ഇസ്‌കോൺ ബംഗ്ലാദേശ് ജനറൽ സെക്രട്ടറി ചാരു ചന്ദ്ര ദാസ് ബ്രഹ്മചാരി സംസാരിക്കുന്നു
സർക്കാർ വിരുദ്ധ പ്രക്ഷോഭത്തെത്തുടർന്ന് രാജിവച്ച പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജ്യം വിട്ടതോടെ
കലാപകാരികൾ അഴിഞ്ഞാടുന്ന ബംഗ്ലാദേശിൽ ഹിന്ദുക്കൾക്കെതിരെ നടക്കുന്ന ആക്രമണങ്ങളിൽ ആശങ്ക പ്രകടിപ്പിച്ച് ഇസ്‌കോൺ ബംഗ്ലാദേശ് ജനറൽ സെക്രട്ടറി ചാരു ചന്ദ്ര ദാസ് ബ്രഹ്മചാരി. രാജ്യത്തെ ഹിന്ദു സമൂഹത്തെ രക്ഷിക്കാൻ ഇടപെടണമെന്ന് ഇന്ത്യൻ സർക്കാരിനോട് അദ്ദേഹം അഭ്യർത്ഥിച്ചു. IANS-ന് നൽകിയ പ്രത്യേക അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
“ബംഗ്ലാദേശിലെ ക്ഷേത്രങ്ങളും ഹിന്ദുക്കളും എപ്പോൾ വേണമെങ്കിലും ആക്രമിക്കപ്പെടുമെന്ന് ഞങ്ങൾ ഭയപ്പെടുന്നു. രാജ്യത്ത് നിലവിലുള്ള സർക്കാരുകൾ നിലം പതിക്കുമ്പോഴെല്ലാം രാജ്യത്ത് ന്യൂന പക്ഷങ്ങൾ ആക്രമിക്കപ്പെടുന്നു. ഇന്ത്യയും ബംഗ്ലാദേശും നല്ല ബന്ധം പങ്കിടുന്നതിനാൽ, ഇന്ത്യൻ സർക്കാരിന് ഇവിടുത്തെ ഹിന്ദു ന്യൂനപക്ഷങ്ങൾക്കായി എന്തെങ്കിലും ചെയ്യാൻ കഴിയും. ദയവായി ഞങ്ങളെ സഹായിക്കാൻ ഞങ്ങൾ അവരോട് അഭ്യർത്ഥിക്കുന്നു” – അദ്ദേഹം പറഞ്ഞു
ഇന്ത്യയിൽ അഭയം തേടാൻ ഉദ്ദേശിക്കുന്നുണ്ടോ എന്ന് ചോദിച്ചപ്പോൾ, ചാരു ചന്ദ്ര ദാസ് ബ്രഹ്മചാരി ബംഗ്ലാദേശിൽ തന്നെ തുടരാനുള്ള ഇഷ്ടം പ്രകടിപ്പിച്ചെങ്കിലും സ്ഥിതിഗതികൾ വഷളായാൽ നിരവധി ഹിന്ദുക്കൾ ബംഗ്ലാദേശ് വിടാനുള്ള സാധ്യത അംഗീകരിച്ചു.
“ഞാനൊരു സന്യാസിയാണ്, ഇത് എൻ്റെ രാജ്യമാണ്. എന്നാൽ ഈ സ്ഥിതി തുടർന്നാൽ പലരും രാജ്യം വിട്ട് ഇന്ത്യയിലേക്കോ മറ്റേതെങ്കിലും രാജ്യത്തിലേക്കോ പോകും.
