India

ജമ്മു കാശ്മീരിൽ തൊഴിലെടുക്കുന്ന കേന്ദ്ര പോലീസ് സേനാംഗങ്ങൾക്ക് ഇനി മുതൽ സൗജന്യ വിമാനയാത്ര

ന്യൂഡെൽഹി: ജമ്മു കാശ്മീരിൽ തൊഴിലെടുക്കുന്ന കേന്ദ്ര പോലീസ് സേനാംഗങ്ങൾക്ക് ഇനി മുതൽ സൗജന്യ വിമാനയാത്ര അനുവദിച്ചുകൊണ്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിജ്ഞാപനം ഇറക്കി. സി. ആർ. പി. എഫ്, ബി. എസ്‌. എഫ്, ഐ. ടി. ബി. പി, സി. ഐ. എസ്‌. എഫ്, എസ്. എസ്. ബി തുടങ്ങി കേന്ദ്ര സേനകളിൽ തൊഴിൽ ചെയ്യുന്ന 7.8 ലക്ഷം പേർക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. ഈ ആനുകൂല്യം ഇപ്പോൾ ഓഫീസർ തസ്തികയിൽ ജോലി ചെയ്യുന്നവർക്ക് മാത്രമേ ലഭിച്ചിരുന്നുള്ളു, എന്നാൽ ഈ തീരുമാനത്തോടെ, കോൺസ്റ്റബിൾ, ഹെഡ് കോൺസ്റ്റബിൾ, അസിസ്റ്റൻറ് സബ് ഇൻസ്‌പെക്ടർ എന്നീ തസ്തികകൾക്കും ഇതിനെ പ്രയോജനം ലഭ്യമാകും.

ഇന്നു മുതൽ പ്രാബല്യത്തിൽ വന്ന ഈ ആനുകൂല്യം, അവധിയിലിരിക്കുന്ന സമയത്തും സൈനികർക്കു ഉപയോഗിക്കാം. അതിനാൽ അവധി കഴിഞ്ഞു ജോലിയിലേക്ക് തിരികെ പ്രവേശിക്കാൻ യാത്ര ചെയ്യുമ്പോഴും ഇതിന്റെ പ്രയോജനം ലഭിക്കും എന്നുള്ളത് ഇതിന്റെ മറ്റൊരു സവിശേഷതയാണ്. ശ്രീനഗർ, ജമ്മു, ഡൽഹി എന്നീ സ്ഥലങ്ങളിലെ യാത്രകൾക്ക് ഇത് ഉപയോഗിക്കാം. അതാവശ്യ ഘട്ടങ്ങളിൽ വായു സേനയുടെ ഹെലികോപ്റ്റർ ഉപയോഗിക്കാനുള്ള നിർദ്ദേശവും നൽകിയിട്ടുണ്ടെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ട്വീറ്റ് ചെയ്തു.

പുൽവാമ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ തന്നെ ഈ മാറ്റം കേന്ദ്രസർക്കാർ കൊണ്ടുവന്നു എന്നത് ശ്രദ്ധേയമാണ്. മോഡി സർക്കാർ അധികാരത്തിൽ എത്തിയ ശേഷം സൈന്യത്തിൻറെ ദീർഘകാല ആവശ്യമായിരുന്ന “വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍” (OROP) നടപ്പിൽ വരുത്തിയിരുന്നു. ഇന്ത്യയുടെ പ്രതിരോധം ശക്തമാക്കുന്നതിനായി ആധുനിക സംവിധാനങ്ങൾ കൊണ്ടുവരുന്നതോടൊപ്പം, സേനകളിൽ തൊഴിൽ ചെയ്യുന്നവർക്ക് മെച്ചപ്പെട്ട സൗകര്യങ്ങൾ ഒരുക്കുകയും ചെയ്യന്നത് ഭടന്മാരുടെ ആത്മവിശ്വാസം വർധിപ്പിക്കാൻ കാരണമായിട്ടുണ്ട്.

