Saturday, May 18, 2024
spot_img

മിന്നൽ പ്രളയത്തിൽ തകർന്നടിഞ്ഞ് ഹിമാചൽ പ്രദേശ്; ഇത് വരെ മരണമടഞ്ഞത് 29 പേർ

ഷിംല :മിന്നൽ പ്രളയത്തിൽ ഹിമാചൽ പ്രദേശിൽ വ്യാപക നാശനഷ്ടം. പ്രളയത്തിന്റെ ഭീകരത വ്യക്തമാക്കുന്ന ദൃശ്യങ്ങൾ മുഖ്യമന്ത്രി സുഖ്‌വീന്ദർ സിങ് സുഖു പങ്കുവച്ചു. മണ്ഡി ജില്ലയിലെ സംബാൽ ഗ്രാമത്തിൽ നിന്നുള്ള ദൃശ്യങ്ങളാണ് അദ്ദേഹം എക്സ് പ്ലാറ്റ്‌ഫോമിൽ (ട്വിറ്റർ) പങ്കുവച്ചത്. ഒൻപത് പേർ ഇവിടെ ഒഴുക്കിൽപ്പെട്ടതായും കാണാതായവർക്കായി ഊർജിതമായി തെരച്ചിൽ നടത്തുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഇന്നലെ മുതൽ അതിശക്തമായ മഴയാണ് ഹിമചൽ പ്രദേശിൽ പെയ്‌തിറങ്ങുന്നത്. മിന്നൽ പ്രളയത്തിൽ ഇതുവരെ 29 പേരാണ് മരിച്ചത്. ഷിംല സമ്മർ ഹില്ലിലെ ശിവക്ഷേത്രത്തിന് സമീപമുണ്ടായ മണ്ണിടിച്ചിലിൽ 15 പേർ കുടുങ്ങിയിട്ടുണ്ട്. 9 പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തു. ഇന്നലെ രാത്രിയുണ്ടായ മേഘവിസ്ഫോടനത്തിൽ സോളൻ ജില്ലയിൽ ഒരു കുടുംബത്തിലെ ഏഴ് പേർ മരിച്ചു. ഇവിടെ രണ്ട് വീടുകൾ പൂർണ്ണമായും ഒലിച്ചു പോയി. രണ്ട് പേർ മരിക്കുകയും ചെയ്തു. ആറു പേരെ രക്ഷിച്ചു. ഇന്നലെ കംങ്റയിൽ 273 മില്ലീമീറ്റർ മഴയാണ് പെയ്തത്. ധർമശാലയിൽ 250 മില്ലിമീറ്ററും സുന്ദർനഗറിൽ 168 മില്ലീ മീറ്റർ മഴയും പെയ്തു. സംസ്ഥാനത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്.

Related Articles

Latest Articles