Hindu Gods
ഓരോ അധ്യാപകരും നാളെയുടെ വാഗ്ദാനങ്ങളെ വാര്‍ത്തെടുക്കുന്ന ശില്‍പ്പികളാണ്. പുതിയ തലമുറയുടെ വിദ്യാഭ്യാസവും പരിശീലനവും വലിയൊരു അളവു വരെ അവരെ വളര്‍ത്തിക്കൊണ്ടുവരുന്നതും ഓരോ അധ്യാപകരുടെയും ചുമതലയാണ്. ആ നിലയ്ക്ക് ഭാവിലോകത്തിന്റെ ശില്‍പികളാണിവര്‍.വിദ്യാര്‍ത്ഥികള്‍ക്ക് അറിവ് നല്‍കുന്നതിനോടൊപ്പം അവര്‍ക്ക് കൈത്താങ്ങാകാനും അവരുടെ ജീവിതവഴികളില്‍ ദിശാസൂചകങ്ങളാകാനും ഒരു അധ്യാപകന് കഴിയുമ്പോഴാണ് അധ്യാപനത്തിന്റെ വിശുദ്ധിയുടെ പൂര്‍ണത കൈവരിക്കുന്നത്. അജ്ഞാനത്തിന്റെ അന്ധകാരം ദുരീകരിച്ച് വിജ്ഞാനമാകുന്ന പ്രകാശത്തെ കൈവരിക്കാന്‍ അധ്യാപനം എന്ന ധര്‍മം കൊണ്ട് സാധിക്കും. പഠിപ്പിക്കുക എന്നത് ദൈവീകമാണ്. പക്ഷെ ഇപ്പോഴത്തെ ചില അധ്യാപകർക്ക് ,രാഷ്ട്രീയം തലയ്ക്ക് പിടിച്ച അധ്യാപകർക്ക് എന്ത് പഠിപ്പിക്കണം എന്ത് പഠിപ്പിക്കണ്ട എന്നറിഞ്ഞൂടാ. വിദ്യാർത്ഥികളുടെ മനസ്സിലേക്ക് വിഷം കുത്തിവെയ്ക്കുയാണ് ഇവരിൽ ചിലർ ചെയ്യുന്നത്. വർഗീയത എന്ന കൊടിയ വിഷം.
ഹിന്ദു ദൈവങ്ങളെ അധിക്ഷേപിക്കലും, ഹിന്ദു ദൈവങ്ങളെക്കുറിച്ചുള്ള വിശ്വാസങ്ങൾ കുട്ടികളുടെ മനസ്സിൽ നിന്ന് ഉന്മൂലനം ചെയ്യുക എന്ന ഉദ്ദേശ്യമാണ് ഇവർക്ക്.
ബ്രഹ്മാ വിഷ്ണു മഹേശ്വരന്മാരെ പരിഹസിച്ചാണ് കോട്ടണ്‍ഹില്‍ സ്‌കൂളിലെ മലയാളം അധ്യാപിക ബൃന്ദ കുട്ടികളെ ഓണ്‍ലൈനിലൂടെ പഠിപ്പിച്ചത്. ഹിന്ദു ദൈവങ്ങളെ പരിഹസിക്കുകയും യേശു മാത്രമാണ് സത്യമെന്നും അതിനുള്ള തെളിവുകൾ ഉണ്ടെന്നുമാണ് അദ്ധ്യാപിക ഓൺലൈൻ ക്ലാസിനിടയിൽ പറയുന്നത്. ഹിന്ദു ദൈവങ്ങളുടെ അസ്തിത്വത്തെ ക്ലാസിനിടയിൽ അദ്ധ്യാപിക ചോദ്യം ചെയ്യുന്നുമുണ്ട്.
മസാല ബോണ്ട് കേസിൽ തുടർ നടപടികളുമായി ഇഡിയ്ക്ക് മുന്നോട്ടുപോകാം. കിഫ്ബി ചെയര്‍മാൻ എന്ന നിലയിൽ മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവര്‍ക്ക്…
ചെന്നൈ : തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണത്തിന് ശേഷം തമിഴ്‌നാട്ടിൽ കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. എസ്‌ഐആറിലൂടെ 97.37 ലക്ഷം…
തിരുവനന്തപുരം : ശബരിമല സ്വർണക്കൊള്ളയില്‍ നിര്‍ണായക അറസ്റ്റുകൾ.സ്മാർട്ട് ക്രിയേഷൻ സിഇഒ പങ്കജ് ഭണ്ഡാരിയും തട്ടിയെടുത്ത സ്വർണം വാങ്ങിയ ജ്വല്ലറി ഉടമ…
ചലച്ചിത്ര മേളയിൽ ചില സിനിമകളുടെ പ്രദർശനം തടഞ്ഞത് വിദേശകാര്യ മന്ത്രാലയം ! രാജ്യത്തിൻറെ വിദേശനയവുമായി ബന്ധപ്പെട്ട കാരണങ്ങളെന്ന് റസൂൽ പൂക്കുട്ടി.…
ശബരിമല സ്വർണ്ണക്കൊള്ള അന്വേഷിക്കാൻ ഇ ഡിയ്ക്ക് കോടതിയുടെ അനുമതി ! രേഖകൾ നൽകാൻ എസ് ഐ ടിയ്ക്ക് നിർദ്ദേശം! പ്രതികളുടെ…
തേഞ്ഞിപ്പലം : രക്തസാക്ഷികളുടെ പേരിൽ സത്യപ്രതിജ്ഞ ചെയ്തതിനെ തുടർന്ന് സത്യപ്രതിജ്ഞാ ചടങ്ങ് റദ്ദാക്കി കാലിക്കറ്റ് സർവകലാശാല. ഇന്നലെ നടന്ന ഡിഎസ്…