തൃശ്ശൂർ: ചരിത്രപ്രസിദ്ധമായ വടക്കുംനാഥ ക്ഷേത്രത്തിലെ ആനയൂട്ടിന് തുടക്കമായി. കർക്കടക മാസാരംഭമായ ഇന്ന് അതിരാവിലെ മഹാഗണപതി ഹോമത്തോടെയാണ് ആനയൂട്ട് ആരംഭിച്ചത്. 7 പിടിയാനകൾ ഉൾപ്പെടെ 65 ആനകളാണ് ഇക്കൊല്ലം ആനയൂട്ടിൽ പങ്കെടുക്കുന്നത്. 9 മണിയോടെയാണ് ആനയൂട്ട് ആരംഭിച്ചത്. കനത്ത മഴയെ തുടർന്ന് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധിയാണ്. അതുകൊണ്ടുതന്നെ വലിയ ജനക്കൂട്ടം ആനയൂട്ട് കാണാൻ വടക്കുംനാഥ സന്നിധിയിൽ എത്തിയിരുന്നു. ചമയങ്ങളില്ലാതെ ആനപ്രേമികൾക്ക് ആനച്ചന്തം ആസ്വദിക്കാൻ കഴിയുമെന്നതാണ് ആനയൂട്ടിന്റെ പ്രത്യേകത.
9 തരം പഴവർഗ്ഗങ്ങളും 200 കിലോ അരിയുടെ ചോറുമാണ് ആനകൾക്കായി ഒരുക്കിയിരുന്നത്. ഇന്നത്തെ ചടങ്ങുകളുടെ മറ്റൊരു ആകർഷണം കേന്ദ്രമന്ത്രി സുരേഷ്‌ഗോപിയുടെ സാന്നിദ്ധ്യമാണ്. കേന്ദ്രമന്ത്രി ആയതിന് ശേഷം ഇതാദ്യമായാണ് സുരേഷ്‌ഗോപി ആനയൂട്ടിൽ പങ്കെടുക്കുന്നത്. പങ്കെടുത്തില്ലെങ്കിലും കഴിഞ്ഞവർഷം ആനയൂട്ടിനായി സംസ്ഥാനത്തിന് പുറത്തുനിന്നും പൈനാപ്പിൾ അദ്ദേഹം എത്തിച്ചു നൽകിയിരുന്നു.
1985 മുതലാണ് തൃശ്ശൂർ വടക്കുംനാഥ ക്ഷേത്രത്തിൽ ആനയൂട്ട് ആരംഭിച്ചത്. ഇവിടെനിന്നും ഏഷ്യൻ ഗെയിംസിൽ പങ്കെടുക്കാൻ കൊണ്ടുപോയ ആനകൾക്ക് തിരിച്ചെത്തിയപ്പോൾ ആരോഗ്യം മോശമാകുകയും ക്ഷീണം അനുഭവപ്പെടുകയും ചെയ്‌തിരുന്നു. അത് പരിഹരിക്കാൻ തുടങ്ങിയ ആനയൂട്ട് തുടർന്ന് എല്ലാവർഷവും തുടരുകയായിരുന്നു. ആനയൂട്ടിന് ശേഷം കർക്കടക മാസം പ്രമാണിച്ച് ആനകൾക്ക് സുഖ ചികിത്സയുമുണ്ടാകും.
കേരളത്തിന്റെ ഭൂപ്രകൃതിയിൽ എവിടെ തിരിഞ്ഞാലും കാണുന്ന, വേഗത്തിൽ പടർന്നു കയറുന്ന, എന്നാൽ യാതൊരു പ്രയോജനവുമില്ലാത്ത ഒരു കളസസ്യമുണ്ട് അതാണ് 'കമ്മ്യൂണിസ്റ്റ്…
കണ്ണൂർ: തദ്ദേശ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ കണ്ണൂർ പാനൂരിൽ വടിവാൾ അക്രമണം. പാനൂർ കുന്നോത്ത് പറമ്പ് പഞ്ചായത്ത് യുഡിഎഫ്…
പമ്പ : ശബരിമല സന്നിധാനത്ത് തീർത്ഥാടകർക്കിടയിലേക്ക് ഇടയിലേക്ക് പാഞ്ഞുകയറി അപകടം. രണ്ടുകുട്ടികള്‍ ഉള്‍പ്പെടെ ഒന്‍പതുപേര്‍ക്ക് പരിക്കേറ്റു. ഇതില്‍ രണ്ടുപേരുടെ നില…
ദില്ലി : തിരുവനന്തപുരം നഗരസഭയിൽ എൻഡിഎ വെന്നിക്കൊടി പായിച്ചതിന് പിന്നാലെ തിരുവനന്തപുരത്തിന് നന്ദിയറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. തിരുവനന്തപുരത്തിന് നന്ദിയെന്ന് എക്സിൽ…
കേരളത്തിലെ തദ്ദേശ തെരഞ്ഞെടുപ്പ് ഫലത്തിൽ പ്രതികരിച്ച് ശശി തരൂർ എംപി .സംസ്ഥാനത്ത് യുഡിഎഫ് നേടിയ വിജയത്തോടൊപ്പം തിരുവനന്തപുരം കോർപറേഷനിലെ ബിജെപിയുടെ…
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ ഇടതുപപക്ഷം തകർന്നടിയുന്നതിനിടെ വിവാദ പരാമര്‍ശവുമായി ഉടുമ്പൻചോല എംഎൽഎ എം.എം മണി. ക്ഷേമപെന്‍ഷനും മറ്റും വാങ്ങി നല്ല…