Categories: International

ഈജിപ്ത് മുന്‍ പ്രസിഡന്‍റ് ഹുസ്നി മുബാറക്ക് അന്തരിച്ചു

കെയ്റോ: ഈജിപ്തിന്‍റെ മുന്‍ പ്രസിഡന്‍റ് ഹുസ്നി മുബാറക്ക് (91) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളേ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. ഏതാനും ആഴ്ചകള്‍ക്ക് മുന്‍പ് ഇദ്ദേഹം ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു. ഈജിപ്തിലെ നാലാമത്തെ പ്രസിഡന്‍റായി 1981ൽ അധികാരത്തിലെത്തിയ ഹുസ്നി മുബാറക് 2011 വരെ തൽസ്ഥാനത്ത് തുടർന്നു. അറബ് വസന്തം എന്ന ജനകീയ പ്രതിഷേധത്തിലൂടെ 2011 ജനുവരിയില്‍ ഹൊസ്‌നിയെ അധികാരത്തിൽ നിന്ന് പുറത്താക്കുകയായിരുന്നു.

സ്ഥാനഭ്രഷ്ടനായ മുബാറക്കിനെ 2012ൽ വിചാരണക്കോടതി ജീവപര്യന്തം തടവിനു ശിക്ഷിച്ചിരുന്നു. അഴിമതി മുതൽ കൊലപാതകം വരെയായിരുന്നു കുറ്റങ്ങൾ. പിന്നീട് വര്‍ഷങ്ങളോളം ജയിലിൽ കഴിഞ്ഞ ശേഷം 2017ൽ ശിക്ഷ റദ്ദാക്കപ്പെട്ട് ജയില്‍ മോചിതനായി. 2011-ല്‍ അറസ്റ്റിലായതു മുതല്‍ ഏറിയ ദിവസങ്ങളും ആശുപത്രിയിലായിരുന്നു മുബാറക്ക്.

1928 മേയ് നാലിന് ജനിച്ച മുഹമ്മദ് ഹുസ്നി എല്‍ സയ്ദ് മുബാറക്ക് എന്ന ഹുസ്നി മുബാറക്ക് എയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥനായാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. 1972 മുതല്‍ 1975 വരെ കമാന്‍ഡര്‍ ആയിരുന്നു. പ്രസിഡന്‍റായിരുന്ന അന്‍വര്‍ സാദത്ത് കൊല്ലപ്പെട്ടതോടെയാണ് മുബാറക്ക് അധികാരം പിടിച്ചെടുത്തത്. 1978ല്‍ നാഷണല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി രൂപീകരിച്ചാണ് അധികാരത്തിലെത്തുന്നത്.

admin

Recent Posts

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ്;പ്രതികള്‍ കൈപറ്റിയത് 25കോടി!കള്ളപ്പണം ആണെന്ന് അറിഞ്ഞതോടെ തിരിമറി നടത്തിയെന്ന് ഇഡി ഹൈക്കോടതിയിൽ

കൊച്ചി ;കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുകേസില്‍ പ്രതികള്‍ക്ക് നേരിട്ടും അല്ലാതെയും കോടികളുടെ കള്ളപ്പണം വെളുപ്പിക്കലില്‍ പങ്കുണ്ടെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഹൈക്കോടതിയില്‍…

4 hours ago

ജീവനക്കാരും ഭക്തരും തമ്മിലുള്ള ബന്ധം എന്നും ദൃഢമുള്ളതാകട്ടെ !തിരുവിതാംകൂർ ദേവസ്വം ബോർഡ് ബോർഡ് ജീവനക്കാർക്കായി സംഘടിപ്പിച്ച ഭക്ത സുഗദം – ക്ഷേത്ര ദർശനം പരിശീലന ക്ലാസ് ആരംഭിച്ചു

തിരുവിതാംകൂർ ദേവസ്വം ബോർഡ് ബോർഡ് ജീവനക്കാർക്കായി സംഘടിപ്പിച്ച ഭക്ത സുഗദം - ക്ഷേത്ര ദർശനം പരിശീലന ക്ലാസ് ആരംഭിച്ചു. മുൻജില്ലാകളക്ടറും…

4 hours ago

റെക്കോർഡ് മുന്നേറ്റവുമായി ഭാരതം ! ലോക അരി വിപണിയിൽ മുൻനിരയിൽ;18 ദശലക്ഷം ടൺ അരി കയറ്റുമതി ചെയ്‌തേക്കും

ദില്ലി: ലോക അരി വിപണിയിൽ ഈ വർഷം ഭാരതം മുൻനിരയിൽ തന്നെ തുടരുമെന്ന് റിപ്പോർട്ട്. യുണൈറ്റഡ് സ്റ്റേറ്റ്സ് ഡിപ്പാർട്ട്മെൻ്റ് ഓഫ്…

6 hours ago