Hindu Seva Kendram Kerala
ആലപ്പുഴ: ആലപ്പുഴ ജില്ലയിൽ കോവിഡ് വാക്സിനേഷൻ ഷെഡ്യൂൾ ചെയ്യാൻ കഴിയുന്നില്ലെന്ന് കാണിച്ച് ഹിന്ദു സേവാ കേന്ദ്രം അധികൃതർക്ക് പരാതി നൽകി. ജില്ലയിൽ കോവിഡ് വാക്സിൻ ഓൺലൈനിൽ ബുക്ക് ചെയ്യുവാൻ ശ്രമിക്കുമ്പോൾ ലഭ്യമാകാത്ത അവസ്ഥയായിരുന്നു. ഇതുസംബന്ധിച്ച് ഹിന്ദു സേവാ കേന്ദ്രം കാർത്തികപ്പള്ളി താലൂക്ക് കാര്യകർത്താവ് ആരോഗ്യ മന്ത്രി, ജില്ലാ കളക്ടർ, DMO എന്നിവർക്ക് പരാതി നൽകി.
സംസ്ഥാന സർക്കാരിന്റെ അശാസ്ത്രീയമായ ലോക്ക്ഡൗണും, വാക്‌സിൻ വിതരണവും ഏറെ ബുദ്ധിമുട്ടിലാക്കിയത് സാധാരണക്കാരായ ആളുകളെ ആയിരുന്നു. സാധാരണക്കാർ വാക്സിൻ ബുക്ക് ചെയ്യുന്നതിന് ശ്രമിക്കുമ്പോൾ സ്ലോട്ടുകൾ ലഭ്യമല്ല എന്നാണ് കാണിച്ചുകൊണ്ടിരുന്നത്.തുടർന്നാണ് വാക്സിൻ ലഭ്യത എത്രയും വേഗം ലഭ്യമാക്കുന്നതിന് വേണ്ട നടപടികൾ കൈക്കൊള്ളണം എന്നാവശ്യപ്പെട്ടുകൊണ്ട് ഹിന്ദു സേവാ കേന്ദ്രം പരാതി സമർപ്പിച്ചത്.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona
ഭാവി തലമുറയെ എങ്കിലും സാമ്പത്തുള്ളവരാക്കാം. ലോട്ടറിയും കറക്ക് കമ്പനികളിലെ നിക്ഷേപങ്ങളും മറക്കാം! സാമ്പത്തിക വിദഗ്ധൻ ആർ റെജി രാജ് സംസാരിക്കുന്നു!…
ഭാരതത്തിന്റെ വ്യോമയാന ചരിത്രത്തിൽ എച്ച്.എഫ്-24 മാരുതിനോളം വിവേചനം നേരിട്ട മറ്റൊരു യുദ്ധവിമാനം ഉണ്ടാകില്ല. ലോകോത്തരമായ രൂപകൽപ്പനയും അതിശയിപ്പിക്കുന്ന യുദ്ധവീര്യവും ഉണ്ടായിരുന്നിട്ടും,…
ഭാരതത്തിന്റെ ചരിത്രത്താളുകളിൽ വിദേശാക്രമണങ്ങളെ ചെറുത്തുതോൽപ്പിച്ച നിരവധി വീരപുരുഷന്മാരുടെ കഥകൾ നാം വായിച്ചിട്ടുണ്ട്. എന്നാൽ അധിനിവേശ ശക്തികൾക്ക് മുന്നിൽ പതറാതെ പോരാടിയ…
സന്തോഷവും സങ്കടവും നമ്മുടെ ആന്തരികമായ അവസ്ഥകളാണ്. അത് മറ്റൊരാളുടെ വാക്കുകളെയോ പ്രവൃത്തിയെയോ ആശ്രയിച്ചിരിക്കുമ്പോൾ, വാസ്തവത്തിൽ നമ്മുടെ ജീവിതത്തിന്റെ നിയന്ത്രണം നാം…
തിരുവനന്തപുരം : ശബരിമല സ്വര്‍ണക്കൊള്ളയിൽ മുൻ ദേവസ്വം ബോർഡ് പ്രസിഡന്‍റ് പത്മകുമാറിനെതിരെ ഗുരുതര കണ്ടെത്തലുമായി എസ്ഐടി. പാളികൾ കൊടുത്തുവിടാനുള്ള മിനുട്സിൽ…
ഹംഗേറിയൻ ചലച്ചിത്ര ലോകത്തെ വിശ്വപ്രസിദ്ധ സംവിധായകൻ ബേലാ താർ (70) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. സ്ലോ സിനിമ…