ജോർജിയൻ സെനറ്റിൽ നിന്നുള്ള ദൃശ്യം
ഹിന്ദുവിരുദ്ധതക്കെതിരെ നിയമം പാസാക്കാനൊരുങ്ങി അമേരിക്കൻ സംസ്ഥാനമായ ജോർജിയ. ഹിന്ദുവിരുദ്ധതക്കെതിരേയും ഹിന്ദുവിവേചനത്തിനെതിരേയും നടപടിയെടുക്കാൻ ആവശ്യപ്പെടുന്ന ബില്ലാണ് സെനറ്റിൽ അവതരിപ്പിക്കുന്നത്. 2023 ൽ ഹിന്ദു വിരുദ്ധതയ്‌ക്കെതിരെ ജോർജിയ പ്രമേയം പാസ്സാക്കിയിരുന്നു. ഇപ്പോഴത്തെ ബിൽ പാസായാൽ ഹിന്ദുവിരുദ്ധതക്കെതിരെ നിയമം പാസാക്കുന്ന ആദ്യ അമേരിക്കൻ സംസ്ഥാനമാകും ജോർജിയ.
നോർത്ത് അമേരിക്കൻ ഹിന്ദു സംഘടനകളുടെ കൂട്ടായ്മയായ സി.ഒ എച്ച്.എൻ.എ ആണ് വിവരം പുറത്തുവിട്ടത്. റിപ്പബ്ലിക്കൻ സെനറ്റർമാരും ഡെമോക്രാറ്റ് സെനറ്റർമാരും ബില്ലിനെ അനുകൂലിച്ചു. റിപ്പബ്ലിക്കൻ സെനറ്റർമാരായ ഷോൺ സ്റ്റിൽ, ക്ലിന്റ് ഡിക്സൺ എന്നിവരും ഡെമോക്രാറ്റിക് സെനറ്റർമാരായ ജേസൺ എസ്റ്റിവെസും ഇമ്മാനുവൽ ഡി ജോൺസുമാണ് സംയുക്തമായി ബില്ലിനെ പിന്തുണച്ചത്.
പരസ്പര ബഹുമാനത്തിന്റെയും സഹിഷ്ണുതയുടേയും സമാധാനത്തിന്റെയും മതമാണ് ഹിന്ദുമതമെന്നായിരുന്നു 2023 ൽ അവതരിപ്പിച്ച പ്രമേയത്തിൽ പറഞ്ഞിരുന്നത്.ലോകത്തിലെ ഏറ്റവും വലിയതും പുരാതനവുമായ മതങ്ങളിൽ ഒന്നാണ് ഹിന്ദുമതം. 120 കോടി വിശ്വാസികളുള്ള, 100 രാജ്യങ്ങളിൽ വ്യാപിച്ചു കിടക്കുന്ന മതം വിവിധങ്ങളായ പാരമ്പര്യങ്ങളെ കൊണ്ടും വിശ്വാസ സമ്പ്രദായങ്ങളെക്കൊണ്ടും സമ്പന്നമാണ്.
ശ്രീനഗര്‍ : ജമ്മു കശ്മീരിലെ ഉധംപുര്‍ ജില്ലയില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. ഉധംപുരിലെ സോൻ ഗ്രാമത്തില്‍ ഇന്ന്…
ശ്രീനഗര്‍: പഹല്‍ഗാം ഭീകരാക്രമണത്തില്‍ ദേശീയ അന്വേഷണ ഏജന്‍സി പ്രത്യേക എൻഐഎ കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. ഉണ്ടായത്…
അമ്മാൻ: ത്രിരാഷ്ട്ര സന്ദർശനത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി ജോർദാനിലെത്തി. ജോർദാൻ പ്രധാനമന്ത്രി ജാഫർ ഹസ്സൻ വിമാനത്താവളത്തിൽ വെച്ച് അദ്ദേഹത്തിന് ഊഷ്മളമായ…
ദില്ലി: ബിജെപി ദേശീയ വർക്കിംഗ് പ്രസിഡൻ്റായി ചുമതലയേറ്റെടുത്ത് നിതിൻ നബിൻ. ദില്ലിയിലെ പാർട്ടി ആസ്ഥാനത്തെത്തിയാണ് അദ്ദേഹം ചുമതലയേറ്റത്. ഊജ്വലസ്വീകരണമാണ് നേതാക്കളും…
ദില്ലി : പഹൽഗാം ഭീകരാക്രമണ കേസിൽ ദേശീയ അന്വേഷണ ഏജൻസി കുറ്റപത്രം സമർപ്പിച്ചു. ജമ്മുവിലെ എൻഐഎ കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്.…
ബിഹാറിൽ തോറ്റ കോൺഗ്രസിന് മോദിയെ കൊല്ലണം. കൊലവിളി മുദ്രാവാക്യവുമായി കോൺഗ്രസ് വനിതാ നേതാവ്. സംഭവം രാഹുൽ ഗാന്ധി പങ്കെടുത്ത പ്രതിഷേധ…