Featured

അടിയറവ് പറഞ്ഞ് സിപിഎമ്മും കോൺഗ്രസ്സും, തൃശ്ശൂർ സുരേഷ്‌ഗോപിക്ക് | SURESHGOPI


സി പി എമ്മിനും കോൺഗ്രസ്സിനും ഇനി ഒരു കിട്ടാക്കനിയാകും തൃശ്ശൂർ എന്ന് അവർക്കുതന്നെ മനസിലായിട്ടുണ്ട് അതിന്റെ കൂടെ പ്രധാനമന്ത്രിയുടെ സന്ദർശനം കൂടി ആയപ്പോൾ അടിമുടി വിറച്ചിരിക്കുകയാണ് കോൺഗ്രസ്സും സി പി എമ്മും

സുരേഷ് ഗോപിപ്പേടിയില്‍ സ്വയം പ്രഖ്യാപിച്ച് പ്രചാരണം തുടങ്ങിയിരിക്കുകയാണ് ഇടതു -കോണ്‍ഗ്രസ് ‘സ്ഥാനാര്‍ത്ഥികള്‍’. കോണ്‍ഗ്രസ് നേതാവും സിറ്റിംഗ് എംപിയുമായ ടി.എന്‍ പ്രതാപനു വേണ്ടിയും മുന്‍മന്ത്രിയും സിപിഐ നേതാവുമായ വി.എസ്.സുനില്‍കുമാറിന് വേണ്ടിയും ചുമരെഴുത്തുകളും പോസ്റ്റര്‍ പ്രചരണവും തുടങ്ങിയതാണ് കൗതുകവുംവിവാദവുമാകുന്നത്.

തൃശ്ശൂരിൽ ‘സ്ഥാനാര്‍ത്ഥി’ സുരേഷ് ഗോപിയാകുമെന്നും ജനപിന്തുണയില്‍ സുരേഷ് ഗോപി ബഹുദൂരം മുന്നിലാണെന്നുമുള്ള പേടിയാണ് സ്വയം ‘സ്ഥാനാര്‍ത്ഥി’ പ്രഖ്യാപനവും പ്രചരണവുമായി രംഗത്തെത്താന്‍ ഇവരെപ്രേരിപ്പിക്കുന്നത്.

പാര്‍ട്ടി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുന്നതിനു മുന്‍പ് മതില്‍ എഴുതരുതെന്ന് കോണ്‍ഗ്രസ് നേതൃത്വം പറഞ്ഞെങ്കിലും ടി.എന്‍. പ്രതാപന് വേണ്ടി വെങ്കിടങ്ങ്, മുല്ലശ്ശേരി, ചൂണ്ടല്‍ തുടങ്ങിയ പ്രദേശങ്ങളില്‍ ചുമരെഴുത്തുകള്‍ പ്രത്യക്ഷപ്പെട്ടു. ഇത് പാര്‍ട്ടിയിലും യുഡിഎഫിലും തര്‍ക്കത്തിന് ഇടയാക്കിയിട്ടുമുണ്ട്.

തൃശൂരില്‍ മത്സരിക്കാന്‍ വി.ടി.ബല്‍റാം താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. അത് തടയാനും പ്രതാപന്‍ ലക്ഷ്യമിടുന്നു. ചുമരെഴുതരുതെന്ന് പറഞ്ഞിട്ടും അണികള്‍ കേള്‍ക്കുന്നില്ല എന്നാണ് പ്രതാപന്റെ ന്യായീകരണം. ചുമരെഴുതരുതെന്ന് പറഞ്ഞിട്ട് കേള്‍ക്കാത്ത അണികള്‍ വോട്ട് ചെയ്യാന്‍ പറഞ്ഞാല്‍ കേള്‍ക്കുമോ എന്ന് മന്ത്രി കെ.രാജന്‍ പ്രതാപനെ പരിഹസിച്ചു.

എന്നാല്‍ രാജന്റെ പാര്‍ട്ടിയിലും ഇതുതന്നെയാണ് അവസ്ഥ. വി. എസ്.സുനില്‍കുമാറിന് വേണ്ടി ഇന്നലെ വ്യാപകമായി സോഷ്യല്‍ മീഡിയ യില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. സുനില്‍കുമാറിനെ ‘സ്ഥാനാര്‍ഥി’യാക്കാന്‍ സിപിഐയോ ഇടതുമുന്നണിയോ തീരുമാനിച്ചിട്ടില്ല എന്നാണ് നേതൃത്വം പറയുന്നത്. തൃശൂര്‍ മണ്ഡലത്തില്‍ മത്സരിക്കാന്‍ മുതിര്‍ന്ന നേതാവും മുന്‍ മന്ത്രിയുമായ കെ.പി. രാജേന്ദ്രനും താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.

