Covid 19

കോവിഡ് സാമ്പത്തിക പ്രതിസന്ധി; മരണത്തിന് ഉത്തരവാദി സർക്കാരെന്ന് ആത്മഹത്യ കുറിപ്പെഴുതി വ്യാപാരി ജീവിതം അവസാനിപ്പിച്ചു; ഓട്ടിസം ബാധിച്ച മകനെയും കുടുംബത്തെയും തനിച്ചാക്കി സരിൻ യാത്രയായി…

കോട്ടയം: ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ ജീവിതം വഴിമുട്ടിയ ഒരു വ്യാപാരി കൂടി സംസ്ഥാനത്ത് ആത്മഹത്യ ചെയ്തു. കേരളാ സർക്കാരിനെതിരെ ഫേസ്ബുക്ക് പോസ്റ്റിട്ട് കുറിച്ചി ഔട്ട് പോസ്റ്റില്‍ വിനായക ഹോട്ടല്‍ നടത്തുന്ന കനകക്കുന്ന് സരിന്‍ മോഹന്‍ ആണ് ചൊവ്വാഴ്ച പുലര്‍ച്ചെ ട്രെയിനു മുമ്പില്‍ ചാടി ജീവനൊടുക്കിയത്.

പുലർച്ചെ നാലുമണിയോടെ ഫെയ്‌സ്ബുക്ക് പോസ്റ്റിട്ട ശേഷമാണ് സരിൻ ജീവനൊടുക്കിയതെന്നാണ് സൂചന. ആറു മാസം മുൻപ് വരെ കുഴപ്പമില്ലാതിരുന്ന ഹോട്ടലായിരുന്നു. അശാസ്ത്രീയമായ ലോക്ക് ഡൗൺ തീരുമാനങ്ങൾ തന്റെ ഹോട്ടലിന്റെ പ്രതിസന്ധിയിലാക്കിയതായി സരിൻ ഫെയ്‌സ്ബുക്ക് പോസ്റ്റിൽ പറയുന്നു.

എന്റെ മരണത്തിന് ഉത്തരവാദി ഈ സർക്കാരാണ്. സർക്കാർ എങ്ങിനെയാണ് ഒരു സാധാരണക്കാരനെ കടക്കെണിയിൽ ആക്കി ജീവിതം നശിപ്പിക്കുന്നത് എന്നുള്ളതിന്റെ ഉത്തമ ഉദാഹരണമാണ് ഇതെന്നും ഫെയ്‌സ്ബുക്ക് പോസ്റ്റിൽ സരിൻ പറയുന്നു.

കൂടാതെ മറ്റിടങ്ങളിൽ ആളുകൾക്ക് പുറത്തുപോവാൻ കഴിയുമ്പോൾ ഹോട്ടലിൽ മാത്രം ആളുകൂടുന്നതിനും ഇരുന്ന് ഭക്ഷണം കഴിക്കുന്നതിനും സർക്കാർ വിലക്കിയത് കടക്കെണി കൂട്ടി.

ഇപ്പോൾ പ്രൈവറ്റ് ബാങ്കുകളുടെയും ബ്ലേയ്ഡ് മാഫിയയുടെ ഭീഷണിയും ഉയർന്നെന്നും ആറു വർഷം ജോലി ചെയ്താലും ബാധ്യതകൾ തീരില്ലെന്നും ആത്മഹത്യ കുറിപ്പിൽ പറയുന്നു.

സരിനും ഭാര്യയും ഓട്ടിസം ബാധിച്ച കുട്ടിയും ഹോട്ടലിനോടു ചേർന്നുള്ള വാടക വീട്ടിൽ തന്നെയാണ് കഴിഞ്ഞിരുന്നത്. ആറു മാസം മുൻപു വരെ കുഴപ്പമില്ലാതിരുന്ന ഹോട്ടൽ, കൊവിഡ് രണ്ടാം തരംഗത്തിലെ ലോക്ക് ഡൗണിന്റെ ഭാഗമായി അടച്ചിട്ടതോടെ പ്രതിസന്ധിയിലാകുകയായിരുന്നു.

പാഴ്‌സൽ മാത്രമാണ് ഈ സമയം ഹോട്ടലിൽ നിന്നും വിതരണം ചെയ്തിരുന്നത്. അതുകൊണ്ടു തന്നെ കച്ചവടത്തിൽ വൻ ഇടിവും സംഭവിച്ചു. ഭാര്യ രാധു മോഹനും, ഓട്ടിസം ബാധിച്ച ഒരു ആൺകുട്ടിയും പെൺകുട്ടിയുമാണ് സരിന് ഉള്ളത്.

