Kerala

അമേരിക്കയുടെ താരിഫ് തന്ത്രങ്ങളെ എങ്ങനെ ഭാരതത്തിന്റെ വളർച്ചയിലേക്കുള്ള മുതൽക്കൂട്ടായി മാറ്റാം? സാധ്യതകൾ മുടിനാരിഴ കീറി പരിശോധിക്കാൻ നേതി നേതി ! പ്രമുഖർ പങ്കെടുക്കുന്ന ചർച്ച നാളെ തിരുവനന്തപുരത്ത് ;തത്സമയക്കാഴ്ചയുമായി തത്ത്വമയിയും

തിരുവനന്തപുരം : ദേശീയ താൽപ്പര്യമുള്ള വിഷയങ്ങളുടെ വെളിപ്പെടുത്താത്ത വശങ്ങൾക്കൂടി ചർച്ചചെയ്യുക, മുന്നോട്ടുള്ള പാത പ്രകാശിപ്പിക്കുക, സത്യാന്വേഷണത്തിൽ കൂട്ടായ ജ്ഞാനം വർദ്ധിപ്പിക്കുക എന്നീ ലക്ഷ്യങ്ങൾ മുന്നോട്ട് വച്ച് നേതി നേതി ഫൗണ്ടേഷൻ സംഘടിപ്പിക്കുന്ന നമുക്ക് സംസാരിക്കാം (Lets Talk) എന്ന സെമിനാർ പരമ്പരയുടെ ഭാഗമായി, ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാര ബന്ധത്തിലെ സാധ്യതകളും വെല്ലുവിളികളും ചർച്ച ചെയ്യുന്ന ഒരു സംവാദത്തിന് വേദിയൊരുങ്ങുന്നു.

“വ്യാപാര പ്രതിരോധശേഷി: താരിഫ് തന്ത്രങ്ങളെ എങ്ങനെ ഭാരതത്തിന്റെ വളർച്ചയിലേക്കുള്ള മുതൽക്കൂട്ടായി മാറ്റാം” എന്ന വിഷയത്തിൽ നാളെ (2025 ഓഗസ്റ്റ് 11 തിങ്കളാഴ്ച) വൈകുന്നേരം 4:30ന് തിരുവനന്തപുരം ജവഹർ നഗറിലെ ചേംബർ ഹാളിൽ വെച്ചാണ് സംവാദം നടക്കുന്നത്.

പ്രമുഖ സാമ്പത്തിക വിദഗ്ധരും നയതന്ത്രജ്ഞരും പങ്കെടുക്കുന്ന ഈ സംവാദത്തിൽ, നിലവിലെ അമേരിക്കൻ താരിഫ് നയങ്ങൾ ഇന്ത്യയുടെ കയറ്റുമതിയെയും വ്യവസായങ്ങളെയും എങ്ങനെ ബാധിക്കും, ഈ വെല്ലുവിളികളെ അവസരങ്ങളാക്കി മാറ്റുന്നതിനുള്ള തന്ത്രങ്ങൾ എന്തൊക്കെ, ആഗോള വ്യാപാര രംഗത്ത് ഇന്ത്യയുടെ സ്ഥാനം ശക്തിപ്പെടുത്തുന്നതിനുള്ള സാധ്യതകൾ തുടങ്ങിയ വിഷയങ്ങളിൽ ചർച്ചകൾ നടക്കും. സാമ്പത്തിക വിദഗ്ധർ, വ്യവസായ പ്രമുഖർ, നയതന്ത്രജ്ഞർ എന്നിവർക്ക് ഈ സെഷൻ ഒരുപോലെ പ്രയോജനകരമാകും.

സംവാദത്തിൽ പ്രൊഫ. സി. വീരമണി (ഡയറക്ടർ, സിഡിഎസ്, തിരുവനന്തപുരം), .എസ്. ആദി കേശവൻ (അഡ്വൈസർ, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ) എന്നിവർ മുഖ്യ പ്രഭാഷണം നടത്തും. ചാർട്ടേഡ് അക്കൗണ്ടന്റും പ്രമുഖ സാമ്പത്തിക വിദഗ്ധനുമായ രഞ്ജിത് കാർത്തികേയൻ മോഡറേറ്ററായിരിക്കും.

ചർച്ചയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ https://netinetletstalk.in/register എന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്കായി netinetletstalk@gmail.com എന്ന ഇമെയിലിലോ +91 977 808 4080 എന്ന ഫോൺ നമ്പറിലോ ബന്ധപ്പെടാവുന്നതാണ്.

