Featured

ഹിറ്റ്‌ലർ ജൂതരെ വെറുത്തത് എന്തിന്റെ പേരിലായിരുന്നു?

ഹിറ്റ്‌ലർ ജൂതരെ വെറുത്തത് എന്തിന്റെ പേരിലായിരുന്നു? | Adolf Hitler

ജൂതന്മാരോടുള്ള അന്ധമായ വിരോധം, വെറുപ്പ് ഇതൊന്നും ഹിറ്റ്‍ലർ കണ്ടുപിടിച്ചതല്ല. മധ്യകാലം തൊട്ടുതന്നെ ജൂതന്മാർ മതപരമായ കാരണങ്ങളാൽ വേട്ടയാടപ്പെടുന്നുണ്ടായിരുന്നു. അടിച്ചമർത്തപ്പെടേണ്ട ഒരു അപഭ്രംശമായിട്ടാണ് അന്നത്തെ ക്രിസ്ത്യാനികൾ യഹൂദവിശ്വാസത്തെ കണ്ടത്. അന്നൊക്കെ യഹൂദരെ തിരിച്ച് ക്രിസ്തീയ വിശ്വാസത്തിലേക്ക് മടങ്ങിവരാൻ നിർബന്ധിക്കുകയും, ചില തൊഴിലുകൾ ചെയ്യുന്നതിൽ നിന്ന് വിലക്കുകയും ഒക്കെ ചെയ്തിരുന്നു അവർ. ഹിറ്റ്‍ലറുടെ മനസ്സിലേക്ക് യഹൂദവിരോധം കടന്നുവന്നത് എവിടെനിന്നാണ് എന്നത് വ്യക്തമല്ല. ദീർഘകാലം നീണ്ടുനിന്ന ഒരു വ്യക്തിത്വപ്രതിസന്ധിയുടെ പരിണിത ഫലമായിട്ടാണ് അങ്ങനൊരു മാനസികാവസ്ഥ ഉടലെടുക്കുന്നത് എന്നതിന്റെ സൂചനകൾ മെയ്ൻ കാംഫ് എന്ന ആത്മകഥയിലുണ്ട്. വിയന്നയിൽ ഒരു ചിത്രകാരൻ എന്ന നിലയിൽ കഴിഞ്ഞു പോന്ന 1908 മുതൽ 1912 വരെയുള്ള കാലഘട്ടത്തിലാണ് ഹിറ്റ്ലറുടെ മനസ്സിൽ അങ്ങനൊരു വികാരം അങ്കുരിക്കുന്നത് എന്ന് തോന്നുന്നു. ചെറുപ്പം മുതൽ തന്നെ ജൂതവിദ്വേഷചിന്തകളുടെ വിത്തുകൾ ഹിറ്റ്‍ലറുടെ മനസ്സിൽ പാകപ്പെട്ടിരുന്നു എന്നുവേണം മനസ്സിലാക്കാൻ.

വിയന്നയിൽ ചിത്രംവരച്ചുകൊണ്ടിരുന്ന കാലത്ത് ജൂതന്മാരെ ഹിറ്റ്‍ലർക്ക് ഇഷ്ടമല്ലായിരുന്നു എങ്കിലും അതൊരു നയമായി വികസിച്ചു കഴിഞ്ഞിരുന്നില്ല. കാരണം, അന്നയാള്‍ വരച്ചിരുന്ന ഛായാചിത്രങ്ങളിൽ മിക്കതും വാങ്ങിച്ചിരുന്നത് ജൂതനായ സാമുവൽ മോർഗൻസ്റ്റെർൺ ആയിരുന്നു. ഹിറ്റ്‍ലർ തന്നെ പാതി ജൂതനായിരുന്നു എന്നതാണ് വാസ്തവം. തന്റെ ജൂത പാരമ്പര്യത്തിൽ ഹിറ്റ്‍ലർക്ക് ആത്മനിന്ദയും , മനസ്താപവും ഒക്കെ ഉണ്ടായിരുന്നു. ഒന്നാം ലോകമഹായുദ്ധത്തിൽ ജൂതർ നടത്തിയ വിഷവാതകപ്രയോഗം മുതൽ ഹിറ്റ്‍ലർക്ക് ഗുഹ്യരോഗം സമ്മാനിച്ച യഹൂദവേശ്യവരെ പല കാരണങ്ങളും ചരിത്രകാരന്മാർ അദ്ദേഹത്തിന്റെ അന്ധമായ യഹൂദ വിരോധത്തിനായി നിരത്തുന്നുണ്ടെങ്കിലും അതിനെയൊന്നിനെയും സംശയാതീതമായി തെളിയിക്കുന്ന രേഖകൾ ഇല്ല. രണ്ട് ഓസ്ട്രിയൻ ചിന്തകരുടെ സ്വാധീനവലയത്തിലാണ് ഹിറ്റ്‍ലറുടെ രാഷ്ട്രീയം വികസിതമാകുന്നത് എന്ന കാര്യം പ്രസിദ്ധമാണ്.

