പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട നാവിക സേന ഉദ്യോഗസ്ഥന്‍ വിനയ് നർവലിന്റെ ഭൗതിക ദേഹത്തിന് സമീപം ഭാര്യ ഹിമാൻഷി
ദില്ലി : പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട നാവിക സേന ഉദ്യോഗസ്ഥന്‍ വിനയ് നർവലിന് രാജ്യം ആദരാഞ്ജലി അർപ്പിച്ചു. ഉന്നത നാവിക സേന ഉദ്യോഗസ്ഥർ ദില്ലി വിമാനത്താവളത്തിലെത്തി അന്ത്യോപചാരം അർപ്പിച്ചു. ദില്ലി മുഖ്യമന്ത്രി രേഖ ഗുപ്തയാണ് മൃതദേഹം ഏറ്റുവാങ്ങിയത്.
മൃതദേഹത്തിന് മുന്നിൽ കരഞ്ഞു വീണ ഭാര്യ ഹിമാൻഷി ഒടുവിൽ ‘ജയ്ഹിന്ദ്’ വിളിച്ചാണ് , വിനയ് നർവലിനു വിട നൽകിയത്. മൃതദേഹം ഹരിയാനയിലേക്ക് കൊണ്ട് പോയി.
വിനയ് നർവലിന്റെ മൃതദേഹത്തിനരികെയിരിക്കുന്ന ഹിമാൻഷിയുടെ ചിത്രങ്ങൾ ഇന്നലെ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഭീകരാക്രമണത്തിന്റെ ക്രൂരത വിളിച്ചു പറയുന്നതായിരുന്നു ചിത്രം. മധുവിധു ആഘോഷിക്കാൻ ഹിമാൻഷിക്കൊപ്പം കശ്മീരിലെത്തിയ വിനയ്‌യെയാണ് ഭീകരർ വധിച്ചത്. ഏപ്രിൽ 16നായിരുന്നു ഇരുവരുടെയും വിവാഹം. കൊച്ചിയിൽ നാവികസേനാ ഉദ്യോഗസ്ഥനായിരുന്നു കൊല്ലപ്പെട്ട വിനയ്.
ഈ മാസം 16നാണ് വിനയ് നർവാളും ഹിമാൻഷിയും വിവാഹിതരായത്. നേവിയിൽ ലെഫ്റ്റന്റ് കേണലാണ് ഹരിയാനയിലെ കര്‍ണാൽ സ്വദേശിയായ വിനയ്. രണ്ട് വർഷം മുമ്പ് സേനയിൽ ചേർന്ന വിനയ് കൊച്ചി നേവൽ ബേസിലാണ് സേവനമനുഷ്ഠിച്ചിരുന്നത്. ഏപ്രിൽ 19നായിരുന്നു വിനയ്-ഹിമാൻഷി ദമ്പതികളുടെ വിവാഹ സൽക്കാരം. 21ന് ജമ്മു കശ്മീരിൽ എത്തിയ അവർ പിറ്റേന്ന് പഹൽഗാമിൽ എത്തിയപ്പോഴാണ് ദുരന്തം. ആക്രമണം നടന്ന് ഏറ്റവുമാദ്യം പുറത്തുവന്നതും ഹിമാൻഷിയുടെ ദൃശ്യങ്ങളായിരുന്നു.
ലോകം വീണ്ടും മറ്റൊരു യുദ്ധത്തിന്റെ വക്കിലാണ്. വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയെയും ഭാര്യ സിലിയ ഫ്ലോറസിനെയും പിടികൂടിയതായി അമേരിക്കൻ പ്രസിഡന്റ്…
വാഷിംഗ്ടൺ ഡിസി/കാരക്കാസ്: വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയെയും ഭാര്യ സിലിയ ഫ്ലോറസിനെയും പിടികൂടിയതായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പ് .…
രാഹുൽ ഗാന്ധിയുടെ ആരോപണങ്ങൾ തള്ളി അഭിപ്രായ സർവ്വേ ! ഇന്ത്യയുടെ തെരഞ്ഞെടുപ്പ് സംവിധാനങ്ങളിൽ ജനങ്ങൾക്ക് വിശ്വാസം ! PEOPLE OF…
കടുത്ത സാമ്പത്തിക പ്രതിസന്ധിയും റെക്കോർഡ് പണപ്പെരുപ്പവും മൂലം ഇറാനിൽ വ്യാപക പ്രതിഷേധങ്ങൾ ശക്തമാകുന്നു. മുല്ല ഭരണകൂടത്തിനെതിരെ തെരുവിലിറങ്ങിയ ജനങ്ങൾ രാജവംശം…
അനുദിനം പുതിയ വിവരങ്ങൾ മാദ്ധ്യമങ്ങളിലൂടെ പുറത്തു വരുന്ന ശബരിമല സ്വർണ്ണക്കൊള്ള സംബന്ധിച്ച പുതിയ വിവരങ്ങൾ അന്വേഷണത്തിലും , സ്വർണ്ണക്കൊള്ളയുടെ വ്യാപ്തിയിലേക്ക്,…
ആദ്യം പറഞ്ഞ ആരോപണങ്ങളിൽ നിന്ന് രമേശ് ചെന്നിത്തല പിന്മാറി ! സോണിയ ഗാന്ധിയുടെ ബന്ധുവിന് വിഗ്രഹകള്ളക്കടത്ത് സ്ഥാപനമുണ്ട് ! അന്വേഷണം…