hridayam movie
ജനുവരി 21നാണ് ഹൃദയം കേരളത്തിലെ തിയറ്ററുകളിൽ എത്തിയത്. പ്രണവ് മോഹൻലാലിനെ നായകനാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ഹൃദയം മലയാളി പ്രേക്ഷകരുടെ ഹൃദയം കവർന്ന് മുന്നേറുകയാണ്.
അതേസമയം കൊവിഡ് (Covid) വർധിച്ചു വരുന്ന സാഹചര്യത്തിൽ, റിലീസ് സംബന്ധിച്ച് പ്രതിസന്ധികൾ ഉണ്ടായിരുന്നു. എന്നിട്ടും ചിത്രവുമായി മുന്നോട്ട് പോകാൻ അണിയറപ്രവർത്തകർ തീരുമാനിക്കുക ആയിരുന്നു.
വിനീതിന്റെ സംവിധാനത്തെയും പ്രണവിന്റെ അഭിനയത്തെയും അഭിനന്ദിച്ച് നിരവധി പേരാണ് രംഗത്തെത്തുന്നത്. എന്നാലിപ്പോഴിതാ ഹൃദയം കണ്ട ഒരു പ്രേക്ഷകന്റെ പ്രതികരണവും അതിന് വിനീത് നൽകിയ മറുപടിയും വൈറലാവുകയാണ്.
“ചേട്ടാ ഒരുമാതിരി പടം എടുത്തു വെച്ചു ഇങ്ങനെ ദ്രോഹം ചെയ്യല്ലട്ടോ? മനുഷ്യന്റെ പൈസ കളയാൻ വേണ്ടി മെനകെട്ടു ഇറങ്ങിയേക്കുകയാണോ? ഇന്ന് രണ്ടാം തവണ…ഹൃദയം”. ഇങ്ങനെയായിരുന്നു ഒരു ആരാധകന്റെ വളരെ രസകരമായ കമന്റ്. ഇതിന് പിന്നാലെ മറുപടിയുമായി വിനീതും എത്തി. തുടർന്ന് ചിരിക്കുന്ന സ്മൈലിയും കൈ തൊഴുന്ന സിംമ്പലുമാണ് വിനീത് കമന്റായി നൽകിയത്.
നിരവധി ആരാധകരാണ് ഇവരുടെ കമൻ്റിനു ലൈക്കും ,മറുപടിയും നൽകുന്നത്.
മലയാളതിന് പുറമെ ചെന്നൈയിലും ചിത്രം ഹിറ്റാണ്. പാട്ടിന് ഏറെ പ്രാധാന്യമുള്ള ചിത്രത്തിലെ ആദ്യ ഗാനം ‘ദര്‍ശന’ വലിയ വിജയമായി മാറിയിരുന്നു. ക്ലീന്‍ U സര്‍ട്ടിഫിക്കറ്റുമായി ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തിയപ്പോൾ ഇരുകൈകൾ നീട്ടിയാണ് ഏവരും സ്വീകരിച്ചത്. ആദ്യ ദിവസം തന്നെ മികച്ച പ്രതികരണം ആണ് ചിത്രത്തിന് ലഭിച്ചത്. ഹൃദയം വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞിരിക്കുകയാണ് . പല തീയറ്ററുകളിലും കൂടുതല്‍ ഷോകള്‍ കളിക്കുകയും ഏറെ വൈകിയും ചിത്രം പ്രദര്‍ശിപ്പിക്കുകയും ചെയ്തു.
മെറിലാന്‍ഡ് സിനിമാസിന്‍റെ ബാനറില്‍ വിശാഖ് സുബ്രഹ്മണ്യൻ ആണ് ചിത്രം നിർമ്മിക്കുന്നത്. കേരളത്തിലെ ആദ്യകാല സ്റ്റുഡിയോകളിലൊന്നായ മെറിലാന്‍ഡ് സ്റ്റുഡിയോ ചലച്ചിത്ര നിര്‍മ്മാണത്തിലേക്കുള്ള തിരിച്ചുവരവാണ് ഹൃദയം അടയാളപ്പെടുത്തുന്നത്.
ഏഴര വർഷത്തെ പോരാട്ടത്തിന് ശേഷം കോടതി ദിലീപിനെ കുറ്റവിമുക്തനാക്കി—പക്ഷേ മാധ്യമ ന്യായാധിപന്മാരും സോഷ്യൽ പ്രമുഖരും തുടരുന്ന വേട്ടയാടൽ സമൂഹത്തിന്റെ ന്യായബോധത്തെ…
നമ്മുടെ പ്രപഞ്ചം അനന്തവും വിസ്മയകരവുമാണ്, എന്നാൽ അതേസമയം തന്നെ അത് പ്രവചനാതീതമായ വെല്ലുവിളികൾ നിറഞ്ഞതുമാണ്. ഭൂമിയുടെ ഏക സ്വാഭാവിക ഉപഗ്രഹമായ…
ടാറ്റാ മോട്ടോഴ്‌സിന്റെ കരുത്തുറ്റ പാരമ്പര്യത്തിൽ ഇന്ത്യൻ നിരത്തുകളെ ദശകങ്ങളോളം അടക്കിവാണ വാഹനമാണ് ടാറ്റാ SE 1613. ഭാരതത്തിലെ ചരക്കുനീക്ക മേഖലയിൽ…
പശ്ചിമേഷ്യൻ ചരിത്രത്തിലെ ഏറ്റവും സങ്കീർണ്ണമായ സംഘർഷഭൂമികളിലൊന്നാണ് സിറിയ. ഒരു ദശകത്തിലേറെയായി തുടരുന്ന ആഭ്യന്തരയുദ്ധവും അതിനിടയിൽ വളർന്നുവന്ന ഇസ്ലാമിക് സ്റ്റേറ്റ് എന്ന…
അനന്തമായ പ്രപഞ്ചത്തിന്റെ ആഴങ്ങളിൽ നിന്ന് ഭൂമിയെ ലക്ഷ്യമാക്കി എത്തുന്ന വിരുന്നുകാരനായ 3I/ATLAS എന്ന അന്തർ നക്ഷത്ര ധൂമകേതു ഇന്ന് ശാസ്ത്രലോകത്തും…
പീരിയോഡിക് ടേബിളും സംസ്കൃതവും തമ്മിലുള്ള ബന്ധം ശാസ്ത്രലോകത്തെ വളരെ കൗതുകകരമായ ഒരു ചരിത്രമാണ്. ഇത് പ്രധാനമായും റഷ്യൻ രസതന്ത്രജ്ഞനായ ഡിമിത്രി…