Featured

ആ വെല്ലുവിളി ഞങ്ങൾ ഏറ്റെടുക്കുന്നു ചങ്കൂറ്റത്തോടെ ഹിന്ദു ഐക്യ വേദി

ശബരിമല പ്രക്ഷോഭത്തിന്‌ ശേഷം കേരളം കണ്ട ഏറ്റവും വലിയ പ്രക്ഷോഭത്തിനാണ് സംസ്ഥാനം ഇന്നലെ വേദിയായത്. ഭീകരവാദത്തിന് കേരളം കീഴടങ്ങില്ല എന്ന ഉറച്ച മുദ്രാവാക്യവുമായി സ്ത്രീകളും കുട്ടികളും അടക്കം പതിനായിരങ്ങളാണ് ഹിന്ദു ഐക്യവേദിയുടെ പ്രകടനങ്ങളിൽ അണിനിരന്നത്. സംസ്ഥാനത്തുടനീളം 280 കേന്ദ്രങ്ങളിലാണ് പ്രതിഷേധ പ്രകടനങ്ങളും യോഗങ്ങളും ഒരേ സമയം നടന്നത്. 48 മണിക്കൂറിനുള്ളിൽ നടത്തിയ സമരാഹ്വാനമാണ് വിവിധ സംഘപരിവാർ സംഘടനകൾ ഏറ്റെടുത്തത്. പോലീസിനെ പോലും ഞെട്ടിച്ച സമര വാഹിനികളാണ് ഇന്നലെ വൈകുന്നേരത്തോടെ ഗ്രാമ നഗര വിത്യാസമില്ലാതെ തെരുവീഥികളിലേക്കൊഴുകിയത്. സംസ്ഥാനത്തിന്റെ സമാധാനാന്തരീക്ഷം തകർക്കാൻ ശ്രമിക്കുന്ന ഭീകരവാദികൾക്കും അവർക്ക് ഒളിഞ്ഞും തെളിഞ്ഞും പിന്തുണ നൽകുന്ന ജനവിരുദ്ധ സർക്കാരിനും ശക്തമായ താക്കീതാണ് ഇന്നലത്തെ സമരം. സംസ്ഥാനത്തുടനീളം ഒരേ സമയം മുൻകൂട്ടി എഴുതി തയ്യാറാക്കിയ മുദ്രാവാക്യങ്ങൾ അലയടിച്ചു. ഹിന്ദു ഐക്യവേദി സംസ്ഥാന വർക്കിങ് പ്രസിഡണ്ട് ശ്രീ വത്സൻ തിലങ്കരി മുതൽ സംസ്ഥാന ജില്ലാ നേതാക്കൾ 280 കേന്ദ്രങ്ങളിലെയും പ്രതിഷേധ പ്രകടനങ്ങളെ അഭിസംബോധന ചെയ്തു. പോപ്പുലർ ഫ്രണ്ടിന്റെ പ്രകോപനങ്ങൾക്ക് നേതാക്കൾ ശക്തവും വ്യക്തവുമായ സ്വരത്തിൽ മറുപടി പറഞ്ഞു. കഴിഞ്ഞ 15 വർഷങ്ങൾകൊണ്ട് 38 സംഘപരിവാർ പ്രവർത്തകരെയാണ് പോപ്പുലർ ഫ്രണ്ട് SDPI ഭീകരർ കൊലപ്പെടുത്തിയത്. കഴിഞ്ഞ ഒരു വർഷം 4 പ്രവർത്തകർ തീർത്തും ഏകപക്ഷീയമായി കൊല്ലപ്പെട്ടു. ഇത് ഭീകരവാദികളുടെ നിരന്തരമായ വെല്ലുവിളിയാണ്. ഈ വെല്ലുവിളിയെ സംഘടനാ കാര്യമായെടുത്തിരുന്നില്ല സമൂഹത്തിന്റെ സമാധാനത്തെ കരുതി അവഗണിക്കുകയായിരുന്നു. എന്നാൽ പ്രവർത്തകർ ഓരോന്നായി നഷ്ടപ്പെടുമ്പോൾ ഒടുവിൽ ബിജെപി യുടെ സംസ്ഥാന നേതാവിനെ പോലും ഭീകരവാദികൾ ലക്‌ഷ്യം വയ്ക്കുന്ന സാഹചര്യത്തിൽ ആ വെല്ലുവിളി ഞങ്ങൾ ഏറ്റെടുക്കുന്നു എന്നു തന്നെ നേതാക്കൾ പറഞ്ഞുവെച്ചു. സർക്കാർ ഭീകരവാദികളെ നിലക്ക് നിർത്തണം. അവർക്കതു