പ്രവീൺ തൊഗാഡിയയും ആർഎസ്എസ് സർസംഘ് ചാലക് മോഹൻജി ഭാഗവതും
അഹമ്മദാബാദ് : വിശ്വഹിന്ദു പരിഷത്തിൻ്റെ (വിഎച്ച്പി) വർക്കിംഗ് പ്രസിഡൻ്റ് സ്ഥാനമൊഴിഞ്ഞ ശേഷം സംഘപരിവാറുമായി അകലം പാലിച്ചിരുന്ന ഡോ. പ്രവീൺ തൊഗാഡിയ ആറ് വർഷത്തെ ഇടവേളയ്ക്ക് ശേഷം ആർഎസ്എസ് ആസ്ഥാനം സന്ദർശിച്ചു. ആർഎസ്എസ് സർസംഘ് ചാലക് മോഹൻജി ഭാഗവതുമായി കൂടിക്കാഴ്ച നടത്തിയ അദ്ദേഹം ഹിന്ദുക്കളെയും ഹിന്ദു സമൂഹത്തെയും ഒന്നിപ്പിക്കാനായി ചേർന്ന് പ്രവർത്തിക്കുമെന്ന് വ്യക്തമാക്കി. ബംഗ്ളാദേശിലെ ഹിന്ദു വംശഹത്യ, സ്ത്രീ ശാക്തീകരണം, തുടങ്ങിയ വിഷയങ്ങളും ഇരുവരും ചർച്ച ചെയ്തു.
കാൻസർ ശസ്ത്രക്രിയാ വിദഗ്ധനും മുൻ സ്വയംസേവകനുമായ തൊഗാഡിയ, 2018 ലാണ് വിഎച്ച്പിയുടെ പ്രസിഡൻറ് സ്ഥാനത്ത് നിന്ന് രാജിവയ്ക്കുന്നത്. 35 വർഷമായി വിഎച്ച്പിയിൽ പ്രവർത്തിച്ച അദ്ദേഹം പിന്നീട് ഗുജറാത്തിൽ ഭാരതീയ ജനതാ പാർട്ടിയുടെ ഉയർച്ചയിൽ പ്രധാന പങ്കുവഹിച്ചു.
രാമക്ഷേത്ര വിഷയത്തിൽ സംസാരിച്ച തൊഗാഡിയ, രാമക്ഷേത്രത്തിൻ്റെ പുരോഗതിയിൽ മോഹൻജി ഭാഗവതിനെ അഭിനന്ദിക്കുന്നതായും ക്ഷേത്രനിർമ്മാണം മുമ്പ് ജാതിയുടെ അടിസ്ഥാനത്തിൽ വിഭജിക്കപ്പെട്ടിരുന്ന ഹിന്ദു സമൂഹത്തെ ഒന്നിപ്പിച്ചതായും പറഞ്ഞു.
കേരളത്തിന്റെ പ്രാചീന ആത്മീയ പാരമ്പര്യത്തിന്റെ ഭാഗമായ മഹാമാഘം മഹോത്സവം 2027ൽ വിപുലമായ ജനപങ്കാളിത്തത്തോടെ സംഘടിപ്പിക്കുമെന്ന് സ്വാമി ചിദാനന്ദപുരി. മാതാ അമൃതാനന്ദമയിയുടെ…
ലഖ്നൗവിലെ കിംഗ് ജോർജ് മെഡിക്കൽ യൂണിവേഴ്സിറ്റിയിൽ (KGMU) ഉയർന്ന മതപരിവർത്തന സമ്മർദം, ലൈംഗിക ചൂഷണം, വനിതാ ജീവനക്കാർക്കെതിരായ അതിക്രമം തുടങ്ങിയ…
ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ് തസ്തികയിലേക്കുള്ള നിയമന നടപടികളിൽ സുതാര്യത ഉറപ്പാക്കിയിട്ടുണ്ടോ എന്ന ചോദ്യവുമായി പുതിയ വിവാദം. മുൻ എസ്എഫ്ഐ…
തിരുവനന്തപുരം: കേരളത്തിന്റെ സാംസ്കാരിക പാരമ്പര്യവും ആദിശങ്കരാചാര്യർ പകർന്നുനൽകിയ ദേശീയ ഐക്യത്തിന്റെ സന്ദേശവും ഒരുമിച്ച് ഉയർത്തിപ്പിടിക്കണമെന്ന് ഗവർണർ ഓംപ്രകാശ് മാഥൂർ. ലോക്ഭവനിൽ…
സംസ്ഥാന രൂപീകരണത്തിന്റെ 70-ാം വാർഷിക വേളയിൽ കേരളത്തിലെ ജനങ്ങൾക്ക് ഹൃദയം നിറഞ്ഞ കേരളപ്പിറവി മംഗളങ്ങൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.…
സ്വദേശി സാങ്കേതികവിദ്യയുടെ കരുത്തിൽ ഭാരതം ബഹിരാകാശ രംഗത്ത് മറ്റൊരു സുപ്രധാന നാഴികക്കല്ല് കൂടി പിന്നിട്ടിരിക്കുകയാണ്. ജിഎസ്എൽവി-എഫ്18 (GSLV-F18) റോക്കറ്റ് ഉപയോഗിച്ച്…