birbhoom-massacre-tmc-member-leader-culprit-arrest
ദില്ലി: അത്താഴം വിളമ്പാന്‍ വിസമ്മതിച്ച ഭാര്യയെ മര്‍ദ്ദിച്ച ശേഷം ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ ഭര്‍ത്താവ് അറസ്റ്റില്‍. ദില്ലിയിലെ സുൽത്താൻപൂരിലാണ് ദാരുണമായ സംഭവം ഉണ്ടായത്. സുൽത്താൻപൂർ സ്വദേശിയായ വിനോദ് കുമാർ ദുബെയാണ് അറസ്റ്റിലായത്. മർദ്ദനത്തിന് ശേഷം ഇയാൾ മൃതദേഹത്തിനൊപ്പം തന്നെ കിടന്നുറങ്ങി. ഉറക്കമുണർന്നതിന് ശേഷമാണ് ഭാര്യ മരിച്ചതായി പോലും അറിയുന്നത്.
കുറ്റകൃത്യം ചെയ്ത ശേഷം പ്രതി വീട്ടിലുണ്ടായിരുന്ന പണവുമായി ദില്ലിയില്‍ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ചുവെങ്കിലും ദില്ലി അതിര്‍ത്തിയില്‍ നിന്നും പോലീസ് ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
ജൂൺ 17ന് രാവിലെ 9.30ന് വിനോദ് കുമാർ ദുബെ തന്റെ ഭാര്യ സൊണാലി ദുബെയെ കൊലപ്പെടുത്തിയെന്ന വിവരമാണ് പോലീസിന് ലഭിച്ചത്.
സംഭവസ്ഥലത്തെത്തിയ പോലീസ് അന്വേഷണത്തിൽ ഭാര്യയെ തലയണയുടെ സഹായത്തോടെ അടിച്ചും ഞെരിച്ചും കൊലപ്പെടുത്തിയതായി കണ്ടെത്തി. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ (ഐപിസി) 259, 202, 302 വകുപ്പുകൾ പ്രകാരം ഇയാൾക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. ഇയാള്‍ പോകാന്‍ ഇടയുള്ള സ്ഥലങ്ങളിൽ നടത്തിയ അന്വേഷണത്തിലാണ് വിനോദ് കുമാർ ദുബെയെ അറസ്റ്റ് ചെയ്തത്, ദില്ലി പോലീസ് അഡീഷണൽ ഡെപ്യൂട്ടി പോലീസ് കമ്മീഷണർ ( സൗത്ത്) പവൻകുമാർ പറഞ്ഞു.
മുംബൈ: ബൃഹൻമുംബൈ മുൻസിപ്പൽ കോർപ്പറേഷൻ (ബിഎംസി) തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ ഉദ്ധവ് താക്കറെ നയിക്കുന്ന ശിവസേന (യുബിടി) വിഭാഗത്തിന്…
വടക്കുകിഴക്കൻ സംസ്ഥാനങ്ങളെ ലക്‌ഷ്യം വയ്ക്കുന്ന ശക്തികൾക്ക് ഇന്ത്യയുടെ മറുപടി ! വ്യോമത്താവളം വികസിപ്പിക്കാൻ ഏറ്റെടുത്തത് 400 ഏക്കർ I INDIA…
പനാജി: തദ്ദേശീയമായി രൂപകൽപ്പന ചെയ്ത് നിർമ്മിച്ച മലിനീകരണ നിയന്ത്രണ കപ്പലായ ഐ.സി.ജി.എസ്. സമുദ്ര പ്രതാപ് കമ്മീഷൻ ചെയ്തു. ഗോവയിൽ നടന്ന…
ദില്ലി : കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി സുപ്രീംകോടതി. ജസ്റ്റിസ് എ അമാനുള്ള…
ഭീകരർ ആശയ വിനിമയത്തിന് ഉപയോഗിച്ചത് ചാറ്റിംഗ് ആപ്പുകൾ ! ഓരോരുത്തരും ഒന്നിലധികം ഫോണുകൾ ഉപയോഗിച്ച് ! ഉപയോഗിച്ചത് നിരവധി സിം…
വെനസ്വേലയിൽ നിന്ന് ഇന്ത്യൻ പൗരന്മാരെ ഒഴിപ്പിക്കുമോ ? ആഭ്യന്തര യാത്ര ഒഴിവാക്കണമെന്ന് നിർദ്ദേശം ! വിദേശകാര്യ മന്ത്രാലയം മറ്റൊരു ഒഴിപ്പിക്കൽ…