Hotel owner killed by employees over financial dispute! Crucial details revealed
തിരുവനന്തപുരം: വഴുതക്കാട് കോട്ടൺഹിൽ സ്കൂളിന് എതിർവശത്തുള്ള ‘കേരള കഫേ’യുടെ ഉടമകളിലൊരാളുമായ ജസ്റ്റിൻ രാജിനെ കൊലപ്പെട്ട നിലയിൽ കണ്ടെത്തി. ഹോട്ടൽ ജീവനക്കാർ താമസിക്കുന്ന ഇടപ്പഴിഞ്ഞിയിലെ വാടകവീടിന്റെ പുരയിടത്തിൽ പായയിൽ പൊതിഞ്ഞ നിലയിലായിരുന്നു മൃതദേഹം. സംഭവവുമായി ബന്ധപ്പെട്ട് ഹോട്ടലിലെ ജീവനക്കാരായ രണ്ടുപേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.ചൊവ്വാഴ്ച രാവിലെ മുതൽ ജസ്റ്റിൻ രാജിനെ കാണാതായിരുന്നു. ഹോട്ടലിൽ ജോലിക്കെത്താതിരുന്ന നേപ്പാൾ സ്വദേശിയായ ഡേവിഡ്, അടിമലത്തുറ സ്വദേശി രാജേഷ് എന്നീ ജീവനക്കാരെ അന്വേഷിച്ച് അവരുടെ വാടക വീട്ടിലേക്ക് പോയതായിരുന്നു ജസ്റ്റിൻ രാജ്. എന്നാൽ, ഏറെ നേരം കഴിഞ്ഞിട്ടും അദ്ദേഹം തിരികെ എത്താഞ്ഞതിനെ തുടർന്ന് ബന്ധുക്കളും സുഹൃത്തുക്കളും പോലീസിൽ വിവരമറിയിക്കുകയായിരുന്നു.തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇടപ്പഴിഞ്ഞിയിലെ ജീവനക്കാർ താമസിക്കുന്ന വീടിന്റെ പുറകുവശത്തായി മൃതദേഹം കണ്ടെത്തിയത്. തലയ്ക്കേറ്റ മാരകമായ മുറിവാണ് മരണകാരണമെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായതായി പോലീസ് അറിയിച്ചു.
സംഭവസ്ഥലത്ത് നിന്ന് കടന്നുകളഞ്ഞ പ്രതികളെ മണിക്കൂറുകൾക്കകം അടിമലത്തുറയിൽ നിന്നാണ് മ്യൂസിയം പോലീസ് പിടികൂടിയത്. ഇവർ കുറ്റം സമ്മതിച്ചതായി സൂചനയുണ്ട്. സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പ്രാഥമിക നിഗമനം. പ്രതികളെ പോലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്.
ജസ്റ്റിൻ രാജിന്റെ അപ്രതീക്ഷിത മരണം നഗരത്തിലെ വ്യാപാരി സമൂഹത്തെയും നാട്ടുകാരെയും ഒരുപോലെ ഞെട്ടിച്ചിരിക്കുകയാണ്. അതേസമയം കേരള കഫേയുടെ നാല് പങ്കാളികളിൽ ഒരാളാണ് കൊല്ലപ്പെട്ട ജസ്റ്റിൻ രാജ് മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്കായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ മ്യൂസിയം പോലീസ് കേസെടുത്ത് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ ചോദ്യം ചെയ്യലിന് ശേഷം പുറത്തുവിടുമെന്ന് പോലീസ് അറിയിച്ചു.
ദില്ലി : ബിജെപിയുടെ പുതിയ ദേശീയ വര്‍ക്കിംഗ് പ്രസിഡന്റായി ബിഹാര്‍ മന്ത്രി നിതിന്‍ നബിനെ നിയമിച്ചു. പാര്‍ട്ടി പാര്‍ലമെന്ററി ബോര്‍ഡാണ്…
ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ ഹനുക്ക ആഘോഷത്തിനിടെ നടന്ന വെടിവെപ്പിനെ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി . ഓസ്‌ട്രേലിയൻ അധികൃതർ…
സിഡ്‌നി : ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ നടന്ന വെടിവെപ്പിൽ അക്രമിയെന്ന് സംശയിക്കുന്നയാൾ ഉൾപ്പെടെ പത്ത് പേർ കൊല്ലപ്പെട്ടു. ഡസനിലധികം…
വ്യാപാര പങ്കാളിത്ത രാജ്യങ്ങളെ ഞെട്ടിച്ചുകൊണ്ട്, 50 ശതമാനം വരെ ഇറക്കുമതി തീരുവ വർദ്ധിപ്പിക്കാനുള്ള മെക്സിക്കോയുടെ ഏകപക്ഷീയമായ തീരുമാനത്തിൽ തക്കതായ തിരിച്ചടി…
കൊൽക്കത്ത: ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സിയുടെ കൊൽക്കത്ത സന്ദർശനത്തിനിടെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിലുണ്ടായ സംഘർഷങ്ങളെയും ക്രമീകരണങ്ങളിലെ പാളിച്ചകളെയും രൂക്ഷമായി വിമർശിച്ച്…
തിരുവനന്തപുരം : ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പ്രഖ്യാപിച്ചത് പോലെ പ്രധാനമന്ത്രി നരേന്ദ്രമോദി 45 ദിവസത്തിനകം അനന്തപുരിയിലെത്തുമെന്ന് വി…