'Hostile attitude towards media workers is unbecoming of a chief minister, mentality should be checked'; K. Muralidharan
കോഴിക്കോട്: മഹാരാജാസ് കോളേജ് മാർക് ലിസ്റ്റ് വിവാദം റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് മാദ്ധ്യമപ്രവർത്തകക്കെതിരെ കേസെടുത്ത നടപടിക്കെതിരെ വിമർശനവുമായി കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. അമേരിക്കയിൽ സന്ദർശനത്തിലുള്ള മുഖ്യമന്ത്രി അവിടെ വച്ച് മാദ്ധ്യമപ്രവർത്തകരെ ചീത്ത വിളിച്ചു. മുഖ്യമന്ത്രിയുടെ മാനസികനില പരിശോധിക്കണമെന്നും മുരളീധരൻ പറഞ്ഞു.
ബി.ബി.സിയുടെ ഓഫീസിൽ റെയ്ഡ് നടത്തിയതിനെ കുറ്റം പറഞ്ഞ മുഖ്യമന്ത്രിയാണ് മാദ്ധ്യമപ്രവർത്തകക്കെതിരായ കേസെടുത്തിരിക്കുന്നത്. മാദ്ധ്യമപ്രവർത്തകരോടുള്ള ഈ ശത്രുത മനോഭാവം, വിമർശിക്കുന്നവരെ ചീത്ത വിളിക്കുന്ന സംസ്കാരം ഒരു മുഖ്യമന്ത്രിക്ക് ചേർന്നതല്ല എന്ന് അദ്ദേഹം പറഞ്ഞു.
വ്യാജരേഖ ചമച്ച് പരീക്ഷാഫലത്തിൽ കൃത്രിമം നടത്തി അപമാനിക്കാൻ ശ്രമിച്ചെന്നാരോപിച്ച് എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം. ആർഷോ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത പോലീസ് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ടർ അഖില നന്ദകുമാറിനെ അഞ്ചാം പ്രതിയാക്കിയിരിക്കുകയാണ്. മഹാരാജാസ് കോളജ് അധ്യാപകൻ വിനോദ് കുമാറാണ് കേസിൽ ഒന്നാം പ്രതി.
പ്രിൻസിപ്പൽ വി.എസ്. ജോയി രണ്ടാം പ്രതിയാണ്. മൂന്നു മുതൽ അഞ്ചു വരെ പ്രതികൾ മാദ്ധ്യമങ്ങളിലൂടെ ഈ വാർത്ത പ്രചരിപ്പിച്ചെന്നാണ് എഫ്.ഐ.ആറിൽ ആരോപിക്കുന്നത്. ഇതുവഴി എസ്. എഫ്.ഐക്കും സംസ്ഥാന സെക്രട്ടറിയായ ആർഷോക്കും പൊതുജനമധ്യത്തിൽ അപകീർത്തിയുണ്ടായെന്നാണ് എഫ്.ഐ.ആർ.
വാഷിംഗ്ടൺ ഡിസി: വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയുടെ അറസ്റ്റിന് പിന്നാലെ രാജ്യത്തിന്റെ രാഷ്ട്രീയവും സാമ്പത്തികവുമായ ഭാവി നിർണ്ണയിക്കുന്നതിൽ അമേരിക്ക നേരിട്ട്…
തിരുവനന്തപുരം : ട്യൂഷൻ സെന്ററിൽ വെച്ച് പ്ലസ് ടു വിദ്യാർത്ഥിനിയെ ലൈംഗികമായി ഉപദ്രവിച്ച അദ്ധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തു. കരിക്കകം…
ഗുവാഹാത്തിയിൽ നടന്ന വാഹനാപകടത്തിൽ നടൻ ആശിഷ് വിദ്യാർത്ഥിക്കും ഭാര്യ രൂപാലി ബറുവയ്ക്കും പരിക്ക്. സൂ റോഡിലെ റെസ്റ്റോറന്റിൽ നിന്ന് ഭക്ഷണം…
കാരക്കാസ്/ന്യൂയോർക്ക് : വെനസ്വേലയിൽ അമേരിക്ക നടത്തിയ വ്യോമാക്രമണത്തെയും പ്രസിഡന്റ് നിക്കോളാസ് മഡുറോയുടെ അറസ്റ്റിനെയും 'ക്രിമിനൽ അധിനിവേശം' എന്ന് വിശേഷിപ്പിച്ചുകൊണ്ട് വെനസ്വേല…
വാഷിംഗ്ടൺ ഡിസി: വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയെയും ഭാര്യയെയും പിടികൂടിയ അമേരിക്കൻ സ്പെഷ്യൽ ഫോഴ്സിനെ പ്രശംസിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ്…
വെള്ളാപ്പള്ളി നടേശനെ കരിഓയിൽ ഒഴിച്ച് ആക്രമിക്കുന്നവർക്ക് പണവും അവാർഡും നൽകുമെന്ന യൂത്ത് കോൺഗ്രസ് മലപ്പുറം ജില്ലാ പ്രസിഡന്റ് ഹാരിസ് മുതുരിനെതിരെ…