How old is the temple found in Sambhal? The Archaeological Survey of India team will arrive today to determine the age of the ancient Shiva temple
ലക്നൗ: സംഭാലിൽ കണ്ടെത്തിയ പുരാതന ശിവക്ഷേത്രത്തിന്റെ കാലപ്പഴക്കം നിർണ്ണയിക്കാൻ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (എഎസ്ഐ) സംഘം ഇന്ന് എത്തും. ചരിത്രപരമായ വിവരങ്ങൾ അന്വേഷിക്കുന്നതിന്റെ ഭാഗമായാണ് എഎസ്ഐ സംഘമെത്തുന്നത്. വർഗീയ കലാപങ്ങളെ തുടർന്ന് 1978 മുതൽ ക്ഷേത്രം പൂട്ടി കിടക്കുകയായിരുന്നു. 46 വർഷത്തിന് ശേഷം വീണ്ടും തുറന്ന ക്ഷേത്രത്തിന് സമീപത്തെ കിണറിൽ നിന്ന് മൂന്ന് വിഗ്രഹങ്ങളും കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് എഎസ്ഐ സംഘമെത്തുന്നത്. സംഭാൽ ജില്ലാ ഭരണകൂടത്തിന്റെ ആവശ്യപ്രകാരമാണ് സംഘമെത്തുന്നത്.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് ക്ഷേത്രം വീണ്ടും തുറന്നത്. മുസ്ലീം ആധിപത്യ പ്രദേശത്താണ് ക്ഷേത്രം കണ്ടെത്തിയത്. തുടർന്ന് ക്ഷേത്രം തുറന്ന് പൂജകൾ നടത്തുകയായിരുന്നു. ക്ഷേത്രം ഒറ്റരാത്രി കൊണ്ട് പ്രത്യക്ഷപ്പെട്ടതല്ലെന്നും നമ്മുടെ പൈതൃകത്തിന്റെയും ചരിത്രത്തിന്റെയും അവശേഷിപ്പാണെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. കയ്യേറ്റം ഒഴിപ്പിക്കുന്നതിനിടെയാണ് ക്ഷേത്രം കണ്ടെത്തിയത്.
ജുമാ മസ്ജിദിൽ നിന്ന് ഒരു കിലോമീറ്റർ ദൂരത്താണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.
നവംബർ 24-ന് പള്ളിയിൽ സർവേ നടത്താൻ കോടതി ഉത്തരവിട്ടിരുന്നു. ഇതിന് പിന്നാലെ നടത്തിയ തെരച്ചിലിൽ സംഭാലിന് പുറമേ കാശിയിലും നൂറ്റാണ്ടുകൾ പഴക്കമുള്ള ക്ഷേത്രം കണ്ടെത്തിയിരുന്നു. ഒരുകാലത്ത് ഹിന്ദുക്കൾ ഏറെ താമസിച്ചിരുന്ന പ്രദേശമായിരുന്നു ഇവിടങ്ങളെന്ന് ഇതിലൂടെ വ്യക്തമാണ്.
കൊച്ചി: എറണാകുളം ജനറൽ ആശുപത്രിയിലെ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരം. . തിരുവനന്തപുരത്ത് മസ്തിഷ്ക മരണം സംഭവിച്ച കൊല്ലംസ്വദേശി ഷിബുവിന്റെ…
കോഴിക്കോട് : ബംഗ്ലാദേശിൽ ഹിന്ദു ന്യൂനപക്ഷങ്ങൾക്കെതിരെ തുടർച്ചയായി നടക്കുന്ന അതിക്രമങ്ങളിൽ കാശ്യപ വേദ റിസർച്ച് ഫൗണ്ടേഷൻ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.…
നടിയെ ആക്രമിച്ച കേസിലെ അതിജീവിതയുടെ പേര് വെളിപ്പെടുത്തി രണ്ടാം പ്രതി മാർട്ടിൻ ആന്റണി പോസ്റ്റ് ചെയ്ത വീഡിയോ പ്രചരിപ്പിച്ചവർ പിടിയിലായി.…
തൃശ്ശൂർ : ചാമക്കാല കടപ്പുറത്ത് വാഹനാഭ്യാസത്തിനിടെ ജിപ്സി കാർ മറിഞ്ഞ് ഒൻപതാം ക്ലാസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം . ചാമക്കാല രാജീവ്…
വാഷിങ്ടൺ ഡിസി : ചൊവ്വയുടെ അന്തരീക്ഷത്തെക്കുറിച്ചും അവിടെയുണ്ടായിരുന്ന ജലാംശം എങ്ങനെ നഷ്ടപ്പെട്ടു എന്നതിനെക്കുറിച്ചും പഠിക്കാൻ നിയോഗിക്കപ്പെട്ട നാസയുടെ 'മേവൻ' (Mars…
ഖുൽന: ബംഗ്ലാദേശിൽ രാഷ്ട്രീയ അസ്ഥിരതയും അക്രമപരമ്പരകളും തുടരുന്നതിനിടയിൽ പ്രമുഖ തൊഴിലാളി നേതാവും ഇന്ത്യാ വിരുദ്ധനുമായ മുഹമ്മദ് മൊതാലേബ് സിക്ദർ വെടിയേറ്റു…