ആദ്യത്തേത്, ജർമൻ ദേശീയതാവാദിയായ ജോർജ് റിട്ടർ വോൺ ഷോണറർ ആയിരുന്നു. ഓസ്ട്രിയയുടെ ജർമൻ ഭൂരിപക്ഷ പ്രവിശ്യകൾ ജർമൻ സാമ്രാജ്യത്തോട് ചേർക്കപ്പെടണം എന്ന വാദമുഖം നിരത്തിയ ആളാണ് ഷോണറർ. ജൂതർക്ക് ഒരിക്കലും പൂർണമായ അർത്ഥത്തിൽ ജർമൻ പൗരന്മാരായിരിക്കാൻ കഴിയില്ല എന്നും അയാള്‍ കരുതി. രണ്ടാമത്തെയാൾ വിയന്നയുടെ മേയറായിരുന്ന കാൽ ള്യൂഗർ ആയിരുന്നു. ആന്റി സെമിറ്റിസത്തിന്റെ പ്രാഥമികപാഠങ്ങൾ ഹിറ്റ്‍ലർ അഭ്യസിക്കുന്നത് ആ ദർശനങ്ങളിൽ നിന്നാണ്. യഹൂദവിരോധം സാമൂഹ്യ പുരോഗതിക്ക് എന്നതായിരുന്നു അയാളുടെ ലൈൻ. മെയ്ൻ കാംഫിൽ ഹിറ്റ്‍ലർ ള്യൂഗറെ വിളിക്കുന്നത്, ‘എക്കാലത്തെയും ഏറ്റവും മഹാനായ ജർമൻ മേയർ’ എന്നാണ്. അദ്ദേഹത്തിൽ നിന്ന് പഠിച്ച പാഠങ്ങൾ 1933 അധികാരം കൈവന്നപ്പോൾ ഹിറ്റ്‍ലർ പ്രാവർത്തികമാക്കി. ഹിറ്റ്‍ലറുടെ ജീവിതത്തിൽ അതിനിർണായകമായ സ്വാധീനം ചെലുത്തിയ ഒരു യുദ്ധമായിരുന്നു ഒന്നാം ലോകമഹായുദ്ധം.

നാസികളുടെ ജൂതവിരോധത്തിന്റെ മറ്റൊരു വികൃത മുഖം ജൂതതടവുകാരുടെ മേൽ നടത്തിയ വൈദ്യപരീക്ഷണങ്ങളാണ്. ഏഴായിരത്തിലധികം തടവുകാർക്കുമേൽ ധാർമികതയുടെ സകല സീമകളും അതിലംഘിച്ചുകൊണ്ടുള്ള ക്രൂരമായ പല വൈദ്യശാസ്ത്ര പരീക്ഷണങ്ങളും നടത്തപ്പെട്ടു. ജോസഫ് മെൻഗലെ എന്ന കുപ്രസിദ്ധനായ ഡോക്ടർ കോൺസൻട്രേഷൻ ക്യാമ്പുകളിലെ ജൂതരായ കുട്ടികളെ പലവിധം പരീക്ഷണങ്ങൾക്കു വിധേയരാക്കി ചിത്രവധം ചെയ്തു. കുട്ടികളെ പ്രെഷർ ചേമ്പറുകളിൽ അടച്ചും, അവരെ ഫ്രീസറിൽ അടച്ചും, രാസവസ്തുക്കൾ കുത്തിവെച്ച് കണ്ണിന്റെ നിറം മാറ്റിയും, കൈകാലുകൾ മുറിച്ചുമാറ്റിയും ഒക്കെയുള്ള പരീക്ഷണങ്ങളിൽ ഡോക്ടർ മെൻഗലെ ആനന്ദം കണ്ടെത്തി. ഹിറ്റ്‍ലറുടെ ജൂതവിദ്വേഷത്തിന്റെ ഇരയായത് അറുപതുലക്ഷം പേരാണ്. യൂറോപ്പിലെ യഹൂദ ജനസംഖ്യയുടെ മൂന്നിലൊന്നു വരും അത്.

രണ്ടാം ലോകമഹായുദ്ധം കഴിഞ്ഞ്, ഹിറ്റ്‌ലർ മരിച്ച്, പിന്നെയും നിരവധി വർഷക്കാലം ജർമൻ സർക്കാർ ജൂതരോട് പ്രവർത്തിക്കപ്പെട്ട ക്രൂരത സമ്മതിക്കാൻ തയ്യാറായിരുന്നില്ല. ഒടുവിൽ പതിറ്റാണ്ടുകൾക്കിപ്പുറം 2005 മെയ് 10 -നാണ് ജൂതരായ ഇരകൾക്ക് ബെർലിനിൽ ഓഷ്‌വിറ്റ്സ് മെമ്മോറിയൽ എന്നപേരിൽഒരു സ്മാരകം ഉയരുന്നത്. ഹിറ്റ്‍ലറുടെ ശവകുടീരത്തിൽ നിന്ന് അധികം ദൂരെയല്ലാതെയാണ് അതും. ജർമ്മനി ഒരർത്ഥത്തിൽ റഷ്യയിൽ നിന്നും, ജപ്പാനിൽ നിന്നും, ചൈനയിൽ നിന്നുമൊക്കെ വ്യത്യസ്തമാണ്. കാരണം അത് ഒരു രാഷ്ട്രമെന്ന നിലയ്ക്ക് സ്വന്തം മണ്ണിൽ അങ്ങനെ അതിഹീനമായ ഒരു കുറ്റം നടന്നിട്ടുണ്ട് എന്ന് സമ്മതിക്കുകയും, അതിനുള്ള പശ്ചാത്താപമെന്നോണം തലസ്ഥാനനഗരിയിൽ തന്നെ ബൃഹത്തായ ഒരു സ്മാരകം അതിലെ ഇരകൾക്കായി നിർമ്മിക്കുകയും ചെയ്തു.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

