India

കുഞ്ഞുങ്ങളെ എങ്ങനെ വളർത്തുമെന്ന ഭർത്താവിന്റെ മാതാപിതാക്കളുടെ നിരന്തര വഴക്ക്; ഭോപ്പാലിൽ പിഞ്ചുകുഞ്ഞുങ്ങളെ കഴുത്തുഞെരിച്ച് കൊന്ന് വഴിയിലുപേക്ഷിച്ച് മാതാവ്

ഭോപ്പാൽ: ഭർത്താവിന്റെ മാതാപിതാക്കളുടെ നിരന്തരമുള്ള വഴക്ക് സഹിക്കാൻ വയ്യാതെ യുവതി പതിനാറ് ദിവസം പ്രായമായ കുഞ്ഞുങ്ങളെ കഴുത്തുഞെരിച്ച് കൊന്നു. കുഞ്ഞുങ്ങളുടെ മൃതദേഹം ഉപേക്ഷിക്കുകയും ചെയ്തു. ഭോപ്പാലിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം നടക്കുന്നന്നത്. എങ്ങനെ കുഞ്ഞുങ്ങളെ വളർത്തുമെന്ന, ഭർത്താവിന്റെ മാതാപിതാക്കളുടെ വഴക്ക് സഹിക്കാനാവാതെയാണ് കൊലപാതകം നടത്തിയതെന്ന് യുവതി മൊഴി നൽകിയതായി പൊലീസ് അറിയിച്ചു.

സ്വപ്ന ധകഡ് എന്ന യുവതിയാണ് കുഞ്ഞുങ്ങളെ കൊന്നത്. കൃത്യം നടത്തിയ ശേഷം കഴിഞ്ഞ ആഴ്ച കുഞ്ഞുങ്ങളെ കാണാനില്ലെന്ന് യുവതി പൊലീസിൽ പരാതി നൽകി. ബം​ഗം​ഗ പ്രദേശത്തുനിന്ന് ഫുട്പാത്തിൽവച്ച് കുഞ്ഞുങ്ങളെ കാണാതായെന്നായിരുന്നു പരാതി. ആ പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ യുവതി പറഞ്ഞതൊക്കെ കളവാണെന്ന് തെളിഞ്ഞു. തുടർന്നാണ് യുവതിയെ അറസ്റ്റ് ചെയ്തത്. കുഞ്ഞുങ്ങളെ കഴുത്ത് ഞെരിച്ച് കൊന്ന ശേഷം ആൾത്താമസം ഇല്ലാത്തിടത്ത് ഉപേക്ഷിച്ചെന്ന് യുവതി പൊലീസിന്റെ ചോദ്യം ചെയ്യലിൽ സമ്മതിച്ചു.

എവിടെയാണ് ഉപേക്ഷിച്ചതെന്നും കൃത്യമായി പറഞ്ഞുകൊടുത്തു. അങ്ങനെയാണ് കുഞ്ഞുങ്ങളുടെ മൃതദേഹം കണ്ടെടുത്തത്. സ്വപ്നയ്ക്ക് മൂന്നു വയസ്സായൊരു മകളുമുണ്ട്. ഭർത്താവിന് ജോലിയില്ല, മ​ദ്യപാനിയുമാണ്. അങ്ങനെയുള്ളപ്പോൾ കുഞ്ഞുങ്ങളെ എങ്ങനെ വളർത്തുമെന്ന് ചോദിച്ച് ഭർത്താവിന്റെ മാതാപിതാക്കൾ വഴക്കിടുമായിരുന്നെന്നും ഇത് സഹിക്കാൻ വയ്യാതെയാണ് കൃത്യം ന‌ടത്തിയതെന്നുമാണ് സ്വപ്ന പൊലീസിനോട് പറഞ്ഞത്.

