Categories: International

നാ​സ​യി​ലെ ഹ്യൂ​മ​ൻ കം​പ്യൂ​ട്ട​ർ കാ​ത​റി​ൻ ജോ​ൺ​സ​ൺ വി​ട​വാ​ങ്ങി

അ​മേ​രി​ക്ക​യു​ടെ ഏ​റ്റ​വും അ​ഭി​മാ​ന​ക​ര​മാ​യ ബ​ഹി​രാ​കാ​ശ​പ​ദ്ധ​തി​ക​ളു​ടെ നെ​ടും​തൂ​ണാ​യി മാ​റി​യ നാ​സ​യി​ലെ ഗ​ണി​ത ശാ​സ്ത്ര​ജ്ഞ കാ​ത​റി​ൻ ജോ​ൺ​സ​ൺ(101) അ​ന്ത​രി​ച്ചു. ആ​ഫ്രി​ക്ക​ൻ-​അ​മേ​രി​ക്ക​ന്‍ വ​നി​ത​യാ​യ കാ​ത​റി​ൻ ഒ​ട്ടേ​റെ വെ​ല്ലു​വി​ളി​ക​ളെ അ​തി​ജീ​വി​ച്ചാ​ണ് ബ​ഹി​രാ​കാ​ശ​ത്തി​ന്‍റെ ഗ​ണി​തം കൈ​പ്പി​ടി​യി​ലൊ​തു​ക്കി വി​സ്മ​യ നേ​ട്ട​ങ്ങ​ൾ സാ​ധ്യ​മാ​ക്കി​യ​ത്. വം​ശീ​യ​വും സാ​മൂ​ഹി​ക​വു​മാ​യ ത​ട​സ​ങ്ങ​ൾ ത​ക​ർ​ക്കു​ന്ന​താ​യി​രു​ന്നു കാ​ത​റി​ന്‍റെ മി​ക​വി​ന്‍റെ പാ​ര​മ്പ​ര്യ​മെ​ന്ന് നാ​സ ട്വീ​റ്റ് ചെ​യ്തു.

1918 ഓ​ഗ​സ്റ്റ് 26ന് ​വെ​സ്റ്റ് വെ​ർ​ജീ​നി​യ​യി​ലെ വൈ​റ്റ് സ​ൾ​ഫ​ർ സ്പ്രി​ങ്സി​ൽ ജോ​യ്‌​ലെ​റ്റ്, ജോ​ഷ്വാ കോ​ൾ​മാ​ൻ ദ​മ്പ​തി​ക​ളു​ടെ നാ​ലു മ​ക്ക​ളി​ൽ ഇ​ള​യ കു​ട്ടി​യാ​യി ജ​ന​നം. ചെ​റു​പ്പം മു​ത​ല്‍ ക​ണ​ക്കി​നോ​ടും സം​ഖ്യ​ക​ളോ​ടും കൂ​ട്ടു​കൂ​ടി​യും ക​ളി​ച്ചും വ​ള​ര്‍​ന്ന കാ​ത​റി​ന്‍ ഗ​ണി​ത​ത്തി​ലു​ള്ള അ​സാ​മാ​ന്യ വൈ​ഭ​വം തെ​ളി​യി​ച്ച മി​ടു​ക്കി​യാ​യി​രു​ന്നു. വെ​സ്റ്റ് വെ​ർ​ജീ​നി​യ സ്റ്റേ​റ്റ് കോ​ള​ജി​ൽ നി​ന്ന് 1937-ൽ ​ഗ​ണി​ത​ശാ​സ്ത്ര​ത്തി​ൽ ബി​രു​ദം നേ​ടി. പി​ന്നീ​ട് ക​റു​ത്ത​വ​രു​ടെ സ്കൂ​ളി​ൽ അ​ധ്യാ​പി​ക​യാ​യി ജീ​വി​തം ആ​രം​ഭി​ച്ചു.