സാധിച്ചില്ലെങ്കിൽ ഇന്നാട്ടിലെ ദേശീയ ജനത അത് ചെയ്യുക തന്നെ ചെയ്യും എന്നാണ് ഇന്നലത്തെ പ്രകടനങ്ങൾ നൽകിയ സന്ദേശം. “മുസ്ലീം സമൂഹവുമായോ മുസ്ലീം സംഘടനകളുമായോ സംഘപരിവാറിന് ഒരു തരത്തിനുള്ള പ്രശ്നവുമില്ല… ഇവിടെ കാലങ്ങളായി ജമായത്ത് ഇസ്ലാമിയും, സുന്നി സംഘടനകളും, മുസ്‌ലിം ലീഗുമൊക്കെ ഉണ്ട്.. അവരൊന്നും തമ്മിൽ സംഘപരിവാറിന് ഒരു തരത്തിലുമുള്ള ശത്രുതയുമില്ല…
ഞങ്ങളുടെ നയം പോപ്പുലർ ഫ്രണ്ടിനോടാണ്… അവർക്ക് എതിരെയാണ്.. ലക്ഷണമൊത്ത തീവ്രവാദി സംഘടനയാണ് പോപ്പുലർ ഫ്രണ്ട്.. കുറെ കാലമായി ഇവരിവിടെ വെല്ലുവിളിച്ച് നടക്കുകയാണ്, ഞങ്ങൾക്ക് ഒരു കാര്യം മാത്രമേ പറയാനുള്ളു, ഇത് വരെ നിങ്ങളുടെ വെല്ലുവിളികൾ ഞങ്ങൾ അവഗണിക്കുകയായിരുന്നു… നിങ്ങൾ വെല്ലുവിളിച്ചപ്പോൾ അതിനെ കണ്ടില്ലെന്നു നടിക്കുകയായിരുന്നു.. പക്ഷെ നിങ്ങൾ സകല സീമകളും ലംഘിച്ച് ഞങ്ങളുടെ പ്രവർത്തകരെ കൊല്ലുകയാണ്, നേതാക്കളെ അറിയാം എന്ന് ഭീഷണി മുഴക്കുകയാണ്, അവരെയൊക്കെ കൊല്ലും എന്ന് പ്രഖ്യാപിക്കുകയാണ്…
അത് കൊണ്ട് നിങ്ങളോട് പരസ്യമായി തന്നെ ഇനി ഞങ്ങൾ പറയുന്നു…
നിങ്ങളുടെ വെല്ലുവിളി ഞങ്ങൾ സ്വീകരിക്കുന്നു… ഏത് മാർഗമാണ് സ്വീകരിക്കാനുള്ളത്, ആ മാർഗം നിങ്ങൾ സ്വീകരിക്കുക, ആ മാർഗത്തിന് ഞങ്ങളും തയ്യാറാണ്…….സർക്കാരുകളോട് ഒരു കാര്യം വ്യക്തമായി പറയാം , പോപ്പുലർ ഫ്രണ്ട് തീവ്രവാദികളെ അടക്കി നിർത്താൻ നിങ്ങൾക്കാവുന്നില്ല എങ്കിൽ അവരെ അടക്കേണ്ടത് പോലെ അടക്കാൻ സംഘപരിവാറിന് കരുത്തുണ്ട് … ആ കരുത്ത് ഞങ്ങൾ പ്രകടിപ്പിക്കുക തന്നെ ചെയ്യും” എന്ന് ഹിന്ദു ഐക്യവേദിയുടെ സംസ്ഥാന വർക്കിങ് പ്രസിഡണ്ട് ശ്രീ വത്സൻ തിലങ്കരി അങ്ങ് കണ്ണൂരിൽ പ്രഖ്യാപിക്കുമ്പോൾ ഇനിയുള്ള ദിവസങ്ങളിൽ സംഘടനയുടെ നയമെന്തെന്ന് ജനം തിരിച്ചറിയുകയായിരുന്നു. സംഘർഷ സാധ്യത കോവിഡ് മാനദണ്ഡം എന്നൊക്കെ പറഞ്ഞ് പ്രതിഷേധ പരിപാടികൾക്ക് തടയിടാൻ പലയിടത്തും പോലീസ് ശ്രമിച്ചിരുന്നു. പക്ഷെ സമാധാനപരമായി സംസ്ഥാന വ്യാപകമായി പ്രകടനങ്ങൾ അവസാനിച്ചു. കാരണം ഇത്സംഘടിപ്പിച്ച സംഘടനയുടെ പേര് RSS എന്നാണ്.

