Kerala

കഴിഞ്ഞ റിപബ്ലിക് ദിനത്തിൽ കാട്ടാനയുടെ കുത്തേറ്റ് കൊല്ലപ്പെട്ട മാതന്റെ കുടുംബത്തിന് 13 ലക്ഷം രൂപ നഷ്ടപരിഹാരം

മലപ്പുറം: റിപബ്ലിക് ദിനത്തിൽ കാട്ടാനയുടെ കുത്തേറ്റ് കൊല്ലപ്പെട്ട ചോലനായ്ക്ക മൂപ്പൻ കരിമ്പുഴ മാതന്റെ കുടുംബത്തിന് നഷ്ടപരിഹാരം. 11 ലക്ഷം രൂപയും ഐടിഡിപി രണ്ട് ലക്ഷവുമാണ് വനംവകുപ്പ് നഷ്ടപരിഹാരം നൽകുന്നത്. നേരത്തെ തന്നെ വനത്തിൽ താമസിക്കുന്ന എല്ലാ കുടുംബങ്ങളെയും ഇൻഷുർ ചെയ്തിട്ടുണ്ട്. ഇതേത്തുടർന്ന് ഈ തുകയും മാതന്റെ കുടുംബത്തിന് ലഭിക്കും.

അതേസമയം മരണാനന്തര ചടങ്ങുകൾക്കുള്ള ചെലവ് വനംവകുപ്പ് കൈമാറി. മാത്രമല്ല ബുധനാഴ്ചകളിൽ റേഷൻ വാങ്ങാൻ മാഞ്ചീരിയിലെത്തുന്ന ചോലനായ്ക്കർക്ക് തണ്ടർബോൾട്ടിന്റെ സുരക്ഷാ സംവിധാനം ഉറപ്പാക്കും.

അടുത്തിടെയായി കാട്ടാനശല്യം രൂക്ഷമായ ഭാഗങ്ങളിൽ വനം വകുപ്പിന്റെ നേതൃത്വത്തിൽ വാച്ചർമാരുടെ സേവനവും കാര്യക്ഷമമാക്കും. വനവിഭവങ്ങൾ ശേഖരിക്കാൻ സംഘമായേ പോകാവൂയെന്ന് നിർദ്ദേശം നൽകി. കൂടാതെ ചോലനായ്ക്കർക്കുള്ള ഭക്ഷ്യവസ്തുക്കൾ അവർ താമസിക്കുന്ന ഇടങ്ങളുടെ കൂടുതൽ അടുത്തേക്ക് എത്തിക്കും.

മാത്രമല്ല ആനകൾക്ക് സുഗമമായി സഞ്ചരിക്കാൻ ആനത്താരകൾ പുനഃസ്ഥാപിക്കുമെന്നും വനംവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.

അതേസമയം മാതൻ പതിനേഴ് വർഷം മുമ്പ് റിപ്പബ്ലിക്ക് ദിന ചടങ്ങിൽ രാഷ്ട്രപതിയുടെ ക്ഷണപ്രകാരം ദില്ലിയിൽപോയി പങ്കെടുത്തിരുന്നു. എന്നാൽ അത്രയും ഭാഗ്യവാനായ മാതൻ അതേ റിപ്പബ്ലിക്ക് ദിനത്തിലാണ് കാട്ടാനയുടെ കുത്തേറ്റ് മരിച്ചത്.

അന്നേ ദിവസം രാവിലെ മാഞ്ചീരിയിലേക്ക് പോകുമ്പോഴാണ് പാണപ്പുഴ വാൾക്കെട്ട് ഭാഗത്തു വെച്ച് മാതനെ കാട്ടാന ആക്രമിച്ചത്. സാധാരണ എല്ലാ ബുധനാഴ്ചയും വനം വകുപ്പും ഐ ടി ഡി പി യും ചേർന്ന് ഇവർക്ക് ആവശ്യ ഭക്ഷ്യവിഭവങ്ങൾ മാഞ്ചീരി കോളനിയിൽ എത്തിക്കാറുണ്ട്. ഇതേത്തുടർന്ന് പതിവു പോലെ ഇതു വാങ്ങാൻ രണ്ട് കുട്ടികൾക്കൊപ്പം വരുമ്പോഴാണ് കാട്ടാന ആക്രമിച്ചത്. ഇതിനിടയിൽ കുട്ടികൾ ഓടി രക്ഷപ്പെടുകയയിരുന്നു. കൂട്ടത്തിലുണ്ടായിരുന്ന ചാത്തൻ തലനാരിഴക്കാണ് രക്ഷപ്പെട്ടത്. എന്നാൽ ഇയാൾ ഓടി രക്ഷപ്പെട്ടങ്കിലും മാതനെ രക്ഷപ്പെടുത്താനായില്ല.

ഇയാൾക്ക് പ്രായം കാരണം ഓടി രക്ഷപ്പെടാൻ കഴിയാത്തതിനെ തുടർന്ന് ആന കുത്തുകയായിരുന്നു. പിന്നീട് ചാത്തനെത്തി വിവരമറിയിച്ചതിനെ തുടർന്ന് കൂടുതൽ ആദിവാസികളും അധികൃതരും സ്ഥലത്തെത്തിയെങ്കിലും മൃതദേഹത്തിന് ചുറ്റും ആനക്കൂട്ടം തമ്പടിച്ചതിനാൽ മൃതദേഹം ആദ്യം മാറ്റാൻ സാധിച്ചിരുന്നില്ല.

