Honey trap
കൊച്ചി: ഹണിട്രാപ്പിലൂടെ യുവാവില്‍ നിന്ന് 46 ലക്ഷം രൂപ തട്ടിയ കേസിൽ സഹോദരങ്ങളെ പോലീസ് പിടികൂടി. കൊട്ടാരക്കരയിൽ ഹരികൃഷ്ണന്‍, ഗിരികൃഷ്ണന്‍ എന്നിവരാണ് പിടിയിലായത്. സോഷ്യൽ മീഡിയകളിൽ വ്യാജ പ്രൊഫൈലുകള്‍ ഉണ്ടാക്കിയാണ് ഇരുവരും തട്ടിപ്പ് നടത്തിയതെന്ന് പോലീസ് പറഞ്ഞു.
സംഭവത്തെ കുറിച്ച് പോലീസ് പറയുന്നതിങ്ങനെ: വ്യാജ സോഷ്യല്‍ മീഡിയ അകൗണ്ടിലൂടെ പ്രതികള്‍ സ്ത്രീയെന്ന പേരില്‍ യുവാവുമായി സൗഹൃദത്തിലായി. ഇതിനായി ഒരു പ്രത്യേക ആപ് ഉപയോഗിച്ച് പുരുഷ ശബ്ദം മാറ്റി സ്ത്രീശബ്ദമയച്ച് യുവാവിനെ വിശ്വസിപ്പിച്ചു.
തുടര്‍ന്ന് ഇയാളുടെ നഗ്ന ദൃശ്യം കൈക്കലാക്കുകയും അതുപയോഗിച്ച് ഭീഷണിപ്പെടുത്തുകയും തുടർന്ന് 46 ലക്ഷത്തി നാല്‍പത്തി എണ്ണായിരം രൂപ വിവിധ ബാങ്ക് അകൗണ്ടിലൂടെ തട്ടിയെടുക്കുകയുമായിരുന്നു. ശേഷം
യുവാവിനെ കൊച്ചിയിലെ ഫ്ലാറ്റിലേക്ക് ക്ഷണിക്കുകയും ചെയ്തു. എന്നാല്‍ ആ മേൽവിലാസത്തിൽ ആളില്ലെന്ന് മനസിലായതോടെയാണ് തട്ടിപ്പാണെന്ന് യുവാവ് തിരിച്ചറിഞ്ഞത്. തുടര്‍ന്ന് മരട് പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
ദിസ്‌പൂർ : പ്രശസ്ത ഗായകൻ സുബീൻ ഗാർഗിന്റെ ദുരൂഹ മരണക്കേസ് ഈ മാസം അവസാനത്തോടെ കേന്ദ്ര അന്വേഷണ ഏജൻസിക്ക് കൈമാറുമെന്ന്…
തിരുവനന്തപുരം : വോട്ടെടുപ്പിന് മുൻപ് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ അവലോകനത്തിന് ചേര്‍ന്ന ജില്ലാ സെക്രട്ടേറിയറ്റ്-- ജില്ലാ കമ്മിറ്റി യോഗങ്ങളിൽ നേതാക്കൾ തമ്മിൽ…
കൊൽക്കത്ത : ലോകകപ്പ് ജേതാവും ലോക ഫുട്ബോൾ ഇതിഹാസവുമായ ലയണൽ മെസ്സി 2011-ന് ശേഷം ആദ്യമായി ഇന്ത്യയിലേക്ക് എത്തുകയാണ്. നാളെ…
നടിയെ ആക്രമിച്ച കേസിലെ പ്രതികളുടെ ശിക്ഷാവിധിയിൽ നിരാശ പ്രകടിപ്പിച്ച് ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. ശിക്ഷാവിധി അതിജീവിതയെ പരിഗണനയിലെടുക്കാതെയുള്ളതെന്നും അതിജീവിതയ്ക്കാണ് യഥാർഥത്തിൽ…
ദില്ലി : ആഗോളതലത്തിൽ വ്യോമ പ്രതിരോധ ശേഷിയിൽ ഭാരതം വൻ മുന്നേറ്റത്തിനൊരുങ്ങുന്നു. ലോകത്തിലെ ഏറ്റവും ശക്തമായ ദീർഘദൂര എയർ-ടു-എയർ മിസൈലുകളിലൊന്നായ…
കണ്ണൂര്‍: മമ്പറത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിയ്ക്കും പോളിംഗ് ഏജന്‍റിനും മുഖംമൂടി സംഘത്തിന്റെ ക്രൂര മർദനം. വേങ്ങാട് പഞ്ചായത്തിലെ 16ാം വാര്‍ഡിൽ മത്സരിക്കുന്ന…