ഹിമാചലിൽ നിന്നുള്ള ദൃശ്യം
ഷിംല :മിന്നൽ പ്രളയത്തിൽ ഹിമാചൽ പ്രദേശിൽ വ്യാപക നാശനഷ്ടം. പ്രളയത്തിന്റെ ഭീകരത വ്യക്തമാക്കുന്ന ദൃശ്യങ്ങൾ മുഖ്യമന്ത്രി സുഖ്‌വീന്ദർ സിങ് സുഖു പങ്കുവച്ചു. മണ്ഡി ജില്ലയിലെ സംബാൽ ഗ്രാമത്തിൽ നിന്നുള്ള ദൃശ്യങ്ങളാണ് അദ്ദേഹം എക്സ് പ്ലാറ്റ്‌ഫോമിൽ (ട്വിറ്റർ) പങ്കുവച്ചത്. ഒൻപത് പേർ ഇവിടെ ഒഴുക്കിൽപ്പെട്ടതായും കാണാതായവർക്കായി ഊർജിതമായി തെരച്ചിൽ നടത്തുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്നലെ മുതൽ അതിശക്തമായ മഴയാണ് ഹിമചൽ പ്രദേശിൽ പെയ്‌തിറങ്ങുന്നത്. മിന്നൽ പ്രളയത്തിൽ ഇതുവരെ 29 പേരാണ് മരിച്ചത്. ഷിംല സമ്മർ ഹില്ലിലെ ശിവക്ഷേത്രത്തിന് സമീപമുണ്ടായ മണ്ണിടിച്ചിലിൽ 15 പേർ കുടുങ്ങിയിട്ടുണ്ട്. 9 പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തു. ഇന്നലെ രാത്രിയുണ്ടായ മേഘവിസ്ഫോടനത്തിൽ സോളൻ ജില്ലയിൽ ഒരു കുടുംബത്തിലെ ഏഴ് പേർ മരിച്ചു. ഇവിടെ രണ്ട് വീടുകൾ പൂർണ്ണമായും ഒലിച്ചു പോയി. രണ്ട് പേർ മരിക്കുകയും ചെയ്തു. ആറു പേരെ രക്ഷിച്ചു. ഇന്നലെ കംങ്റയിൽ 273 മില്ലീമീറ്റർ മഴയാണ് പെയ്തത്. ധർമശാലയിൽ 250 മില്ലിമീറ്ററും സുന്ദർനഗറിൽ 168 മില്ലീ മീറ്റർ മഴയും പെയ്തു. സംസ്ഥാനത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്.
ദിസ്‌പൂർ : പ്രശസ്ത ഗായകൻ സുബീൻ ഗാർഗിന്റെ ദുരൂഹ മരണക്കേസ് ഈ മാസം അവസാനത്തോടെ കേന്ദ്ര അന്വേഷണ ഏജൻസിക്ക് കൈമാറുമെന്ന്…
തിരുവനന്തപുരം : വോട്ടെടുപ്പിന് മുൻപ് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ അവലോകനത്തിന് ചേര്‍ന്ന ജില്ലാ സെക്രട്ടേറിയറ്റ്-- ജില്ലാ കമ്മിറ്റി യോഗങ്ങളിൽ നേതാക്കൾ തമ്മിൽ…
കൊൽക്കത്ത : ലോകകപ്പ് ജേതാവും ലോക ഫുട്ബോൾ ഇതിഹാസവുമായ ലയണൽ മെസ്സി 2011-ന് ശേഷം ആദ്യമായി ഇന്ത്യയിലേക്ക് എത്തുകയാണ്. നാളെ…
നടിയെ ആക്രമിച്ച കേസിലെ പ്രതികളുടെ ശിക്ഷാവിധിയിൽ നിരാശ പ്രകടിപ്പിച്ച് ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. ശിക്ഷാവിധി അതിജീവിതയെ പരിഗണനയിലെടുക്കാതെയുള്ളതെന്നും അതിജീവിതയ്ക്കാണ് യഥാർഥത്തിൽ…
ദില്ലി : ആഗോളതലത്തിൽ വ്യോമ പ്രതിരോധ ശേഷിയിൽ ഭാരതം വൻ മുന്നേറ്റത്തിനൊരുങ്ങുന്നു. ലോകത്തിലെ ഏറ്റവും ശക്തമായ ദീർഘദൂര എയർ-ടു-എയർ മിസൈലുകളിലൊന്നായ…
കണ്ണൂര്‍: മമ്പറത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിയ്ക്കും പോളിംഗ് ഏജന്‍റിനും മുഖംമൂടി സംഘത്തിന്റെ ക്രൂര മർദനം. വേങ്ങാട് പഞ്ചായത്തിലെ 16ാം വാര്‍ഡിൽ മത്സരിക്കുന്ന…