Categories: Indiapolitics

ഇനി നിയമസഭ തിരഞ്ഞെടുപ്പില്‍ കാണാം; ഹൈദരാബാദിലെ ബിജെപി മുന്നേറ്റം; പ്രധാനമന്ത്രി നരേന്ദ്രമോദിയിലുള്ള ജനങ്ങളുടെ വിശ്വാസം ഒന്നുകൂടി തെളിയിക്കുന്നത്

ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദിയിലുള്ള ജനങ്ങളുടെ വിശ്വാസമാണ് ഹൈദരാബാദ് മുനിസിപ്പൽ തിരഞ്ഞെടുപ്പിലെ ബിജെപിയുടെ മുന്നേറ്റത്തിനു കാരണമെന്ന് ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദ. ഹൈദരാബാദിൽ കാണാനായത് പ്രധാനമന്ത്രിയുടെ മാതൃകാ ഭരണത്തിനും വികസനപ്രവർത്തനങ്ങൾക്കും ജനങ്ങൾ നൽകുന്ന പിന്തുണയാണെന്നും അദ്ദേഹം പറഞ്ഞു. 2023-ൽ നടക്കാൻ പോകുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ ചിത്രം ഹൈദരാബാദിലെ ജനങ്ങൾ തന്നെയിപ്പോൾ വ്യക്തമാക്കി തന്നിരിക്കുകയാണ്. അഴിമതിക്കാരായ കെസിആർ സർക്കാരിനെ ജനങ്ങൾ കൈവിട്ടു കഴിഞ്ഞെന്ന് ആത്മവിശ്വാസത്തോടെ എനിക്ക് പറയാൻ കഴിയും. ബിജെപി അധികാരത്തിലെത്തുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, കേന്ദ്ര സർക്കാരിന്റെ വികസന നേട്ടം ജനങ്ങളിലെത്തിക്കുന്നതിനായി ശാന്തികുഞ്ചിലെ ദേവ് സംസ്കൃതി വിശ്വവിദ്യാലയത്തിൽ നിന്ന് നദ്ദ 120 ദിവസത്തെ അഖിലേന്ത്യാ യാത്ര ആരംഭിച്ചു. വിവിധ സംസ്ഥാനങ്ങളിൽ സന്ദർശനം നടത്തുന്ന അദ്ദേഹം, നിയമസഭാ തിരഞ്ഞെടുപ്പ് തയ്യാറെടുപ്പിനെക്കുറിച്ചും വിലയിരുത്തുമെന്നാണ് സൂചന.

admin

Recent Posts

മൂന്നാമതും മോദിയെത്തിയാൽ ! ഈ മൂന്ന് മേഖലകളിൽ ഉണ്ടാകുക സ്വപ്നസമാനമായ കുതിച്ചുച്ചാട്ടം !

മുംബൈ : ഹാട്രിക് വിജയവുമായി നരേന്ദ്ര മോദി സർക്കാർ വീണ്ടും അധികാരത്തിലേറുമെന്ന ശക്തമായ സൂചനകളാണ് കഴിഞ്ഞ ദിവസം പുറത്തു വന്ന…

1 hour ago

വീണ്ടും ബോംബ് ഭീഷണി !പാരിസിൽ നിന്നുള്ള വിസ്താര വിമാനം അടിയന്തരമായി നിലത്തിറക്കി

മുംബൈ: ബോംബ് ഭീഷണിയെത്തുടർന്ന് വീണ്ടും വിസ്താര എയര്‍ലൈന്‍സ് വിമാനം താഴെയിറക്കി. പാരിസില്‍നിന്ന് മുംബൈയിലേക്ക് പുറപ്പെട്ട വിസ്താര എയര്‍ലൈന്‍സിന്റെ വിമാനമാണ് ഇന്ന്…

1 hour ago

ജാമ്യകാലാവധി അവസാനിച്ചു!കെജ്‌രിവാൾ തിഹാർ ജയിലിൽ കീഴടങ്ങി

ദില്ലി : മദ്യനയക്കേസിൽ കോടതി അനുവദിച്ച ജാമ്യകാലാവധി അവസാനിച്ചതോടെ അരവിന്ദ് കെജ്‌രിവാൾ തിഹാർ ജയിലിൽ തിരിച്ചെത്തി. രാജ്ഘട്ടിൽ കുടുംബത്തോടൊപ്പം മഹാത്മാ…

1 hour ago

പിണറായി വിജയനെന്ന ക്യാപ്റ്റൻ ഈ തോൽവിയുടെ ഉത്തരവാദിത്തം ഏറ്റെടുക്കുമോ ?

മുസ്ലിം പ്രീണനത്തിനെതിരെ കേരളത്തിലെ സിപിഎമ്മിൽ കൂട്ടക്കലാപത്തിന് സാധ്യത I EDIT OR REAL

2 hours ago