മാത്രമല്ല ഈ സമയത്ത് ഭക്ഷ്യ വിതരണത്തിന് ശേഷം വനപാലകർ ഉൾപ്പെടെയുള്ളവർ മടങ്ങുകയും ചെയ്തിരുന്നു. ഇതോടെ പിന്നീട് നടത്തിയ തിരച്ചിലിലാണ് മാതനെ മരിച്ച നിലയിൽ കണ്ടെത്തിയത്. വൈകീട്ട് നാലോടെയാണ് കോളനി നിവാസികളിൽ നിന്നും വിവരം അറിഞ്ഞതെന്ന് കരുളായി റെയ്ഞ്ച് ഓഫിസർ നജ്മൽ അമീൻ പറഞ്ഞു. കരിക്കയാണ് ഭാര്യ.

B4 Admin

Recent Posts

കേരളത്തിന്റെ റെയിൽ ടൂറിസത്തിൽ ചരിത്രപരമായ കുതിപ്പ് : ആദ്യ വിസ്റ്റാഡോം സർവീസ് ഒക്ടോബർ 22 മുതൽ

കേരളത്തിന്റെ യാത്രാചരിത്രത്തിൽ പുതിയൊരു അധ്യായം എഴുതിച്ചേർക്കിക്കൊണ്ട് സംസ്ഥാനത്തെ ആദ്യ വിസ്റ്റാഡോം (Vistadome) കോച്ച് സർവീസ് ഒക്ടോബർ 22-ന് യാഥാർത്ഥ്യമാകുന്നു. രാജ്യത്തെ…

2 hours ago

അക്ഷരവെളിച്ചം പകരാൻ പൗർണ്ണമിക്കാവ് ഒരുങ്ങി: നവരാത്രി മഹോത്സവത്തിന് ഇന്ന് തുടക്കം

മഹോത്സവത്തിന് ഇന്ന് മുതൽ തുടക്കമാകുന്നു. മറ്റ് ക്ഷേത്രങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമായി, പൂജവെയ്പ്പോടുകൂടി ആരംഭിച്ച് ഈ മാസം 26 തിങ്കളാഴ്ച…

7 hours ago

കാടിന്റെ താളത്തിൽ പ്രണയകഥ: ഗോത്രജീവിതത്തിന്റെ നേർക്കാഴ്ചയുമായി ‘ചിരം’

സിനിമ വിനോദത്തിനപ്പുറം സാമൂഹിക യാഥാർഥ്യങ്ങളിലേക്കും അവഗണിക്കപ്പെടുന്ന മനുഷ്യരുടെ ജീവിതാനുഭവങ്ങളിലേക്കും കടന്നുചെല്ലുമ്പോൾ അതിന്റെ ആവിഷ്കാരത്തിന് പുതിയ മാനങ്ങൾ കൈവരുന്നു. അത്തരമൊരു ശ്രമവുമായി…

1 day ago

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധം: ഭരണഘടനാ സംരക്ഷണമോ പ്രതിപക്ഷത്തിന്റെ രാഷ്ട്രീയ അതിജീവന തന്ത്രമോ?

ഭാരതത്തിന്റെ ജനാധിപത്യ സംവിധാനങ്ങളും തിരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യതയും വീണ്ടും രാഷ്ട്രീയ ചർച്ചകളുടെ കേന്ദ്രത്തിലെത്തിയിരിക്കുകയാണ്. ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ…

1 day ago

ശബരിമല ദര്‍ശനത്തിന് നിരക്ക് കൂട്ടാന്‍ ദേവസ്വം ബോര്‍ഡ് നീക്കം. അയ്യപ്പഭക്തര്‍ക്ക് അധിക സാമ്പത്തിക ബാധ്യത വരുത്തുന്ന നടപടി ചെറുക്കുമെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി അനൂപ് ആന്റണി

തിരുവനന്തപുരം : ശബരിമല ദര്‍ശനത്തിനുള്ള വെര്‍ച്വല്‍ ക്യൂ ബുക്കിങ് നിരക്ക് വര്‍ധിപ്പിക്കാനുള്ള തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി…

2 days ago

പിണറായിയെ രക്ഷിക്കാന്‍ സതീശനും ചെന്നിത്തലയും കുപ്പായമിടുന്നത് രാഹുലിന്റെ നിര്‍ദേശപ്രകാരമോ?. മാസപ്പടി കേസില്‍ എല്‍.ഡി.എഫ്-യു.ഡി.എഫ് ഒത്തുകളി ആരോപിച്ചു കെ. സുരേന്ദ്രന്‍

തിരുവനന്തപുരം : മാസപ്പടി കേസില്‍ പിണറായി വിജയന്റെ വാദങ്ങളെ പിന്തുണയ്ക്കുന്ന നിലപാട് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സ്വീകരിച്ചത് എല്‍.ഡി.എഫ് -…

2 days ago