ചിന്തോദ്ദീപകമായ ഈ ചർച്ച പ്രേക്ഷകരിലെത്തിക്കാൻ തത്ത്വമയിയും നേതി നേതി ഫൗണ്ടേഷനൊപ്പം കൈകോർക്കും. സെമിനാർ തത്സമയം വീക്ഷിക്കുന്നതിന് https://bit.ly/TatwaLive എന്ന ലിങ്കിൽ പ്രവേശിക്കാവുന്നതാണ്

Anandhu Ajitha

Recent Posts

‘ക്ഷേമപെൻഷൻ വാങ്ങി ശാപ്പാടടിച്ചിട്ട് നമ്മക്കിട്ട് വെച്ചു!! ഇടതുപപക്ഷം തകർന്നടിയുന്നതിനിടെ വോട്ടർമാർക്കെതിരെ അധിക്ഷേപ പരാമർശവുമായി എം.എം മണി

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ ഇടതുപപക്ഷം തകർന്നടിയുന്നതിനിടെ വിവാദ പരാമര്‍ശവുമായി ഉടുമ്പൻചോല എംഎൽഎ എം.എം മണി. ക്ഷേമപെന്‍ഷനും മറ്റും വാങ്ങി നല്ല…

2 hours ago

പ്രതിസന്ധിയിൽ ചേർത്ത് പിടിച്ചവരെ തിരിച്ചറിഞ്ഞ് മുനമ്പത്തെ ജനങ്ങൾ ! സമരഭൂമിയിൽ താമര വിരിഞ്ഞു; ബിജെപിയ്ക്ക് മിന്നും വിജയം

കൊച്ചി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ മുനമ്പത്ത് ഉജ്ജ്വല ജയം നേടി എൻ‌ഡി‌എ. വഖഫ് ഭൂമിയുടെ പേരിൽ സമരം നടന്ന…

3 hours ago

മെസ്സിയുടെ കൊൽക്കത്ത സന്ദർശനം !10 മിനിറ്റിനുള്ളിൽ ഗ്രൗണ്ടിൽ നിന്ന് മടങ്ങി താരം; പിന്നാലെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ സംഘർഷം; അന്വേഷണത്തിന് ഉത്തരവിട്ട് മമത ബാനർജി

കൊൽക്കത്ത : ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സിയുടെ പരിപാടിക്ക് പിന്നാലെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിലുണ്ടായ ആരാധക പ്രതിഷേധത്തിൽ പശ്ചിമ ബംഗാൾ…

3 hours ago

ഭാരതത്തിൻ്റെ വടക്ക് കിഴക്കൻ സംസ്ഥാനങ്ങളെ ബംഗ്ലാദേശിനോട് ചേർക്കുമെന്ന് വീരവാദം!! ബംഗ്ലാദേശിലെ ഇന്ത്യാ വിരുദ്ധൻ ഉസ്മാൻ ഹാദിയ്ക്ക് അജ്ഞാതരുടെ വെടിയേറ്റു; വെന്റിലേറ്ററിൽ അതീവ ഗുരുതരാവസ്ഥയിൽ

ഇൻക്വിലാബ് മഞ്ചയുടെ വക്താവും കടുത്ത ഇന്ത്യാ വിരുദ്ധനായ ഷെരീഫ് ഉസ്മാൻ ബിൻ ഹാദിക്ക് വെടിയേറ്റു. ധാക്കയിലെ ബിജോയ്‌നഗർ ഏരിയയിൽ വെച്ച്…

3 hours ago

ഗായകൻ സുബീൻ ഗാർഗിന്റെ മരണം! കേസ് ഈ മാസം തന്നെ കേന്ദ്ര ഏജൻസിക്ക് കൈമാറുമെന്ന് ഹിമന്ത ബിശ്വ ശർമ്മ

ദിസ്‌പൂർ : പ്രശസ്ത ഗായകൻ സുബീൻ ഗാർഗിന്റെ ദുരൂഹ മരണക്കേസ് ഈ മാസം അവസാനത്തോടെ കേന്ദ്ര അന്വേഷണ ഏജൻസിക്ക് കൈമാറുമെന്ന്…

21 hours ago

സിപിഎമ്മിന്റെ അവലോകന യോഗത്തില്‍ നാടകീയ രംഗങ്ങൾ ! പരസ്പരം കൊമ്പ് കോർത്ത് നേതാക്കൾ; ഒന്നും മിണ്ടാതെ മൂകസാക്ഷിയായി എം വി ഗോവിന്ദൻ

തിരുവനന്തപുരം : വോട്ടെടുപ്പിന് മുൻപ് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ അവലോകനത്തിന് ചേര്‍ന്ന ജില്ലാ സെക്രട്ടേറിയറ്റ്-- ജില്ലാ കമ്മിറ്റി യോഗങ്ങളിൽ നേതാക്കൾ തമ്മിൽ…

21 hours ago