1953 ൽ ​നാ​ക​യു​ടെ (നാ​ഷ​ന​ൽ അ​ഡ്‌​വൈ​സ​റി ക​മ്മി​റ്റി എ​യ്റോ​നോ​ട്ടി​ക്സ്) ലാ​ങ്‌​ലി ലാ​ബി​ൽ എ​ത്തി​യ​തോ​ടെ കാ​ത​റി​ന്‍റെ ജീ​വി​തം പു​തി​യ വ​ഴി​ത്തി​രി​വി​ലെ​ത്തി.. ല​ബോ​റ​ട്ട​റി മേ​ധാ​വി ഡൊ​റോ​ത്തി വോ​ഗ​ന്‍റെ കീ​ഴി​ല്‍ മ​നു‍​ഷ്യ കം​പ്യൂ​ട്ട​റാ​യി കാ​ത​റി​ൻ പ്ര​വ​ർ​ത്തി​ച്ചു. ര​ണ്ടാ​ഴ്ച​യ്ക്ക് ശേ​ഷം ഫ്ലൈ​റ്റ് റി​സ​ർ​ച്ച് ഡി​വി​ഷ​നി​ലെ പ്രോ​ജ​ക്റ്റി​ൽ കാ​ത​റീ​ന് പ്ര​ധാ​ന​പ്പെ​ട്ട ഒ​രു ജോ​ലി ത​ന്നെ ന​ൽ​കു​ക​യും ചെ​യ്തു. പി​ന്നീ​ടു​ള്ള നാ​ലു വ​ർ​ഷ​ങ്ങ​ൾ ഫ്ലൈ​റ്റ് ടെ​സ്റ്റു​ക​ളു​മാ​യും വി​മാ​നാ​പ​ക​ട​ങ്ങ​ളു​മാ​യും ബ​ന്ധ​പ്പെ​ട്ട സ​ങ്കീ​ർ​ണ​മാ​യ ഡേ​റ്റ​ക​ൾ വി​ശ​ക​ല​നം ചെ​യ്യു​ന്ന തി​ര​ക്കി​ലാ​യി​രു​ന്നു കാ​ത​റി​ൻ.

1961ല്‍ ​ബ​ഹി​രാ​കാ​ശ​സ​ഞ്ചാ​രം ന​ട​ത്തി​യ ആ​ദ്യ​ത്തെ അ​മേ​രി​ക്ക​ക്കാ​ര​നാ​യി​രു​ന്ന അ​ല​ന്‍ ഷെ​പ്പേ​ര്‍​ഡി​ന്‍റെ ടാ​ജെ​ക്റ്റ​റി നി​ര്‍​ണ​യി​ക്കു​ന്ന​തി​ല്‍ കാ​ത​റീ​ന്‍ ജോ​ണ്‍​സ​ണ്‍ പ്ര​ധാ​ന പ​ങ്കു​വ​ഹി​ച്ചു. 1962ൽ ​ജോ​ൺ ഗ്ലെ​ൻ ഫ്ര​ണ്ട്ഷി​പ് ഏ​ഴ് എ​ന്ന പേ​ട​ക​ത്തി​ൽ ഭൂ​മി​യെ മൂ​ന്നു ത​വ​ണ വ​ലം വ​ച്ചു തി​രി​ച്ചെ​ത്തി​യ ച​രി​ത്ര ദൗ​ത്യ​ത്തി​ന്‍റെ വി​ജ​യ​ത്തി​നു പി​ന്നി​ലും കാ​ത​റി​ന്‍റെ ഗ​ണി​ത ബു​ദ്ധി​യു​ണ്ടാ​യി​രു​ന്നു. 1969 ജൂ​ലൈ 21ന് ​അ​പ്പോ​ളോ ദൗ​ത്യ​ത്തി​ലൂ​ടെ നീ​ൽ ആം​സ്ട്രോ​ങ്ങും എ​ഡ്വി​ൻ ആ​ൽ​ഡ്രി​നും ച​ന്ദ്ര​നി​ൽ കാ​ലൂ​ന്നി ച​രി​ത്രം കു​റി​ച്ച​പ്പോ​ൾ അ​തി​നു പി​ന്നി​ലും കാ​ത​റി​ന്‍റെ മി​ക​വു​ണ്ടാ​യി​രു​ന്നു.

WASHINGTON, DC- NOVEMBER 24: President Barack Obama presents Katherine G. Johnson with the Presidential Medal of Freedom during the 2015 Presidential Medal Of Freedom Ceremony at the White House on November 24, 2015 in Washington, DC. (Photo by Kris Connor/WireImage)

1986ല്‍ ​കാ​ത​റീ​ന്‍ നാ​സ​യി​ല്‍​നി​ന്ന് വി​ര​മി​ച്ചു. 2015ല്‍ ​പ്ര​സി​ഡ​ന്‍റ് ഒ​ബാ​മ രാ​ജ്യ​ത്തെ പ​ര​മോ​ന്ന​ത സി​വി​ലി​യ​ന്‍ ബ​ഹു​മ​തി​യാ​യ പ്ര​സി​ഡ​ന്‍​ഷ്യ​ല്‍ മെ​ഡ​ല്‍ ഓ​ഫ് ഫ്രീ​ഡം ന​ല്‍​കി കാ​ത​റി​ന്‍ ജോ​ണ്‍​സ​നെ ആ​ദ​രി​ച്ചു. കാ​ത​റി​ന്‍റെ ജീ​വി​ത​ത്തെ ആ​ധാ​ര​മാ​ക്കി​യ ഹി​ഡ​ൻ ഫി​ഗേ​ഴ്സ് എ​ന്ന ചി​ത്രം ഓ​സ്ക​ർ നോ​മി​നേ​ഷ​ൻ നേ​ടി​യി​രു​ന്നു.