ഓട്ടിസം ബാധിച്ച കുട്ടിയുടെ ചികിത്സയ്ക്കുള്ള പണം കണ്ടെത്തുന്നത് അടക്കം സരിന് ബാധ്യതയായി മാറിയിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോൾ സരിൻ ജീവനൊടുക്കിയിരിക്കുന്നതെന്നാണ് ലഭിക്കുന്ന സൂചന.

കോവിഡ് പ്രതിസന്ധി സാധാരണക്കാരെ എത്രത്തോളം രൂക്ഷമായി ബാധിച്ചു എന്നു വ്യക്തമാക്കുന്നതാണ് സരിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റും ആത്മഹത്യയും. ഹോട്ടൽ മേഖലയെ അതിരൂക്ഷമായി ഈ പ്രതിസന്ധി ബാധിച്ചിട്ടുമുണ്ട്.

ചൊവ്വാഴ്ച പുലർച്ചെ നാലരയോടെ കുറിച്ചി ലെവൽ ക്രോസിനു സമീപത്തു വച്ച് കോട്ടയം ഭാഗത്തു നിന്നും തിരുവനന്തപുരത്തേയ്ക്കു പോയ ചെന്നൈ സൂപ്പർ ഫാസ്റ്റ് ഇടിച്ചാണ് സരിന്റെ മരണം സംഭവിച്ചിരിക്കുന്നത്. ട്രെയിനിടിച്ച് യുവാവ് മരിച്ചതായി അറിഞ്ഞ് ചിങ്ങവനം സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ ടി.ആർ ജിജുവിന്റെ നേതൃത്വത്തിൽ പൊലീസ് സംഘം സ്ഥലത്ത് എത്തി.

തുടർന്ന് പ്രാഥമിക നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേയ്ക്കു മാറ്റി.

admin

Recent Posts

അടുത്ത സുഹൃത്തുക്കള്‍ ഇനി ശത്രുക്കളോ? ആം ആദ്മി നേതാക്കൾക്ക് താക്കീതുമായി സ്വാതി മലിവാൾ | swati maliwal

അടുത്ത സുഹൃത്തുക്കള്‍ ഇനി ശത്രുക്കളോ? ആം ആദ്മി നേതാക്കൾക്ക് താക്കീതുമായി സ്വാതി മലിവാൾ | swati maliwal

1 hour ago

‘ഞാന്‍ ആര്‍എസ്എസുകാരന്‍’! ധൈര്യവും രാജ്യസ്നേഹവും നല്‍കിയത് ആര്‍എസ്എസ് ! വിളിച്ചാല്‍ തിരിച്ചുചെല്ലും; കൊല്‍ക്കത്ത ഹൈക്കോടതി മുന്‍ ജഡ്ജി

കൊൽക്കത്ത : താ​​ൻ ആ​​ർ​​എ​​സ്എ​​സു​​കാ​​ര​​നാ​​ണെ​​ന്ന് യാ​​ത്ര​​യ​​യ​​പ്പ് പ്ര​​സം​​ഗ​​ത്തി​​ൽ വെ​​ളി​​പ്പെ​​ടു​​ത്തി കൊൽക്കത്ത ഹൈ​​ക്കോ​​ട​​തി മുന്‍ ജ​​ഡ്ജി ചി​​ത്ത​​ര​​ഞ്ജ​​ൻ ദാ​​സ്.ഇ​​ന്ന​​ലെ ഹൈ​​ക്കോ​​ട​​തി​​യി​​ൽ ന​​ട​​ന്ന…

2 hours ago

അവയവക്കടത്ത് കേസ്; രണ്ടാഴ്ച മുൻപ് പോലും അവയവ കച്ചവടത്തിനായി ആളുകളെ വിദേശത്തേക്ക് കടത്തി ;ഇരകളെ കണ്ടെത്തി മെഡിക്കൽ ബോർഡ് രൂപീകരിക്കാൻ തീരുമാനം

കൊച്ചി ;അവയവക്കടത്ത് കേസുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത്. അറസ്റ്റിലായ സബിത്ത് രണ്ടാഴ്ച മുൻപ് പോലും അവയവ കച്ചവടത്തിനായി ആളുകളെ…

4 hours ago

ഔദ്യോഗിക ബഹുമതികളോടെ യോഹാൻ മെത്രാപൊലീത്തയുടെ സംസ്കാരം 11 മണിക്ക് ;അന്തിമോപചാരമര്‍പ്പിക്കാൻ നിരവധിപേര്‍

കോട്ടയം: ബിലിവേഴ്സ് ഈസ്റ്റേൺ സഭ പരമാദ്ധ്യക്ഷൻ അത്തനേഷ്യസ് യോഹാൻ മെത്രാപൊലീത്തയുടെ സംസ്കാരം ഇന്ന് നടക്കും. രാവിലെ 11 മണിക്ക് തിരുവല്ല…

4 hours ago