ജോധ്പൂര്‍: രാഷ്ട്രീയ പ്രവർത്തകയായ ഭാര്യയെ ഭര്‍ത്താവ് കല്ലുകൊണ്ടടിച്ച് കൊലപ്പെടുത്തി. രാജസ്താനി മാതാ കാ തന്നിലാണ് സംഭവം. രാഷ്ട്രീയ ലോക് താന്ത്രിക് പാര്‍ട്ടിയുടെ മഹിള്‍ മോര്‍ച്ചയുടെ മുന്‍ പ്രസിഡന്റ് സുമനാണ് ദാരുണമായി കൊല്ലപ്പെട്ടത്. ഭക്ഷണം വിളമ്പുന്നതുമായി ബന്ധപ്പെട്ട് ഉണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നും തുടര്‍ന്ന് രമേഷ് ഭാര്യയുടെ തല കല്ലുകൊണ്ട് അടിച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്നും ഭാര്യയെ കൊലപ്പെടുത്തിയെന്ന് ബെനിവാള്‍ ഭാര്യാസഹോദരനെയും ജോധ്പൂരിലെ ബന്ധുക്കളെയും വിവരമറിയിച്ചിരുന്നതായും പോലീസ് വ്യക്തമാക്കി. കൊലപാതകത്തിനുശേഷം ഭാര്യയുടെ മൃതദേഹത്തിനരികെ രാത്രി മുഴുവന്‍ വാതില്‍ അകത്തുനിന്ന് പൂട്ടി ഇയാള്‍ കാവലിരുന്നു. ഭാര്യാസഹോദരന്‍ ഉള്‍പ്പടെ എല്ലാവരും സംഭവസ്ഥലത്തേക്ക് എത്തി. ബന്ധുക്കള്‍ വാതില്‍ തുറക്കാന്‍ ആവശ്യപ്പെട്ടിട്ടും ഇയാള്‍ വാതില്‍ തുറക്കാന്‍ തയ്യാറായില്ല. ഒടുവില്‍ പൊലീസെത്തിയതോടെയാണ് വാതില്‍ തുറന്ന് കീഴടങ്ങിയത്.
15 വര്‍ഷം മുമ്പ് വിവാഹിതരായ ബെനിവാളും ഭാര്യ സുമനും ഒരു വര്‍ഷം മുമ്പാണ് പുതിയ വീട്ടിലേക്ക് താമസം മാറിയത്. മക്കള്‍ ഹോസ്റ്റലില്‍ താമസിച്ച് പഠിക്കുകയാണ്. നേരത്തെ പെട്രോള്‍ പമ്പില്‍ ജോലി ചെയ്തിരുന്ന സുമന് പിന്നീട് ആര്‍എല്‍പിയില്‍ ചേര്‍ന്ന്, രാഷ്ട്രീയത്തില്‍ സജീവമായി. ഭാര്യ രാഷ്ട്രീയത്തില്‍ സജീവമായത് രമേഷിന് അതൃപ്തിയുണ്ടായിരുന്നു. ഇരുവരും നിരന്തരം വഴക്കുകൂടിയിരുന്നെന്നും ബന്ധുക്കള്‍ പറഞ്ഞു.
കേരളത്തിന്റെ പ്രാചീന ആത്മീയ പാരമ്പര്യത്തിന്റെ ഭാഗമായ മഹാമാഘം മഹോത്സവം 2027ൽ വിപുലമായ ജനപങ്കാളിത്തത്തോടെ സംഘടിപ്പിക്കുമെന്ന് സ്വാമി ചിദാനന്ദപുരി. മാതാ അമൃതാനന്ദമയിയുടെ…
ലഖ്നൗവിലെ കിംഗ് ജോർജ് മെഡിക്കൽ യൂണിവേഴ്സിറ്റിയിൽ (KGMU) ഉയർന്ന മതപരിവർത്തന സമ്മർദം, ലൈംഗിക ചൂഷണം, വനിതാ ജീവനക്കാർക്കെതിരായ അതിക്രമം തുടങ്ങിയ…
ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ് തസ്തികയിലേക്കുള്ള നിയമന നടപടികളിൽ സുതാര്യത ഉറപ്പാക്കിയിട്ടുണ്ടോ എന്ന ചോദ്യവുമായി പുതിയ വിവാദം. മുൻ എസ്എഫ്ഐ…
തിരുവനന്തപുരം: കേരളത്തിന്റെ സാംസ്കാരിക പാരമ്പര്യവും ആദിശങ്കരാചാര്യർ പകർന്നുനൽകിയ ദേശീയ ഐക്യത്തിന്റെ സന്ദേശവും ഒരുമിച്ച് ഉയർത്തിപ്പിടിക്കണമെന്ന് ഗവർണർ ഓംപ്രകാശ് മാഥൂർ. ലോക്ഭവനിൽ…
സംസ്ഥാന രൂപീകരണത്തിന്റെ 70-ാം വാർഷിക വേളയിൽ കേരളത്തിലെ ജനങ്ങൾക്ക് ഹൃദയം നിറഞ്ഞ കേരളപ്പിറവി മംഗളങ്ങൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.…
സ്വദേശി സാങ്കേതികവിദ്യയുടെ കരുത്തിൽ ഭാരതം ബഹിരാകാശ രംഗത്ത് മറ്റൊരു സുപ്രധാന നാഴികക്കല്ല് കൂടി പിന്നിട്ടിരിക്കുകയാണ്. ജിഎസ്എൽവി-എഫ്18 (GSLV-F18) റോക്കറ്റ് ഉപയോഗിച്ച്…