B4 Admin

Recent Posts

ഡോ. മോഹൻജി ഭാഗവതിന്റെ വിജയദശമി പ്രസംഗം ഭാരതത്തിന്റെ വികസനരേഖ: വിശേഷണവുമായി മണിപ്പൂർ സർവകലാശാല വൈസ് ചാൻസലർ

രാഷ്ട്രീയ സ്വയംസേവക സംഘം സർസംഘചാലക് ഡോ. മോഹൻജി ഭാഗവതിന്റെ 2026ലെ വിജയദശമി പ്രസംഗം ഭാരതത്തിന്റെ ഭാവി വികസനത്തിനുള്ള ദർശനരേഖയാണെന്ന് ധനമഞ്ജുരി…

4 hours ago

മഹാദേവ് വാതുവെപ്പ് ആപ്പ് കേസ്: മുഖ്യപ്രതി സൗരഭ് ചന്ദ്രാകറിനെ ഒമാനിൽ നിന്ന് ഇന്ത്യയിലെത്തിച്ച് സിബിഐ

രാജ്യത്ത് വലിയ വിവാദമായ മഹാദേവ് ഓൺലൈൻ വാതുവെപ്പ് ആപ്പ് കേസിൽ നിർണായക നീക്കവുമായി കേന്ദ്ര അന്വേഷണ ഏജൻസിയായ സിബിഐ. കേസിലെ…

4 hours ago

രാഷ്ട്രീയ ഏകതാ ദിവസ് 2026: ഐക്യഭാരതത്തിന്റെ ശിൽപി സർദാർ വല്ലഭ്ഭായ് പട്ടേലിനെ സ്മരിച്ച് രാജ്യം

2026 ഒക്ടോബർ 31-ന് സർദാർ വല്ലഭ്ഭായ് പട്ടേലിന്റെ 151-ാം ജന്മവാർഷികം രാഷ്ട്രീയ ഏകതാ ദിവസ് ആയി ഭാരതം ആചരിക്കുന്നു. സ്വതന്ത്ര…

5 hours ago

പുതിയ വ്യോമസേനാ മേധാവിയുടെ ഔദ്യോഗിക വാഹനം ഇനി ഇലക്ട്രിക്: മഹീന്ദ്ര XEV 9S തിരഞ്ഞെടുത്ത് എയർ ചീഫ് മാർഷൽ അശുതോഷ് ദീക്ഷിത്

ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവി എയർ ചീഫ് മാർഷൽ അശുതോഷ് ദീക്ഷിത് ഔദ്യോഗിക ആവശ്യങ്ങൾക്കായി തിരഞ്ഞെടുത്തത് പൂർണമായും ഇലക്ട്രിക് വാഹനമായ…

9 hours ago

രാജ്യതലസ്ഥാനത്ത് മലിനീകരണ ഭീഷണി: ദില്ലിയിലെ വായുനിലവാരം അതീവ മോശം

ദേശീയ തലസ്ഥാനമായ ദില്ലിയിൽ വായുമലിനീകരണം വീണ്ടും ആശങ്കാജനകമായ നിലയിലേക്ക്. ഇന്ത്യാ ഗേറ്റിനും ജൻപഥിനും സമീപമുള്ള പ്രദേശങ്ങളിൽ വായുഗുണനിലവാര സൂചിക (AQI)…

9 hours ago

അമ്മയുടെ അനുഗ്രഹത്തോടെ 2027ലെ മഹാമാഘം: തിരുനാവായയിലും തവനൂരിലും ഒരുമിച്ച് മഹോത്സവം നടത്താൻ തീരുമാനം

കേരളത്തിന്റെ പ്രാചീന ആത്മീയ പാരമ്പര്യത്തിന്റെ ഭാഗമായ മഹാമാഘം മഹോത്സവം 2027ൽ വിപുലമായ ജനപങ്കാളിത്തത്തോടെ സംഘടിപ്പിക്കുമെന്ന് സ്വാമി ചിദാനന്ദപുരി. മാതാ അമൃതാനന്ദമയിയുടെ…

1 day ago