Anandhu Ajitha

Recent Posts

പത്തനംതിട്ടയിൽ പോക്‌സോ കേസ് പ്രതിയ്ക്ക് ജാമ്യം നിന്ന് സിഐ!!വിവരം ചോർന്നതോടെ ജാമ്യത്തിൽ നിന്ന് ഒഴിഞ്ഞു

പത്തനംതിട്ട: പത്തനംതിട്ടയിൽ പോക്‌സോ കേസ് പ്രതിയ്ക്ക് ജാമ്യം നിന്ന് സിഐ. സൈബർ സെൽ സിഐ സുനിൽ കൃഷ്ണനാണ് പ്രതിയ്ക്ക് വേണ്ടി…

3 hours ago

ദില്ലി സ്ഫോടനക്കേസ്; പ്രതിയുമായി കശ്മീരിലെ വനമേഖലയിൽ എൻഐഎ തെളിവെടുപ്പ്; അന്വേഷണം ഊർജ്ജിതം

ശ്രീനഗർ: കഴിഞ്ഞ നവംബറിൽ ദില്ലി ചെങ്കോട്ടയ്ക്ക് സമീപം നടന്ന ഭീകരാക്രമണത്തിന്റെ അന്വേഷണത്തിന്റെ ഭാഗമായി ഷോപ്പിയാനിലെ പദ്‌പവൻ വനമേഖലയിൽ ദേശീയ അന്വേഷണ…

3 hours ago

പിതൃസ്വത്ത് തട്ടിയെടുത്ത് ഭൂമാഫിയ !! പെരുവഴിയിലായ മുൻ സൈനികന്റെ കുടുംബത്തിന് ഒടുവിൽ നീതി; യോഗി സർക്കാരിന് കയ്യടിച്ച് സോഷ്യൽ മീഡിയ

ഉത്തർപ്രദേശിൽ ഭൂമാഫിയയുടെ കൈകളിൽ നിന്ന് തന്റെ പിതൃസ്വത്ത് തിരിച്ചുപിടിക്കാൻ വർഷങ്ങളായി പോരാടിയ സൈനികന്റെ മകൾക്ക് പുതുവർഷത്തിൽ നീതി വാങ്ങി നൽകി…

4 hours ago

പുതുവത്സര മധുരം നൽകാനെന്ന വ്യാജേന വിളിച്ചുവരുത്തി കാമുകിയുടെ കൊടും ചതി !!കാമുകൻ്റെ ജനനേന്ദ്രിയം മുറിച്ചു മാറ്റി ; വധശ്രമത്തിന് കേസ്; ഒളിവിൽ പോയ യുവതിയ്ക്കായി തെരച്ചിൽ

മുംബൈ : പുതുവത്സര ആഘോഷങ്ങൾക്കിടെ മുംബൈയിൽ ഞെട്ടിപ്പിക്കുന്ന ക്രൂരത. വിവാഹ അഭ്യർത്ഥന നിരസിച്ചതിനെത്തുടർന്ന് 44-കാരനായ കാമുകൻ്റെ ജനനേന്ദ്രിയം 25-കാരിയായ യുവതി…

5 hours ago

മരണമൊഴിയിൽ ലൈംഗികാരോപണം; ധർമ്മശാലയിൽ വിദ്യാർത്ഥിനിയുടെ മരണത്തിൽ പ്രൊഫസർക്കും 3 വിദ്യാർത്ഥിനികൾക്കുമെതിരെ കേസ്

ധർമ്മശാല: ഹിമാചൽ പ്രദേശിലെ ഗവൺമെന്റ് ഡിഗ്രി കോളേജിൽ റാഗിങ്ങിനും ലൈംഗികാതിക്രമത്തിനും ഇരയായ പെൺകുട്ടിയുടെ മരണ മൊഴി പുറത്ത് വന്നതിന് പിന്നാലെ…

5 hours ago