷ്യസ്ഥാനം, വേളിമലൈ കുമാരസ്വാമി ക്ഷേത്രം. കന്യാകുമാരിയിൽ നാഗര്‍കോവിലിന് സമീപം സ്ഥിതി ചെയ്യുന്ന അതിപുരാതനമായ ക്ഷേത്രങ്ങളിലൊന്നാണ് വേളിമലൈ കുമാരസ്വാമി ക്ഷേത്രം.
കുമാര ക്ഷേത്രം അഥവാ സുബ്രഹ്മണ്യ സ്ഥലം എന്നുമെല്ലാം വരുന്ന തീർത്ഥാടകരുടെ നാടും വിശ്വാസങ്ങളുമനുസരിച്ച് മാറിവരും. കന്യാകുമാരിയിലെ ഏറ്റും പ്രസിദ്ധമായ ഇവിടം കേരളം-തമിഴ്നാട് സംസ്ഥാനങ്ങളുടെ അതിർത്തിയോട് ചേർന്നു സ്ഥിതി ചെയ്യുന്നതിനാൽ രണ്ടിടങ്ങളിൽ നിന്നും നിരവധി ആളുകൾ ഇവിടെ എത്തുന്നു. ക്ഷേത്രത്തിനു മുകളിൽ നിന്നും പ്രദേശത്തിന്റെയാകെ സൗന്ദര്യം ആസ്വദിക്കുവാൻ സാധിക്കുമെന്നതിനാൽ സഞ്ചാരികളും ഇവിടേക്ക് വരാറുണ്ട്. തിരുവനന്തപുരം-നാഗർകോവിൽ പാതയിലായതിനാൽ ഈ വഴി കന്യാകുമാരിക്കോ മറ്റിടങ്ങളിലേക്കോ പോകുന്നവർ ഇവിടെക്കൂടി കയറിയാണ് സാധാരണ പോകാറുള്ളത്.
വെള്ളിമല അഥവാ വേളിമല എന്നാണ് കുമാരസ്വാമി ക്ഷേത്രം സ്ഥിതി ചെയ്യുന്ന സ്ഥലം അറിയപ്പെടുന്നത്. ഇവിടുത്തെ പ്രാദേശിക ഭരണാധികാരികളായിരുന്ന ആയ് വംശത്തിന്റെ കുടുംബപ്പേരായിരുന്നുവത്രെ വേൽ. ദക്ഷിണേന്ത്യയിലെ സമ്പന്നമായ ഒരു കുടുംബമായിരുന്നുവത്രെ ഇത്. ഇവരുടെ കീഴിലായിരുന്നു ഇപ്പോൾ ക്ഷേത്രമിരിക്കുന്ന കുന്നുണ്ടായിരുന്നത്. മുരുകൻ ലോകനന്മയ്ക്കും സ്നേഹത്തിനുമായി ഇവിടെ പ്രത്യേകം യാഗങ്ങൾ കഴിച്ചുവെന്നും അങ്ങനെ വേളിമല ആയി ഇവിടം മാറിയെന്നും ആണ് ഐതിഹ്യം. കുമാരക്ഷേത്രം എന്നും സുബ്രഹ്മണ്യസ്ഥലം എന്നുമാണ് മലയാളികൾക്കിടയിൽ ഈ ക്ഷേത്രം അറിയപ്പെടുന്നത്. സാധാരണ ക്ഷേത്രങ്ങളിൽ കാണുന്നതുപോലെ ഒരു രൂപമോ നിർമ്മിതിയോ അല്ല അതിനുള്ളത്. കുത്തനെ നിർമ്മിച്ചിരിക്കുന്ന 40 പടവുകൾ കയറി വേണം ക്ഷേത്രത്തിനടുത്തു വരുവാൻ.
മൈമൻസിങ് : ബംഗ്ലാദേശിലെ മൈമൻസിങ് നഗരത്തിൽ മതനിന്ദ ആരോപിച്ച് ഹിന്ദു യുവാവിനെ ജനക്കൂട്ടം തല്ലിക്കൊന്ന് തീകൊളുത്തി. പയനിയർ നിറ്റ് കോമ്പോസിറ്റ്…
ദില്ലി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാരനെ ശാരീരികമായി ഉപദ്രവിച്ചെന്ന പരാതിയിൽ എയർ ഇന്ത്യ എക്സ്പ്രസ് പൈലറ്റിനെതിരെ കർശന നടപടി. ടെർമിനൽ…
വാഴ്സ : പോളണ്ടിൽ ക്രിസ്മസ് വിപണികളെ ലക്ഷ്യമിട്ട് ഭീകരാക്രമണത്തിന് പദ്ധതിയിട്ട പത്തൊൻപതുകാരനായ നിയമവിദ്യാർത്ഥിയെ ആഭ്യന്തര സുരക്ഷാ ഏജൻസി (ABW) പിടികൂടി.…
തിരുവനന്തപുരം: ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ മെറ്റാ ഗ്ലാസ് ധരിച്ചെത്തിയ ആൾ കസ്റ്റഡിയിൽ. ശ്രീലങ്കൻ പൗരനാണ് പോലീസിന്റെ പിടിയിലായത്. ഇയാളെ ഫോർട്ട്…
ഗോഹട്ടിയിലെ ലോകപ്രിയ ഗോപിനാഥ് ബർദലോയ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പുതിയ ടെർമിനൽ കെട്ടിടം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമർപ്പിച്ചു. അസമിന്റെ…
തോഷഖാന അഴിമതിക്കേസിൽ പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനും മൂന്നാം ഭാര്യ ബുഷ്റ ബീബിക്കും 17 വർഷം വീതം തടവുശിക്ഷ…