admin

Recent Posts

ഭീകരാക്രമണ പദ്ധതിയുമായി എത്തിയ ശ്രീലങ്കൻ പൗരന്മാർ പിടിയിലായതെങ്ങനെ

കേന്ദ്ര ഏജൻസികൾ മണത്തറിഞ്ഞു ! എൻ ഐ എയും ഗുജറാത്ത് പോലീസും ചേർന്ന് ആക്രമണ പദ്ധതി തകർത്തു

11 mins ago

അറ്റ്‌ലാൻ്റിക് സമുദ്രത്തിനടിയിൽ 93 ദിവസം താമസം ! മടങ്ങിയെത്തിയത് 10 വയസ് ചെറുപ്പമായി ; പുതിയ റെക്കോർഡും ഇനി ജോസഫ് ഡിറ്റൂരിക്ക് സ്വന്തം

ശാസ്ത്രജ്ഞരുടെ നിർദേശ പ്രകാരം ദിവസങ്ങളോളം കടലിനടിയിൽ താമസിച്ച് മുൻ നാവികസേനാ ഉദ്യോ​ഗസ്ഥൻ. മൂന്ന് മാസത്തിലധികം കൃത്യമായി പറഞ്ഞാൽ 93 ദിവസമാണ്…

29 mins ago

ഇത് ചരിത്രം ! ലാഭ വിഹിതത്തിൽ റെക്കോർഡ് നേട്ടം സ്വന്തമാക്കി ബാങ്കിം​ഗ് മേഖല ; അറ്റാദായം ആദ്യമായി 3 ലക്ഷം കോടി കവിഞ്ഞു ; അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

മുംബൈ : ലാഭ വിഹിതത്തിൽ റെക്കോർഡ് നേട്ടം സ്വന്തമാക്കി രാജ്യത്തെ ബാങ്കിം​ഗ് മേഖല. ചരിത്രത്തിൽ ആദ്യമായി ബാങ്കിംഗ് മേഖലയുടെ അറ്റാദായം…

59 mins ago

ഡ്രൈവിങ് പഠിക്കും മുൻപ് വിമാനം പറത്താൻ പഠിച്ച സാഹസികൻ ! ബഹിരാകാശത്ത് എത്തുന്ന ആദ്യ ഇന്ത്യൻ വിനോദ സഞ്ചാരി ; ഭാരതത്തിന്റെ അഭിമാനം വാനോളമുയർത്തി ഗോപിചന്ദ് തോട്ടക്കുറ

ജെഫ് ബെസോസിന്റെ കമ്പനിയായ ബ്ലൂ ഒറിജിന്റെ ഏഴാമത്തെ ബഹിരാകാശ ദൗത്യം വിജയിച്ചതോടെ സ്പേസിലെത്തുന്ന രണ്ടാമത്തെ ഇന്ത്യൻ പൗരനായി ആന്ധ്രപ്രദേശ് വിജയവാഡ…

1 hour ago

ആപ്പിന് ആപ്പ് വച്ച് സ്വാതി മാലിവാൾ !

ഇടി വെ-ട്ടി-യ-വ-നെ പാമ്പ് ക-ടി-ച്ചു എന്ന് പറഞ്ഞാൽ ഇതാണ് ; ദില്ലി മദ്യനയ കേസിനേക്കാൾ വലിയ ആഘാതം തന്നെയായിരിക്കും സ്വാതി…

1 hour ago

എഎപിക്ക് ലഭിച്ചത് 7.08 കോടി രൂപയുടെ വിദേശ ഫണ്ട്! പാർട്ടി ചട്ടലംഘനം നടത്തിയെന്ന് റിപ്പോർട്ട്; വെളിപ്പെടുത്തലുമായി ഇ.ഡി

ദില്ലി ; മദ്യനയ അഴിമതി കേസുമായി ബന്ധപ്പെട്ട വിവാദം തുടരുന്നതിനിടെ ആം ആദ്മി പാർട്ടിക്കെതിരെ പുതിയ ആരോപണവുമായി ഇ.ഡി. 2014-2022…

1 hour ago