International

തുടര്‍ച്ചയായ മൂന്നാം ദിവസവും സൗദി വിമാനത്താവളത്തിന് നേരെ ഹൂതികളുടെ ആക്രമണം; അറബ് രാഷ്ട്രങ്ങള്‍ അപലപിച്ചു

റിയാദ്‌: ഇന്നലെ സൗദി അബഹ വിമാനത്താവളത്തിന് നേരെയുണ്ടായ ഹൂതി വിമതരുടെ മിസൈല്‍ ആക്രമണത്തില്‍ അറബ് രാഷ്ട്രങ്ങള്‍ അപലപിച്ചു. ഇറാന്‍ പിന്തുണയോടെ ഹൂതിവിമതര്‍ നടത്തുന്ന ആക്രമണത്തെ ചെറുക്കുമെന്ന് സൗദി സഖ്യസേന പ്രഖ്യാപിച്ചു.

സിവിലിയന്മാര്‍ക്ക് നേരെ നടത്തിയ പ്രകടമായ ആക്രമണമാണ് ഇതെന്ന് യു.എ.ഇ വിദേശകാര്യ സഹമന്ത്രി ഡോ. അന്‍വര്‍ ഗര്‍ഗാശ് കുറ്റപ്പെടുത്തി. ഇന്നലെയുണ്ടായ ആക്രമണത്തിന് ശേഷം സൗദി സഖ്യസേന യമനില്‍ ഹൂതി കേന്ദ്രങ്ങളില്‍ ആക്രമണം ശക്തമാക്കി.

അറബ് ലീഗും ഓഐസിയും ആക്രമണത്തില്‍ അപലപിച്ചു. ഇറാന്റെ പിന്തുണയോടെയാണ് ഹൂതികള്‍ക്ക് ആയുധം ലഭിക്കുന്നതെന്ന് സൗദി സഖ്യസേന ആവര്‍ത്തിച്ചു. ആക്രമണം ഹൂതികള്‍ ഏറ്റെടുത്തതിന് പിന്നാലെ യമനിലെ ഹൂതി കേന്ദ്രങ്ങളില്‍ സഖ്യസേന ആക്രമണം ശക്തമാക്കി.

യമന്‍ സമാധാന ചര്‍ച്ചകള്‍ ലക്ഷ്യം കണാതെ പോയതിനാല്‍ ഹൂതികളും സൗദി സഖ്യസേനയും തമ്മിലുള്ള ഏറ്റുമുട്ടല്‍ രൂക്ഷമാണ്. തുടര്‍ച്ചയായ മൂന്നാം ദിനമാണ് വിമാനത്തവാളത്തിന് നേരെ ഹൂതി വിമതരുടെ ആക്രമണ നടക്കുന്നത്.ഈ സാഹചര്യത്തില്‍ വിമാനത്താവളങ്ങളില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്

B4 Admin

Recent Posts

തിരുപ്പറംകുണ്ഡ്രം കാർത്തിക ദീപത്തിന് അമിത് ഷായുടെ ആശംസ: അധർമ്മത്തെ നശിപ്പിക്കുന്ന മുരുകന്റെ വിജയവേലിന് സ്തുതിയർപ്പിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി

തിരുപ്പറംകുണ്ഡ്രം മലമുകളിലെ ദീപത്തൂണിൽ കാർത്തിക ദീപം തെളിയിച്ചതിനെ സ്വാഗതം ചെയ്ത് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഭഗവാൻ മുരുകന്റെ വിജയവേൽ…

9 hours ago

പാക് ഭീകരശൃംഖലകളിൽ സ്ത്രീകളുടെ പങ്ക് വ്യാപിക്കുന്നു: ആയുധക്കടത്ത് മുതൽ സാമ്പത്തിക സഹായവും ഓൺലൈൻ റിക്രൂട്ട്മെന്റും വരെ

പാകിസ്ഥാൻ ബന്ധമുള്ള ഭീകരസംഘടനകൾ ഇന്ത്യയിലെ പ്രവർത്തനശൃംഖലകൾ നിലനിർത്താൻ സ്ത്രീകളെ കൂടുതൽ ഉപയോഗിക്കുന്നതായി സുരക്ഷാ അന്വേഷണങ്ങൾ സൂചിപ്പിക്കുന്നു. 2005ൽ കശ്മീരിലെ ആദ്യ…

10 hours ago

തിരുപ്പറംകുണ്ഡ്രം കാർത്തിക ദീപം തെളിഞ്ഞു: ചരിത്രനിമിഷത്തിന് സാക്ഷികളായി ഭക്തർ, ആഘോഷവും വികാരനിർഭരമായ പ്രതികരണങ്ങളും

തിരുപ്പറംകുണ്ഡ്രം മലമുകളിലെ ദീപസ്തംഭത്തിൽ കാർത്തിക ദീപം തെളിയിച്ചതോടെ ഭക്തർക്കിടയിൽ വലിയ ആവേശവും സന്തോഷവും. ദീപം തെളിയിക്കണമെന്ന വിഷയത്തിൽ നിയമപരമായ പോരാട്ടങ്ങളും…

11 hours ago

കൊല്ലൂരിൽ ക്ഷേത്രദർശൻ ദേവീവൈഭവ് 2027: ജനുവരി 10 മുതൽ മൂന്ന് ദിവസം ആത്മീയ–സാംസ്കാരിക ആഘോഷങ്ങൾ

കൊല്ലൂർ ശ്രീ മൂകാംബികാ ക്ഷേത്രത്തിന്റെ പുണ്യഭൂമിയിൽ ക്ഷേത്രദർശൻ സംഘടിപ്പിക്കുന്ന ദേവീവൈഭവ് 2027 ജനുവരി 10, 11, 12 തീയതികളിൽ നടക്കും.…

15 hours ago

ഇസ്രയേലിൽ അപ്രതീക്ഷിത രാഷ്ട്രീയ നീക്കത്തിന് നെതന്യാഹു: സഖ്യചർച്ചകൾ നിർണായക ഘട്ടത്തിലേക്ക്

ഇസ്രയേലിൽ പുതിയ സർക്കാർ രൂപീകരണത്തിനായുള്ള രാഷ്ട്രീയ നീക്കങ്ങൾ നിർണായക ഘട്ടത്തിലെത്തിയതോടെ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അപ്രതീക്ഷിത രാഷ്ട്രീയ നീക്കത്തിന് ഒരുങ്ങുന്നതായി…

17 hours ago

ചക്കക്കൊമ്പനെ പിടിക്കാനുള്ള ദൗത്യത്തിൽ നിന്ന് വനംവകുപ്പ് പിൻമാറുന്നോ? മയക്കുവെടിക്കും വഴങ്ങാതെ ചക്കക്കൊമ്പൻ കാടുകയറി!

ചക്കക്കൊമ്പനെ പിടികൂടാനുള്ള വനംവകുപ്പിന്റെ നീക്കം വീണ്ടും നാടകീയ രംഗങ്ങൾക്ക് സാക്ഷ്യം വഹിച്ചു. മയക്കുവെടിയേറ്റിട്ടും പ്രതീക്ഷിച്ച വേഗത്തിൽ തളരാതെ ആന നടത്തിയ…

22 hours ago