പാര്‍ട്ടി ഇക്കാര്യത്തില്‍ തീരുമാനം എടുത്തിട്ടില്ല. അതിന് മുന്‍പ് പ്രചാരണം നടത്തരുതെന്ന് അണികളോട് പറഞ്ഞിട്ടുണ്ട്. എന്നും സിപിഐ ജില്ലാ നേതൃത്വം വ്യക്തമാക്കുന്നു. പ്രധാനമന്ത്രിയുടെ വരവും സുരേഷ് ഗോപിയുടെ ജനസേവന പ്രവര്‍ത്തനങ്ങളും വോട്ടായി മാറും എന്ന പേടിയാണ് ഇരുവരെയും ‘സ്ഥാനാര്‍ത്ഥി’ പ്രഖ്യാപനത്തിനു മുന്‍പ് പ്രചരണം തുടങ്ങാന്‍ പ്രേരിപ്പിക്കുന്നത്.

ക്രിസ്ത്യന്‍സഭാ നേതൃത്വവുമായി സുരേഷ്‌ഗോപിക്കുള്ള അടുപ്പവും ഇവര്‍ ഭയപ്പെടുന്നു. തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചില്ലെങ്കില്‍പ്പോലും സുരേഷ് ഗോപി ജനമനസില്‍ ഇടം നേടുന്നുവെന്ന ഭയമാണ് ‘സ്ഥാനാര്‍ത്ഥി’കളുടെ പ്രചരണത്തിന് പിന്നില്‍


admin

Recent Posts

ഉത്തർപ്രദേശിലെ തെരഞ്ഞെടുപ്പ് തിരിച്ചടി; യോഗിയുമായി അടച്ചിട്ട മുറിയിൽ മോഹൻ ഭാഗവതിന്റെ കൂടിക്കാഴ്ച

ലക്നൗ: ആർഎസ്എസ് മേധാവി മോഹൻ ഭാഗവതും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും തമ്മിൽ കൂടിക്കാഴ്ച നടത്തി. രണ്ടു തവണയായി അടച്ചിട്ട…

35 mins ago

തീവ്രവാദി ആക്രമണങ്ങൾ ആവർത്തിച്ചതോടെ ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്ന് കശ്മീരിൽ; അമർനാഥ് തീർത്ഥാടനം സുഗമമാക്കാൻ നടപടികൾ; പ്രധാനമന്ത്രിയും കശ്മീർ സന്ദർശിക്കാൻ സാധ്യത !

ദില്ലി: തീവ്രവാദി ആക്രമണങ്ങൾ ആവർത്തിക്കുന്ന സാഹചര്യത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്ന് കശ്മീരിൽ. സുരക്ഷാ സാഹചര്യങ്ങളുടെ അവലോകന യോഗം…

1 hour ago

പാകിസ്ഥാനിൽ 72കാരന് 12കാരിയെ വിവാഹം ചെയ്ത് കൊടുക്കാൻ ശ്രമം; രക്ഷകരായി പോലീസ്, പിതാവിനെതിരെ കേസെടുത്തു

ലഹോർ: പാകിസ്ഥാനിൽ 12കാരിയെ 72കാരന് വിവാഹം ചെയ്ത് കൊടുക്കാനുള്ള ശ്രമം തടഞ്ഞ് പോലീസ്. ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിലെ ചാർസഡ്ഡാ നഗരത്തിലാണ്…

1 hour ago

പരാജയത്തിന് കാരണം മുഖ്യമന്ത്രിയുടെ ധാർഷ്ട്യം! പിണറായി വിജയനെതിരെ രൂക്ഷവിമർശനവുമായി സിപിഐ; മകളുടെ പേരിലുള്ള അഴിമതി ആരോപണവും തിരിച്ചടിയായി!

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷവിമർശനവുമായി സിപിഐ തിരുവനന്തപുരം ജില്ലാ കൗൺസിൽ രംഗത്ത്. ലോക്സഭാ തെര‍ഞ്ഞെടുപ്പിലെ പരാജയത്തിന് കാരണം മുഖ്യമന്ത്രിയുടെ…

2 hours ago

ഇത് പുതു ചരിത്രം ! വിദേശ കറൻസിയിലും സ്വർണ്ണ ശേഖരത്തിലും വർദ്ധനവ് |INDIA|

ഇത് പുതു ചരിത്രം ! വിദേശ കറൻസിയിലും സ്വർണ്ണ ശേഖരത്തിലും വർദ്ധനവ് |INDIA|

2 hours ago

അമേരിക്കയിൽ കുട്ടികളുടെ വാട്ടർപാർക്കിൽ വെടിവയ്പ്പ്; എട്ടുവയസുകാരൻ ഉൾപ്പെടെ നിരവധി പേർക്ക് പരിക്ക്

വാഷിങ്ടൺ: യു എസിൽ കുട്ടികളുടെ വാട്ടർപാർക്കിൽ നടന്ന വെടിവയ്‌പ്പിൽ എട്ടുവയസുകാരൻ ഉൾപ്പെടെ നിരവധി പേർക്ക് പരിക്കേറ്റതായി റിപ്പോർട്ട്. റോച്ചസ്റ്റർ ഹിൽസിലെ…

2 hours ago