Karnataka Hijab Row
ഭോപ്പാൽ: ഹിജാബ് ധരിച്ചെത്തിയ വിദ്യാർത്ഥിനി ക്ലാസ് മുറിക്കുള്ളിൽ നിസ്‌കരിച്ച സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് ഡോക്ടർ ഹരിസിംഗ് ഗൗർ സർവകലാശാല വൈസ് ചാൻസലർ നീലിമ ഗുപ്ത. മതാചാരങ്ങൾ വീടുകളിലാണ് ആചരിക്കേണ്ടതെന്നും ക്യാമ്പസ് അതിനുള്ള ഇടമല്ലെന്നും സർവകലാശാല അധികൃതർ വ്യക്തമാക്കി.
മാത്രമല്ല സംഭവത്തിനു പിന്നാലെ ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ ഉൾപ്പെടെ വലതുപക്ഷ സംഘടായായ ഹിന്ദു ജാഗരൺ മഞ്ച് സർവകലാശാലക്ക് സമർപ്പിച്ചിരുന്നു. ഈ വിഷയവുമായി ബന്ധപ്പെട്ട് അന്വേഷണം നടത്താൻ അഞ്ചംഗ സമിതിയെയാണ് സർവകലാശാല നിയമിച്ചിരിക്കുന്നത്. ഇത് പ്രകാരം മൂന്ന് ദിവസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കാൻ സർവകലാശാല അന്വേഷണ സമിതിക്ക് നിർദേശം നൽകി.
വീഡിയോയിൽ ഉള്ളത് ദീർഘകാലമായി ഹിജാബ് ധരിച്ച് ക്ലാസ്സിൽ ഇരിക്കുന്ന പെൺകുട്ടിയാണെന്ന് ഹിന്ദു ജാഗരൺ മഞ്ച് ചൂണ്ടിക്കാട്ടുന്നു. എന്നാൽ ക്ലാസിനുള്ളിൽ നിസ്കരിച്ചത് അംഗീകരിക്കാനാവില്ല. ഇതിൽ ശക്തമായ നടപടി വേണമെന്ന് ഹിന്ദു ജാഗരൺ മഞ്ച് ആവശ്യപ്പെടുന്നു.
മുംബൈ : ദുബായില്‍നിന്ന് ഇസ്രയേലിലെ ടെല്‍ അവീവിലേക്ക് പറന്ന ഫ്‌ലൈ ദുബായ് വിമാനത്തില്‍ കോക്പിറ്റിനുള്ളില്‍ ഉണ്ടായ അടിയന്തര സാഹചര്യത്തില്‍, വന്‍…
തിരുവനന്തപുരം : ശബരിമലയിലേക്ക് അരവണ നിര്‍മ്മാണത്തിനായി മില്‍മയില്‍ നിന്നും കൂടിയ വിലയ്ക്ക് നെയ്യ് വാങ്ങിയതുമായി ബന്ധപ്പെട്ട വന്‍ സാമ്പത്തിക ക്രമക്കേടില്‍…
കോട്ടയം : വാഹനാപകടത്തില്‍ ദാരുണമായി അന്ത്യം സംഭവിച്ച പ്രശസ്ത സിനിമാ - ടെലിവിഷന്‍ നടന്‍ കൊല്ലം സുധിയുടെ കുടുംബത്തിന് 1.77…
ദില്ലി : 2020 ഫെബ്രുവരിയിലെ വടക്കുകിഴക്കന്‍ ഡല്‍ഹി കലാപത്തിന് പിന്നിലെ ഗൂഢാലോചനക്കേസില്‍ ആക്ടിവിസ്റ്റുകളായ ഉമര്‍ ഖാലിദ്, ഷര്‍ജീല്‍ ഇമാം എന്നിവരുടെ…
ഫോര്‍ട്ട് കൊച്ചിയുടെ മണ്ണില്‍ സഞ്ചാരികളുടെ കണ്ണഞ്ചിപ്പിക്കുന്ന കടും ചുവപ്പ് നിറത്തിലുള്ള കോഡര്‍ ഹൗസ് (Koder House), കൊച്ചിയുടെ സാംസ്‌കാരിക വൈവിധ്യത്തിന്റെയും…
പട്‌ന : ബിഹാറില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരായ ദമ്പതികളുടെ വീട്ടില്‍ നടന്ന റെയ്ഡില്‍ കോടിക്കണക്കിന് രൂപയും സ്വര്‍ണാഭരണങ്ങളും കണ്ടെത്തി. അനധികൃത സ്വത്ത്…