ബദൗർ: പിഞ്ചുകുഞ്ഞുങ്ങളെ ഷേവിങ്ങ് ബ്ലൈഡ് ഉപയോഗിച്ച് കഴുത്തറുത്ത് കൊന്ന പ്രതിയെ മണിക്കൂറുകൾക്കുള്ളിൽ വെടിവച്ച് കൊന്ന് യു പി പോലീസ്. പതിനൊന്നും ആറും വയസുള്ള കുട്ടികളെയാണ് പ്രതിയായ മുഹമ്മദ് സാജിദ് കഴുത്തറുത്ത് കൊന്നത്. മറ്റൊരു കുട്ടിയെ ബാർബറായ ഇയാൾ പരിക്കേൽപ്പിക്കുകയും ചെയ്‌തു. കൃത്യം നടത്തി രക്ഷപെടാൻ ശ്രമിക്കുന്നതിനിടെ ഉണ്ടായ ഏറ്റുമുട്ടലിലാണ് പ്രതിക്ക് വെടിയേറ്റത്.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസിനെ വെട്ടിച്ച് കടന്നുകളയാൻ സാജിദ് ശ്രമിച്ചിരുന്നു. ഇതിനിടയിലാണ് ഏറ്റുമുട്ടൽ ഉണ്ടായതെന്നും, പ്രതി പൊലീസിന് നേരെവെടിവച്ചുവെന്നും ബറേലി ഐ ജി രാകേഷ് കുമാർ മാദ്ധ്യമങ്ങളോട് പറഞ്ഞു. കൊലപാതക കാരണം വ്യക്തമായിട്ടില്ല. ബാബർ കോളനിയിലെ കുട്ടികളുടെ വീട്ടിലേക്ക് പ്രതി അതിക്രമിച്ച് കടക്കുകയായിരുന്നു. മുഹമ്മദ് സാജിദിന്റെ സഹോദരൻ മുഹമ്മദ് ജാവേദിനെയും കേസിൽ പ്രതിചേർക്കാൻ സാധ്യതയുണ്ട് എന്നാണ് സൂചന. കുട്ടികളെ കൊന്നശേഷം ഇയാൾ ചോര കുടിച്ചുവെന്നും നാട്ടുകാരുടെ മൊഴിയിലുണ്ട്.
കൊല്ലപ്പെട്ട കുട്ടികൾ ഹിന്ദു മത വിശ്വാസികളാണ്. സംഭവത്തെ തുടർന്ന് നാട്ടുകാർ രോഷാകുലരാകുകയും വലിയ പ്രതിഷേധം ഉടലെടുക്കുകയും ചെയ്‌തു. അക്രമാസക്തരായ നാട്ടുകാർ പ്രതിയുടെ കട കത്തിച്ചു. സ്ഥലത്ത് സംഘർഷാവസ്ഥ ഉടലെടുത്തതോടെ പോലീസ് വൻ സേനാവിന്യാസം നടത്തി. പ്രതി കൊല്ലപ്പെട്ടതോടെ ശാന്തരായിരിക്കാൻ പോലീസ് നാട്ടുകാരോട് ആവശ്യപ്പെട്ടിട്ടുണ്ട്.
പുതിയ യുദ്ധഭടന്മാർ ഇറങ്ങി. ദിലീപിനെതിരെ വൻ ഗുഡാലോചന? മാർട്ടിൻ ആന്റണിയുടെ വെളിപ്പെടുത്തലുകൾ,ഞെട്ടിക്കുന്ന ആരോപണങ്ങൾ! ആരാണ് യഥാർത്ഥ ഗൂഢാലോചനക്കാർ ? #നടിയാക്രമണകേസ്…
ദില്ലി: ∙ മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്കു പകരം കൊണ്ടുവരുന്ന വിബി–ജി റാം ജി (വികസിത് ഭാരത്–ഗാരന്റി ഫോർ റോസ്ഗാർ…
കര്‍ണാടകയിലെ ഉത്തര കന്നഡ ജില്ലയിലെ കാര്‍വാര്‍ തീരത്തിന് സമീപം ചൈനീസ് ജിപിഎസ് ട്രാക്കിങ് ഉപകരണം ഘടിപ്പിച്ച ദേശാടനപ്പക്ഷിയെ പരിക്കേറ്റ നിലയില്‍…
പ്രപഞ്ചത്തിന്റെ അഗാധതയിൽ നിന്ന് നമ്മുടെ സൗരയൂഥത്തിലേക്ക് അതിഥിയായെത്തിയ '3I/ATLAS' എന്ന നക്ഷത്രാന്തര ധൂമകേതു (Interstellar Comet) ശാസ്ത്രലോകത്തെ വിസ്മയിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഭൂമിക്ക്…
കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ അടിയന്തര ലാന്‍ഡിങ് നടത്തി എയര്‍ഇന്ത്യ എക്‌സ്പ്രസ് വിമാനം. ജിദ്ദയില്‍നിന്ന് കരിപ്പൂരിലേക്കുള്ള ഐഎക്‌സ് 398 വിമാനമാണ് .…
പ്രപഞ്ചത്തിന്റെ അഗാധതയിൽ അന്യഗ്രഹ ജീവനെയോ അന്യഗ്രഹ നാഗരികതകളെയോ തേടിയുള്ള മനുഷ്യന്റെ അന്വേഷണം ദശകങ്ങളായി തുടരുകയാണ്. നാം എന്ന് അവരെ കണ്ടെത്തും…