കൊച്ചി: അന്താരാഷ്ട്ര ഹിന്ദു പരിഷത്തിന്‍റെ സേവാ പദ്ധതിയായ ഹിന്ദു ഹെല്‍പ് ലൈനിന്‍റെ നേതൃത്വത്തിൽ എല്ലാ പഞ്ചായത്തുകളിലും ഹിന്ദു സേവാ കേന്ദ്രങ്ങൾ ആരംഭിക്കുന്നു. നിര്‍ധനരായ ഹിന്ദു കുടുംബങ്ങളിൽ അരി,മരുന്നുകള്‍ എന്നിവ എത്തിക്കുക, സർക്കാർ പദ്ധതികൾ ഹിന്ദുക്കളിൽ എത്തിക്കുക ,ഹിന്ദു ധർമ്മ പഠന ക്ലാസുകൾ തുടങ്ങുക, മതം മാറ്റം, ലവ് ജിഹാദ് , ജിഹാദി ആക്രമണങ്ങൾ എന്നിവയെ നേരിടുന്നതിന് സഹായങ്ങൾ ലഭ്യമാക്കുക എന്നീ ഉദ്ദേശ്യത്തോടുകൂടിയാണ് ഹിന്ദുസേവാകേന്ദ്രങ്ങള്‍ തുടങ്ങുന്നത്.
എറണാകുളം ജില്ലയിലെ ആദ്യ ഹിന്ദു സേവാകേന്ദ്രം കാലടിയിൽ എ എച്ച് പി ദേശീയ സെക്രട്ടറി അഡ്വ പ്രതീഷ് വിശ്വനാഥ് ഉദ്ഘാടനം ചെയ്തു. എ എച്ച് പി ജില്ലാ വൈസ് പ്രസിഡണ്ട് അംബേദ്കർ അദ്ധ്യക്ഷത വഹിച്ചു. ഹിന്ദു ഹെൽപ് ലൈൻ സംസ്ഥാന ജോ. കോർഡിനേറ്റർ ബിനിൽ സോമസുന്ദരം, രാഷ്ട്രീയ ബജ്റംഗ് ദള്‍ സംസ്ഥാന ജനറൽ സെക്രട്ടറി വിപിൻ ലാൽ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ഏതൊരു ഹിന്ദുവിനും നിയമപരമായ എന്ത് ആവശ്യങ്ങൾക്കും ഹിന്ദു സേവാ കേന്ദ്രത്തെ സമീപിക്കാം.നിങ്ങളുടെ പ്രദേശത്ത് ഹിന്ദു സേവാ കേന്ദ്രം തുടങ്ങാൻ ബന്ധപ്പെടുക. ഫോണ്‍- 9400 16 15 16
ദുബായ്: ഇറാനിൽ രണ്ടാഴ്ചയായി തുടരുന്ന പ്രക്ഷോഭങ്ങളിൽ സുരക്ഷാ ഉദ്യോഗസ്ഥരടക്കം 2,000-ത്തോളം പേർ കൊല്ലപ്പെട്ടതായി ഔദ്യോഗിക സ്ഥിരീകരണം. രാജ്യവ്യാപകമായി നടക്കുന്ന ജനകീയ…
തിരുവനന്തപുരം : അനന്തപുരിയുടെ സമഗ്രമായ വികസന രേഖാ പ്രഖ്യാപനം നടത്താനായി പ്രധാനമന്ത്രി നരേന്ദ്രമോദി വരുന്ന 23 ന് തിരുവന്തപുരത്തെത്തും. തിരുവനന്തപുരം…
ദുബായ് : 2026-ലെ ടി20 ലോകകപ്പിൽ തങ്ങളുടെ മത്സരങ്ങൾ ഇന്ത്യയിൽ നിന്നും ശ്രീലങ്കയിലേക്ക് മാറ്റണമെന്ന ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡിന്റെ ആവശ്യം…
ദില്ലി : രാജ്യത്ത് വർദ്ധിച്ചുവരുന്ന തെരുവ് നായ ശല്യത്തിലും നായകളുടെ ആക്രമണത്തിലും കടുത്ത ആശങ്ക രേഖപ്പെടുത്തി സുപ്രീംകോടതി. നായകൾക്ക് ഭക്ഷണം…
മകരസംക്രാന്തി ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി സ്വാതന്ത്ര്യാനന്തര കാലത്ത് ആദ്യമായി സൗത്ത് ബ്ലോക്ക് വിടുന്നു. സെൻട്രൽ വിസ്ത പുനർവികസന പദ്ധതിയുടെ ഭാഗമായി…
ചൈന–റഷ്യ സ്വാധീനം തടയുക എന്ന ലക്ഷ്യത്തോടെ ലാറ്റിൻ അമേരിക്കയിലും ആർക്ടിക് മേഖലയിലും അമേരിക്ക ശക്തമായ നീക്കങ്ങൾക്ക് തയ്യാറെടുക്കുന്നു. മൺറോ സിദ്ധാന്തത്തിന്റെ…