സൈന്യം ഇടക്കാല സർക്കാർ രൂപീകരിക്കുമെന്ന് പറയുന്നു .പക്ഷേ അവർ എന്ത് ചെയ്യുമെന്ന് ഞങ്ങൾക്കറിയില്ല… ഹിന്ദു ന്യൂനപക്ഷങ്ങൾ ഈ രാജ്യത്ത് എത്രകാലം സുരക്ഷിതരായിരിക്കുമെന്ന് ഞങ്ങൾ ഇപ്പോഴും ആശങ്കാകുലരാണ്. നിരവധി ഹിന്ദു എംഎൽഎമാരും വ്യവസായികളും അവരുടെ വീടുകളും ആക്രമിക്കപ്പെട്ടു. ഇത് തുടർന്നാൽ ഹിന്ദുക്കൾ ഈ നാട് വിട്ട് പോകും. നിലവിൽ ഞാൻ ഇവിടെ സുരക്ഷിതനാണ്. പക്ഷേ എത്ര നാളത്തേക്ക്… എനിക്കറിയില്ല… ഈ ക്ഷേത്രത്തിൽ ഞങ്ങൾക്ക് 150 ഓളം ഭക്തർ ഉണ്ട്, എന്നാൽ എത്ര നേരം സുരക്ഷിതമായിരിക്കാൻ കഴിയുമെന്ന് ഞങ്ങൾക്ക് അറിയില്ല. ഹിന്ദുക്കളെയും അവരുടെ ക്ഷേത്രങ്ങളെയും ലക്ഷ്യമിട്ട് ഇന്നലെ നടന്ന അക്രമവുമായി താരതമ്യപ്പെടുത്തുമ്പോൾ നിലവിലെ സാഹചര്യം “താരതമ്യേന ശാന്തമാണ്. ബംഗ്ലാദേശിലെ രണ്ടാമത്തെ വലിയ നഗരമായ ചാട്ടോഗ്രാമിൽ ഞാൻ താമസിക്കുന്നു, ഇത് രാജ്യത്തെ ഏറ്റവും വലിയ ഇസ്‌കോൺ ക്ഷേത്രം ഇവിടെയാണുള്ളത്. പക്ഷേ എത്ര നേരം സുരക്ഷിതരായിരിക്കാൻ കഴിയുമെന്ന് അറിയില്ല. ഞാൻ ഭഗവാൻ കൃഷ്ണനോട് പ്രാർത്ഥിക്കുന്നു… ഇന്ത്യൻ സർക്കാർ ബംഗ്ലാദേശി ഹിന്ദുക്കളെ രക്ഷിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു” – ചാരു ചന്ദ്ര ദാസ് ബ്രഹ്മചാരി പറഞ്ഞു
തിരുവനന്തപുരം കോർപ്പറേഷനിൽ ആദ്യ യോഗം തുടങ്ങുന്നതിന് മുമ്പ് ഗണഗീതം പാടി ബിജെപി പ്രവർത്തകർ ! BJP WORKERS SINGS RSS…
തിരുവനന്തപുരത്ത് പകൽപ്പൂരം ! ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തി ബിജെപിയുടെ നിയുക്ത കൗൺസിലർമാർ തുടങ്ങി. പാളയം രക്തസാക്ഷി മണ്ഡപത്തിൽ…
ഏഴര വർഷത്തെ പോരാട്ടത്തിന് ശേഷം കോടതി ദിലീപിനെ കുറ്റവിമുക്തനാക്കി—പക്ഷേ മാധ്യമ ന്യായാധിപന്മാരും സോഷ്യൽ പ്രമുഖരും തുടരുന്ന വേട്ടയാടൽ സമൂഹത്തിന്റെ ന്യായബോധത്തെ…
നമ്മുടെ പ്രപഞ്ചം അനന്തവും വിസ്മയകരവുമാണ്, എന്നാൽ അതേസമയം തന്നെ അത് പ്രവചനാതീതമായ വെല്ലുവിളികൾ നിറഞ്ഞതുമാണ്. ഭൂമിയുടെ ഏക സ്വാഭാവിക ഉപഗ്രഹമായ…
ടാറ്റാ മോട്ടോഴ്‌സിന്റെ കരുത്തുറ്റ പാരമ്പര്യത്തിൽ ഇന്ത്യൻ നിരത്തുകളെ ദശകങ്ങളോളം അടക്കിവാണ വാഹനമാണ് ടാറ്റാ SE 1613. ഭാരതത്തിലെ ചരക്കുനീക്ക മേഖലയിൽ…
പശ്ചിമേഷ്യൻ ചരിത്രത്തിലെ ഏറ്റവും സങ്കീർണ്ണമായ സംഘർഷഭൂമികളിലൊന്നാണ് സിറിയ. ഒരു ദശകത്തിലേറെയായി തുടരുന്ന ആഭ്യന്തരയുദ്ധവും അതിനിടയിൽ വളർന്നുവന്ന ഇസ്ലാമിക് സ്റ്റേറ്റ് എന്ന…