പൃഥ്വിരാജ് എമ്പുരാനിൽ
ലോകമെമ്പാടുമുള്ള പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരുന്ന ചിത്രമായിരുന്നു പൃഥ്വിരാജ് സംവിധാനത്തിൽ മോഹൻലാൽ നായകനായ എമ്പുരാൻ. ലൂസിഫർ എന്ന ചിത്രം സമ്മാനിച്ച ആവേശവും രോമാഞ്ചവുമെല്ലാം അത് പോലെയോ അതിനേക്കാളോ ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാനിൽ നിന്ന് മലയാളി പ്രതീക്ഷിച്ചു. സിനിമയ്ക്ക് ലഭിച്ച പ്രീ ബുക്കിംഗ് അതാണ് വ്യക്തമാക്കിയിരുന്നത്. എന്നാൽ സിനിമ പുറത്തിറങ്ങിയതോടെ കാര്യങ്ങൾ മാറി മറിഞ്ഞു. പല വാസ്തവങ്ങളെയും തച്ചു തകർത്ത് പുതിയ അജണ്ടകൾ നിർമ്മിക്കുവാൻ തിരക്കഥയിൽ നടത്തിയ ശ്രമങ്ങളായിരുന്നു അതിനു കാരണം. അത് മനസിലാക്കിയാണ് കാത്തിരുന്ന് ടിക്കറ്റ് എടുത്തവർ പോലും ഇന്ന് ടിക്കറ്റ് ക്യാൻസൽ ചെയ്യുന്നത്.
ഇപ്പോൾ സംവിധായകന്‍ പൃഥ്വിരാജിനെതിരെ ഗുരുതര ആരോപണവുമായി ബിജെപി ബൗദ്ധിക സെല്‍ കോ കണ്‍വീനര്‍ യുവരാജ് ഗോകുല്‍ രംഗത്തെത്തി. മുംബൈ പാലി ഹില്‍സില്‍ പൃഥ്വിരാജ് ആഡംബര അപ്പാര്‍ട്ട്മെന്‍റ് വാങ്ങിയതിനു പിന്നിലുണ്ട് എംപുരാനിലെ ചതി എന്നാണ് യുവരാജ് ഗോകുൽ പങ്കുവച്ച കുറിപ്പിൽ പറയുന്നത്.
യുവരാജ് ഗോകുൽ പങ്കുവച്ച ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പ് വായിക്കാം
‘എംപുരാന്‍ കണ്ടില്ല….
എടുത്ത ടിക്കറ്റ് കാന്‍സല്‍ ചെയ്തിരുന്നു….
അറിഞ്ഞിടത്തോളം സിനിമയിലെ വില്ലന്‍മാര്‍ ആഭ്യന്തര മന്ത്രി, ഇന്‍റലിജന്‍സ് ബ്യൂറോ ഒക്കെയാണ്…. നായകന്‍ ലഷ്കറെ ത്വോയിബയും….
ആറ് മാസം കുത്തിയിരുന്ന് ഒറിജിനല്‍ സ്ക്രിപ്റ്റില്‍ പണിയെടുത്ത വാര്യന്‍കുന്നന്‍റെ ജീവിത ശൈലി അന്വേഷിച്ചാല്‍ അതിനൊരുത്തരം കിട്ടേണ്ടതാണ്….
മലയാള സിനിമയില്‍ അര നൂറ്റാണ്ട് താര രാജാക്കന്‍മാരായി ജീവിച്ചവര്‍ക്ക് പോലും മുംബൈയിലെ പാലി ഹില്‍ ഏര്യയില്‍ ലക്ഷൂറ്യസ് അപാര്‍ട്മെന്‍റില്ല….
പക്ഷേ ഖാന്‍മാരും ബോളിവുഡ് ബിഗ്ഗികളും താമസിക്കുന്ന സ്ഥലത്ത് ഇയാള്‍ക്ക് ഈ ചുരുങ്ങിയ കാലം കൊണ്ട് ഇതെങ്ങനെ സാധിക്കുന്നു എന്നതിനുത്തരമാണ് എംപുരാനിലെ ചതി….
ആ സിനിമയുടെ പോസ്റ്റര്‍ ഒരു ദിവസം എങ്കിലും ഷെയര്‍ ചെയ്തതിന് മാപ്പ് ചോദിക്കുന്നു….
ബാക്കി പിന്നീടെഴുതാം…. കുറച്ച്കൂടി ആധികാരികമായി വിവരങ്ങള്‍ ശേഖരിച്ച ശേഷം……..’
കൊച്ചി: എറണാകുളം ജനറൽ ആശുപത്രിയിലെ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരം. . തിരുവനന്തപുരത്ത് മസ്തിഷ്ക മരണം സംഭവിച്ച കൊല്ലംസ്വദേശി ഷിബുവിന്റെ…
കോഴിക്കോട് : ബംഗ്ലാദേശിൽ ഹിന്ദു ന്യൂനപക്ഷങ്ങൾക്കെതിരെ തുടർച്ചയായി നടക്കുന്ന അതിക്രമങ്ങളിൽ കാശ്യപ വേദ റിസർച്ച് ഫൗണ്ടേഷൻ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.…
നടിയെ ആക്രമിച്ച കേസിലെ അതിജീവിതയുടെ പേര് വെളിപ്പെടുത്തി രണ്ടാം പ്രതി മാർട്ടിൻ ആന്റണി പോസ്റ്റ് ചെയ്ത വീഡിയോ പ്രചരിപ്പിച്ചവർ പിടിയിലായി.…
തൃശ്ശൂർ : ചാമക്കാല കടപ്പുറത്ത് വാഹനാഭ്യാസത്തിനിടെ ജിപ്സി കാർ മറിഞ്ഞ് ഒൻപതാം ക്ലാസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം . ചാമക്കാല രാജീവ്…
വാഷിങ്ടൺ ഡിസി : ചൊവ്വയുടെ അന്തരീക്ഷത്തെക്കുറിച്ചും അവിടെയുണ്ടായിരുന്ന ജലാംശം എങ്ങനെ നഷ്ടപ്പെട്ടു എന്നതിനെക്കുറിച്ചും പഠിക്കാൻ നിയോഗിക്കപ്പെട്ട നാസയുടെ 'മേവൻ' (Mars…
ഖുൽന: ബംഗ്ലാദേശിൽ രാഷ്ട്രീയ അസ്ഥിരതയും അക്രമപരമ്പരകളും തുടരുന്നതിനിടയിൽ പ്രമുഖ തൊഴിലാളി നേതാവും ഇന്ത്യാ വിരുദ്ധനുമായ മുഹമ്മദ് മൊതാലേബ് സിക്ദർ വെടിയേറ്റു…