B4 Admin

Recent Posts

ഭീകരാക്രമണത്തില്‍ നടുങ്ങി പാകിസ്ഥാന്‍. ഖൈബര്‍ പഖ്തൂണ്‍ഖ്വയില്‍ ചാവേര്‍ സ്‌ഫോടനം, 11 പേര്‍ കൊല്ലപ്പെട്ടു

പാകിസ്ഥാനിലെ വടക്കുപടിഞ്ഞാറന്‍ പ്രവിശ്യയായ ഖൈബര്‍ പഖ്തൂണ്‍ഖ്വയിലെ (Khyber Pakhtunkhwa) ദേര ഇസ്മായില്‍ ഖാനില്‍ സുരക്ഷാ ചെക്ക്പോസ്റ്റ് ലക്ഷ്യമാക്കി നടന്ന അതിശക്തമായ…

13 hours ago

പ്രതിസന്ധികള്‍ക്കിടയിലും കരുത്തുകാട്ടി ഭാരതം. മോദിയുടെ ഊര്‍ജ്ജ നയത്തെ പ്രശംസിച്ച് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി അല്‍ബനീസ്

ദില്ലി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ഇന്ത്യയില്‍ നടപ്പിലാക്കിയ ഊര്‍ജ്ജ ലഭ്യത വിപുലീകരണം ചരിത്രത്തില്‍ തന്നെ അഭൂതപൂര്‍വ്വമായ നേട്ടമാണെന്ന്…

14 hours ago

കേരളത്തിലെ സഹകരണ മാതൃകയെ അഭിനന്ദിച്ച് കേന്ദ്ര മന്ത്രി അമിത് ഷാ. സഹകരണ മന്ത്രിയ്ക്ക് ദില്ലിയിലേക്ക് ക്ഷണം. അമിത് ഷായുടെ മുന്നില്‍ കരുവന്നൂര്‍ വിഷയം ഉന്നയിച്ച് സുരേഷ് ഗോപി

കേരളം ശക്തമായ സഹകരണ സംവിധാനമുള്ള നാടാണെന്ന് കേന്ദ്ര ആഭ്യന്തര-സഹകരണ മന്ത്രി അമിത് ഷാ. ദേശീയ സഹകരണ പദ്ധതികള്‍ കേരളത്തില്‍ നടപ്പിലാക്കാന്‍…

15 hours ago

പകല്‍ക്കൊള്ളയുടെ കൊച്ചി മോഡല്‍. കെ.എസ്.ഇ.ബി.യെ ഞെട്ടിച്ച് 3.14 കോടിയുടെ വൈദ്യുതി മോഷണം

കൊച്ചിയിലെ മരട്, കളമശ്ശേരി ഇലക്ട്രിക്കല്‍ സെക്ഷനുകളില്‍ കെ.എസ്.ഇ.ബി.യുടെ ആന്റി പവര്‍ തെഫ്റ്റ് സ്‌ക്വാഡ് (APTS) നടത്തിയ പരിശോധനയില്‍ 3.14 കോടി…

22 hours ago

നേര് പറയുന്ന ഉദ്യോഗസ്ഥര്‍ക്ക് ലൂപ്പ് ലൈന്‍. മുട്ടില്‍ മരംമുറി കേസ് പുറത്തു കൊണ്ടുവന്ന ഐ.എഫ്.എസ് ഉദ്യോഗസ്ഥന്‍ ധനേഷ് കുമാറിനെ സ്ഥലംമാറ്റിയത് ഭരണകൂടത്തിന്റെ ഇരട്ടത്താപ്പ്.ക്ലീന്‍ ട്രാക്കുള്ള ഉദ്യോഗസ്ഥനെ തളയ്ക്കാന്‍ വന്‍ നീക്കം.

സംസ്ഥാനത്ത് വനസംരക്ഷണ രംഗത്ത് വിട്ടുവീഴ്ചയില്ലാത്ത നിലപാടുകള്‍ സ്വീകരിക്കുന്ന ഉദ്യോഗസ്ഥര്‍ ശിക്ഷാനടപടികള്‍ നേരിടേണ്ടി വരുന്നുവെന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് മുട്ടില്‍ മരംമുറി…

23 hours ago

ആഡംബര റീലുകളില്‍ വീണത് കോടികള്‍. ആംസ്റ്റര്‍ ഓവര്‍സീസ് സിഇഒ പാര്‍വതി മായ ഷാജിയുടെ വിദേശ ജോലി തട്ടിപ്പിന്റെ ഞെട്ടിക്കുന്ന കഥ

വിദേശത്ത് മികച്ച തൊഴിലും ഉയര്‍ന്ന ശമ്പളവും സ്വപ്നം കാണുന്ന മലയാളി ഉദ്യോഗാര്‍ത്ഥികളെ ലക്ഷ്യമിട്ട് നടന്ന വന്‍ വിസ തട്ടിപ്പിന്റെ വിവരങ്ങളാണ്…

24 hours ago