സഞ്ജു സാംസൺ
ടി -ട്വന്റി ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമിന് ബിസിസിഐ നല്‍കിയ വമ്പൻ സമ്മാനത്തുക നമ്മളെ കുറച്ചൊന്നുമല്ല ഞെട്ടിച്ചത്. ബിസിസിഐയുടെ 125 കോടി രൂപ, ടീമിലെ 15 താരങ്ങള്‍, കോച്ചിങ് സ്റ്റാഫ്, സപ്പോര്‍ട്ടിങ് സ്റ്റാഫ് ഉള്‍പ്പെടെ 42 അംഗ ഇന്ത്യന്‍ സംഘത്തിനാണ് ലഭിക്കുക.ഈ 42 പേര്‍ക്കുമായി 125 കോടി എങ്ങനെ വീതിച്ചുനല്‍കും? എത്ര രൂപ ഓരോരുത്തര്‍ക്കും ലഭിക്കും?
ക്യാപ്റ്റന്‍ രോഹിത്ത് ശര്‍മ്മ, വിരാട് കോഹ്ലി ഉള്‍പ്പെടെ ടീമിലെ 15 താരങ്ങള്‍ക്കും അഞ്ചുകോടി രൂപ വീതം കിട്ടും. അതായത് പ്ലെയിങ് ഇലവനിൽ സ്ഥാനം ലഭിച്ചില്ലെങ്കിലും മലയാളി താരം സഞ്ജു സാസണിനും അഞ്ചു കോടി രൂപ ലഭിക്കും. ഒറ്റ മത്സരത്തിലും ടീമിൽ അവസരം ലഭിക്കാതിരുന്ന യസ്വേന്ദ്ര ചെഹലിനും യശസ്വി ജയ്സ്വാളിനും അഞ്ച് കോടി രൂപ വീതം ലഭിക്കും.
റിസര്‍വ് താരങ്ങളായ ശുഭ്മാന്‍ ഗില്‍, റിങ്കു സിങ്, ഖലീല്‍ അഹമ്മദ്, അവേഷ് ഖാന്‍ എന്നിവര്‍ക്ക് ഒരു കോടി രൂപ വീതം ലഭിക്കും. മുഖ്യപരിശീലകന്‍ രാഹുല്‍ ദ്രാവിഡിനും ബാറ്റിങ്ങ്, ബോളിങ്, ഫീല്‍ഡിങ് പരിശീലകര്‍ക്ക് 2.5 കോടി രൂപ വീതവുമാകും ലഭിക്കുക.
അജിത്ത് അഗാര്‍ക്കര്‍ അടക്കം അഞ്ചംഗ സീനിയര്‍ സെലക്ഷന്‍ കമ്മിറ്റിക്ക് ലഭിക്കുക ഒരു കോടി രൂപ വീതം. ടീമിലെ മൂന്ന് ഫിസിയോ തെറാപ്പിസ്റ്റുകള്‍, മൂന്ന് ത്രോഡൗണ്‍ സ്‌പെഷ്യലിസ്റ്റുകള്‍, രണ്ട് മസാജര്‍മാര്‍, സ്‌ട്രെങ്ത് ആന്‍ഡ് കണ്ടീഷനിങ് കോച്ച് എന്നിവര്‍ക്ക് രണ്ട് കോടി രൂപ വീതവും കിട്ടും.
ടീമിന്റെ വീഡിയോ അനലിസ്റ്റ്, മീഡിയ ഓഫീസര്‍മാര്‍ ഉള്‍പ്പെടെ ടീമിനൊപ്പം യാത്ര ചെയ്ത ബിസിസിഐ സ്റ്റാഫ് അംഗങ്ങള്‍, ടീമിന്റെ ലോജിസ്റ്റിക് മാനേജര്‍ എന്നിവര്‍ക്കും സമ്മാനത്തുകയില്‍നിന്ന് പ്രത്യേക പാരിതോഷികം ലഭിക്കും.
ശ്രീനഗര്‍ : ജമ്മു കശ്മീരിലെ ഉധംപുര്‍ ജില്ലയില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. ഉധംപുരിലെ സോൻ ഗ്രാമത്തില്‍ ഇന്ന്…
ശ്രീനഗര്‍: പഹല്‍ഗാം ഭീകരാക്രമണത്തില്‍ ദേശീയ അന്വേഷണ ഏജന്‍സി പ്രത്യേക എൻഐഎ കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. ഉണ്ടായത്…
അമ്മാൻ: ത്രിരാഷ്ട്ര സന്ദർശനത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി ജോർദാനിലെത്തി. ജോർദാൻ പ്രധാനമന്ത്രി ജാഫർ ഹസ്സൻ വിമാനത്താവളത്തിൽ വെച്ച് അദ്ദേഹത്തിന് ഊഷ്മളമായ…
ദില്ലി: ബിജെപി ദേശീയ വർക്കിംഗ് പ്രസിഡൻ്റായി ചുമതലയേറ്റെടുത്ത് നിതിൻ നബിൻ. ദില്ലിയിലെ പാർട്ടി ആസ്ഥാനത്തെത്തിയാണ് അദ്ദേഹം ചുമതലയേറ്റത്. ഊജ്വലസ്വീകരണമാണ് നേതാക്കളും…
ദില്ലി : പഹൽഗാം ഭീകരാക്രമണ കേസിൽ ദേശീയ അന്വേഷണ ഏജൻസി കുറ്റപത്രം സമർപ്പിച്ചു. ജമ്മുവിലെ എൻഐഎ കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്.…
ബിഹാറിൽ തോറ്റ കോൺഗ്രസിന് മോദിയെ കൊല്ലണം. കൊലവിളി മുദ്രാവാക്യവുമായി കോൺഗ്രസ് വനിതാ നേതാവ്. സംഭവം രാഹുൽ ഗാന്ധി പങ്കെടുത്ത പ്രതിഷേധ…