ബംഗ്ലാദേശിലെ ഹിന്ദുക്കൾക്കും മറ്റ് ന്യൂനപക്ഷങ്ങൾക്കും എതിരെ നടക്കുന്ന അക്രമങ്ങൾ അവസാനിപ്പിക്കണമെന്നും അവർക്ക് സംരക്ഷണം നൽകണമെന്നും ആവശ്യപ്പെട്ട് യുഎൻ ആസ്ഥാനത്തിന് മുന്നിൽ വൻ പ്രതിഷേധം. വാഷിംഗ്ടൺ ആസ്ഥാനമായുള്ള എൻജിഒയായ ഹിന്ദുആക്ഷൻ പറയുന്നതനുസരിച്ച് ആളുകൾ സ്വമേധയാ പ്രതിഷേധത്തിനെത്തുകയായിരുന്നു. ന്യൂയോർക്കിലെ മറ്റ് സ്ഥലങ്ങളിലും പ്രതിഷേധം നടന്നതായി ഹിന്ദു ആക്‌ഷൻ അറിയിച്ചു.
ബംഗ്ലാദേശിൽ ഹിന്ദുക്കളെ ലക്ഷ്യമിട്ടുള്ള അക്രമങ്ങൾക്കെതിരെ പ്രതികരിച്ചതിന് പ്രതിഷേധത്തിൽ പങ്കെടുത്തവരെ ഹിന്ദുആക്ഷൻ അഭിനന്ദിച്ചു.
“ബംഗ്ലാദേശിൽ നടന്നു കൊണ്ടിരിക്കുന്ന രാഷ്ട്രീയ അക്രമങ്ങളെയും മതപീഡനങ്ങളെയും ഞങ്ങൾ ശക്തമായി അപലപിക്കുന്നു. ബംഗ്ലാദേശി ജനതയുടെ പങ്കിട്ട താൽപ്പര്യത്തിന് വേണ്ടി പ്രവർത്തിക്കാനും ഈ അക്രമം ഉടനടി അവസാനിപ്പിക്കാനും ഇടക്കാല സർക്കാരിനോട് അഭ്യർത്ഥിക്കുന്നു.”- എൻജിഒ വൃത്തങ്ങൾ പറഞ്ഞു. നേരത്തെ, രാജ്യത്ത് ഹിന്ദുക്കൾക്കെതിരായ അക്രമങ്ങൾ അവസാനിപ്പിക്കാൻ ബംഗ്ലാദേശ് സർക്കാരിനെ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് യുഎസ് കോൺഗ്രസ് അംഗം രാജാ കൃഷ്ണമൂർത്തി യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആൻ്റണി ബ്ലിങ്കെന് കത്തെഴുതിയിരുന്നു.
ദിസ്‌പൂർ : പ്രശസ്ത ഗായകൻ സുബീൻ ഗാർഗിന്റെ ദുരൂഹ മരണക്കേസ് ഈ മാസം അവസാനത്തോടെ കേന്ദ്ര അന്വേഷണ ഏജൻസിക്ക് കൈമാറുമെന്ന്…
തിരുവനന്തപുരം : വോട്ടെടുപ്പിന് മുൻപ് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ അവലോകനത്തിന് ചേര്‍ന്ന ജില്ലാ സെക്രട്ടേറിയറ്റ്-- ജില്ലാ കമ്മിറ്റി യോഗങ്ങളിൽ നേതാക്കൾ തമ്മിൽ…
കൊൽക്കത്ത : ലോകകപ്പ് ജേതാവും ലോക ഫുട്ബോൾ ഇതിഹാസവുമായ ലയണൽ മെസ്സി 2011-ന് ശേഷം ആദ്യമായി ഇന്ത്യയിലേക്ക് എത്തുകയാണ്. നാളെ…
നടിയെ ആക്രമിച്ച കേസിലെ പ്രതികളുടെ ശിക്ഷാവിധിയിൽ നിരാശ പ്രകടിപ്പിച്ച് ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. ശിക്ഷാവിധി അതിജീവിതയെ പരിഗണനയിലെടുക്കാതെയുള്ളതെന്നും അതിജീവിതയ്ക്കാണ് യഥാർഥത്തിൽ…
ദില്ലി : ആഗോളതലത്തിൽ വ്യോമ പ്രതിരോധ ശേഷിയിൽ ഭാരതം വൻ മുന്നേറ്റത്തിനൊരുങ്ങുന്നു. ലോകത്തിലെ ഏറ്റവും ശക്തമായ ദീർഘദൂര എയർ-ടു-എയർ മിസൈലുകളിലൊന്നായ…
കണ്ണൂര്‍: മമ്പറത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിയ്ക്കും പോളിംഗ് ഏജന്‍റിനും മുഖംമൂടി സംഘത്തിന്റെ ക്രൂര മർദനം. വേങ്ങാട് പഞ്ചായത്തിലെ 16ാം വാര്‍ഡിൽ മത്സരിക്കുന്ന…