Kerala

കേരളത്തിൽ വൻ ലഹരി വേട്ട; നെടുമ്പാശ്ശേരിയിൽ യാത്രക്കാരനിൽ നിന്ന് പിടിച്ചെടുത്തത് 30 കിലോ മാരക ലഹരിമരുന്ന്

കൊച്ചി: നെടുമ്പാശ്ശേരി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ യാത്രക്കാരനിൽ നിന്നും 30 കിലോഗ്രാം ലഹരി മരുന്ന് പിടിച്ചെടുത്തു. സിയാൽ സെക്യൂരിറ്റി വിഭാഗം നടത്തിയ പരിശോധനയിലാണ് ലഹരിമരുന്ന് പിടിച്ചെടുത്തത്. സിംബാബ്വേയിൽ നിന്നും ദോഹ വഴി കൊച്ചിയിലെത്തിയ പാലക്കാട് സ്വദേശിയായ യാത്രക്കാരനിൽ നിന്നാണ് ലഹരി മരുന്ന് കണ്ടെത്തിയത്. പ്രതിയെ നാർകോട്ടിക് വിഭാഗത്തിന് കൈമാറി.

കൊച്ചിയിൽനിന്നും ഡൽഹിയിലേക്കുള്ള യാത്രക്കായി എയർ ഏഷ്യ വിമാനത്തിൽ കയറുന്നതിനിടെയാണ് ബാഗേജ് പരിശോധന നടത്തിയത്. സിയാലിന്റെ അത്യാധുനിക ‘ത്രിഡി എംആർഐ’ സ്‌കാനിങ് യന്ത്രം ഉപയോഗിച്ച് സിയാലിന്റെ സുരക്ഷാ വിഭാഗം നടത്തിയ പരിശോധനയിലാണ് ലഹരിവസ്തു കണ്ടെത്തിയത്.

പിടിച്ചെടുത്ത ലഹരി മരുന്ന് മെഥാ ക്വിനോൾ ആണെന്നാണ് കസ്റ്റംസ് , നർകോട്ടിക് വിഭാഗങ്ങളുടെ പ്രാഥമിക വിലയിരുത്തൽ. അന്തരാഷ്‌ട്ര മാർക്കറ്റിൽ അറുപതു കോടിയോളം വിലവരുന്നതാണ് മയക്കുമരുന്ന്. ലഹരി വസ്തു തുടർപരിശോധനക്കായി സർക്കാർ ലബോറട്ടറിയിലേക്ക് അയച്ചിട്ടുണ്ട്.

admin

Recent Posts

അരുണാചല്‍ പ്രദേശിലും സിക്കിമിലും ഭരണത്തുടര്‍ച്ച| അരുണാചലില്‍ ബിജെപി

അരുണാചല്‍ പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി തുടര്‍ഭരണം നേടി. അറുപതു സീററുകളുള്ള അരുണാചലില്‍ 46 സീറ്റില്‍ ബിജെപി വിജയിച്ചു. സിക്കിം…

32 mins ago

ഒന്നാം ക്ലാസിൽ പ്രവേശനം നേടിയ കുട്ടികളുടെ എണ്ണം ഇത്തവണയും കുറവ് ! കണക്ക് പുറത്ത് വിട്ട് വിദ്യാഭ്യാസ വകുപ്പ്

തിരുവനന്തപുരം : കേരളാ സിലബസിൽ ഒന്നാം ക്ലാസിലേക്ക് പ്രവേശനം നേടിയ കുട്ടികളുടെ എണ്ണം ഇത്തവണയും കുറഞ്ഞു. 2.44 ലക്ഷം കുട്ടികളാണ്…

2 hours ago

ലണ്ടനിൽ വെടിയേറ്റ മലയാളി പെൺകുട്ടിയുടെ നിലയിൽ നേരിയ പുരോഗതി ! അക്രമി എത്തിയത് മൂന്ന് വർഷം മുമ്പ് മോഷണം പോയ ബൈക്കിൽ

ലണ്ടനിലെ ഹാക്ക്നിയിലെ ഹോട്ടലിൽ വെച്ച് വെച്ച് അക്രമിയുടെ വെടിയേറ്റ മലയാളി പെൺകുട്ടിയുടെ ആരോഗ്യനിലയിൽ പുരോഗതി.ബർമിങ്ഹാമിൽ ഐടി മേഖലയിൽ ജോലി ചെയ്തിരുന്ന…

2 hours ago

മൂന്നാമതും മോദിയെത്തിയാൽ ! ഈ മൂന്ന് മേഖലകളിൽ ഉണ്ടാകുക സ്വപ്നസമാനമായ കുതിച്ചുച്ചാട്ടം !

മുംബൈ : ഹാട്രിക് വിജയവുമായി നരേന്ദ്ര മോദി സർക്കാർ വീണ്ടും അധികാരത്തിലേറുമെന്ന ശക്തമായ സൂചനകളാണ് കഴിഞ്ഞ ദിവസം പുറത്തു വന്ന…

3 hours ago