Thursday, May 9, 2024
spot_img

ഹിന്ദുവിനെ അപമാനിച്ച ടീച്ചർ ഇനി കരഞ്ഞു കാലു പിടിക്കും..!!ആളിക്കത്തുന്ന പ്രതിഷേധവുമായി ക്ഷേത്ര സംരക്ഷണസമിതി..| Hindu Gods

ഓരോ അധ്യാപകരും നാളെയുടെ വാഗ്ദാനങ്ങളെ വാര്‍ത്തെടുക്കുന്ന ശില്‍പ്പികളാണ്. പുതിയ തലമുറയുടെ വിദ്യാഭ്യാസവും പരിശീലനവും വലിയൊരു അളവു വരെ അവരെ വളര്‍ത്തിക്കൊണ്ടുവരുന്നതും ഓരോ അധ്യാപകരുടെയും ചുമതലയാണ്. ആ നിലയ്ക്ക് ഭാവിലോകത്തിന്റെ ശില്‍പികളാണിവര്‍.വിദ്യാര്‍ത്ഥികള്‍ക്ക് അറിവ് നല്‍കുന്നതിനോടൊപ്പം അവര്‍ക്ക് കൈത്താങ്ങാകാനും അവരുടെ ജീവിതവഴികളില്‍ ദിശാസൂചകങ്ങളാകാനും ഒരു അധ്യാപകന് കഴിയുമ്പോഴാണ് അധ്യാപനത്തിന്റെ വിശുദ്ധിയുടെ പൂര്‍ണത കൈവരിക്കുന്നത്. അജ്ഞാനത്തിന്റെ അന്ധകാരം ദുരീകരിച്ച് വിജ്ഞാനമാകുന്ന പ്രകാശത്തെ കൈവരിക്കാന്‍ അധ്യാപനം എന്ന ധര്‍മം കൊണ്ട് സാധിക്കും. പഠിപ്പിക്കുക എന്നത് ദൈവീകമാണ്. പക്ഷെ ഇപ്പോഴത്തെ ചില അധ്യാപകർക്ക് ,രാഷ്ട്രീയം തലയ്ക്ക് പിടിച്ച അധ്യാപകർക്ക് എന്ത് പഠിപ്പിക്കണം എന്ത് പഠിപ്പിക്കണ്ട എന്നറിഞ്ഞൂടാ. വിദ്യാർത്ഥികളുടെ മനസ്സിലേക്ക് വിഷം കുത്തിവെയ്ക്കുയാണ് ഇവരിൽ ചിലർ ചെയ്യുന്നത്. വർഗീയത എന്ന കൊടിയ വിഷം.
ഹിന്ദു ദൈവങ്ങളെ അധിക്ഷേപിക്കലും, ഹിന്ദു ദൈവങ്ങളെക്കുറിച്ചുള്ള വിശ്വാസങ്ങൾ കുട്ടികളുടെ മനസ്സിൽ നിന്ന് ഉന്മൂലനം ചെയ്യുക എന്ന ഉദ്ദേശ്യമാണ് ഇവർക്ക്.

ബ്രഹ്മാ വിഷ്ണു മഹേശ്വരന്മാരെ പരിഹസിച്ചാണ് കോട്ടണ്‍ഹില്‍ സ്‌കൂളിലെ മലയാളം അധ്യാപിക ബൃന്ദ കുട്ടികളെ ഓണ്‍ലൈനിലൂടെ പഠിപ്പിച്ചത്. ഹിന്ദു ദൈവങ്ങളെ പരിഹസിക്കുകയും യേശു മാത്രമാണ് സത്യമെന്നും അതിനുള്ള തെളിവുകൾ ഉണ്ടെന്നുമാണ് അദ്ധ്യാപിക ഓൺലൈൻ ക്ലാസിനിടയിൽ പറയുന്നത്. ഹിന്ദു ദൈവങ്ങളുടെ അസ്തിത്വത്തെ ക്ലാസിനിടയിൽ അദ്ധ്യാപിക ചോദ്യം ചെയ്യുന്നുമുണ്ട്.

Related Articles

Latest Articles