ന്യൂസ് മൊസൈക് സർവ്വേ: നരേന്ദ്ര മോഡി സർക്കാർ, സൈനികർക്കു പ്രയോജനപ്രദമാകുന്ന തീരുമാനങ്ങൾ എടുക്കുന്നതിൽ വിജയിക്കുന്നുണ്ടോ? നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ താഴെ കാണുന്ന “LEAVE A REPLY” എന്ന ബോക്സിൽ എഴുതൂ.

admin

Recent Posts

വോട്ട് ജിഹാദ്: തെരഞ്ഞെടുപ്പു രാഷ്ട്രീയത്തിലെ അവസാന ആയുധം | SEEKING THE TRUTH

വോട്ട് ജിഹാദ് വെറും ആരോപണമല്ല, ഒരു ആയുധം കൂടിയാണ്.. എന്തിനേയും ഇസ്‌ളാമികവാദത്തോട് കൂട്ടിക്കെട്ടാനുള്ള ഗൂഢശ്രമത്തിന്റെ ഭാഗമാണത്. ഇസ്‌ളാമിത സ്വത്വത്തോട് വോട്ടു…

34 mins ago

ഗുജറാത്തിലെ എല്ലാ മണ്ഡലങ്ങളും നാളെ പോളിംഗ് ബൂത്തിലേക്ക്

റെക്കോർഡ് ഭൂരിപക്ഷം നേടാൻ അമിത് ഷാ ! മൂന്നാം ഘട്ട തെരഞ്ഞെടുപ്പ് നാളെ #loksabhaelection2024 #gujarat #amitshah

37 mins ago

പരാതി രാഷ്ട്രീയ പ്രേരിതം ; അന്വേഷണത്തോട് സഹകരിക്കേണ്ടെതില്ല !ബംഗാൾ രാജ്ഭവൻ ജീവനക്കാർക്ക് ഗവർണർ സിവി ആനന്ദബോസിന്റെ നിർദേശം

തനിക്കെതിരായ ലൈംഗികാതിക്രമ പരാതിയിൽ അന്വേഷണത്തോട് സഹകരിക്കേണ്ടെന്ന് ബംഗാൾ ഗവര്‍ണര്‍ സിവി ആനന്ദബോസ് ബംഗാളിലെ രാജ്ഭവൻ ജീവനക്കാരോട് നിർദേശിച്ചു . ഗവർണ്ണർക്കെതിരെ…

1 hour ago

ഉത്തേജകമരുന്ന് പരിശോധനയ്ക്ക് തയ്യാറായില്ല, ഗുസ്തിതാരം ബജ്റംഗ് പുനിയയ്ക്ക് സസ്പെന്‍ഷന്‍ !

ടോക്കിയോ ഒളിമ്പിക്‌സ് വെങ്കല മെഡല്‍ ജേതാവായ ഗുസ്തിതാരം ബജ്‌റംഗ് പുനിയയ്ക്ക് സസ്‌പെന്‍ഷന്‍. ദേശീയ ഉത്തേജക വിരുദ്ധ ഏജന്‍സിയുടേതാണ് (നാഡ)യുടേതാണ് നടപടി.…

1 hour ago

ഭീകരന്‍ അജ്മല്‍ കസബിന് കോണ്‍ഗ്രസ് വക വൈറ്റ് വാഷ് ; ഹേമന്ത് കര്‍ക്കരെയെ കൊന്നത് RSS കാരനെന്ന് മഹാരാഷ്ട്രാ പ്രതിപക്ഷ നേതാവ്

26/11 മുംബൈ ഭീകരാക്രമണത്തില്‍ മുന്‍ സംസ്ഥാന തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് (എടിഎസ്) തലവന്‍ ഹേമന്ത് കര്‍ക്കരെയെ കൊലപ്പെടുത്തിയത് പാക്കിസ്ഥാന്‍ തീവ്രവാദി…

4 hours ago

പൂഞ്ച് ഭീകരാക്രമണം ! ചോദ്യം ചെയ്യലിനായി 6 പ്രദേശവാസികളെ കസ്റ്റഡിയിലെടുത്തു ! ഭീകരർക്കായുള്ള തെരച്ചിൽ തുടരുന്നു

ശ്രീന​ഗർ : ജമ്മു കശ്മീരിലെ പൂഞ്ചിൽ സൈനിക വാഹന വ്യൂഹത്തിന് നേരെയുണ്ടായ ഭീകരാക്രമണത്തിൽ ഭീകരർക്കായുള്ള തിരച്ചിൽ തുടർന്ന് സൈന്യം. ചോദ്യം…

4 hours ago