പ്രധാനമന്ത്രി നരേന്ദ്രമോദി എൻഡിഎ എംപിമാരുടെ ശിൽപശാലയിൽ പങ്കെടുക്കുന്നു
ദില്ലി : എൻഡിഎ എംപിമാർക്കായി പാർലമെന്റ് സമുച്ചയത്തിൽ സംഘടിപ്പിച്ച ശിൽപശാലയിൽ അവസാന നിരയിലിരുന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പാർലമെന്റിലെ ജി.എം.സി. ബാലയോഗി ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ പ്രധാനമന്ത്രിയുടെ എളിമ സാമൂഹ മാദ്ധ്യമങ്ങളിൽ ചർച്ചയാവുകയാണ്. ഇതിന്റെ ചിത്രങ്ങൾ നിരവധി പേരാണ് പങ്കുവെച്ചത്.
“എൻഡിഎ എം.പി.മാരുടെ ശിൽപശാലയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അവസാന നിരയിൽ ഇരിക്കുന്നത് ബി.ജെ.പി.യുടെ ശക്തിയാണ് സൂചിപ്പിക്കുന്നത്. ഇവിടെ സംഘടനയിൽ എല്ലാവരും പ്രവർത്തകരാണ്.”- ബി.ജെ.പി. എം.പി.യും നടനുമായ രവി കിഷൻ എക്‌സിൽ ചിത്രം പങ്കുവെച്ച് കുറിച്ചു
പ്രധാനമന്ത്രിയുടെ ഈ എളിമയുള്ള സമീപനം പാർട്ടി പ്രവർത്തകർക്ക് പ്രചോദനമാണെന്ന് മറ്റ് നേതാക്കളും അഭിപ്രായപ്പെട്ടു. ബിജെപി ഒരു വ്യക്തിയല്ല, മറിച്ച് എല്ലാവരും തുല്യരാണെന്ന സന്ദേശമാണ് മോദി നൽകിയതെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.
ശിൽപശാലയിൽ പ്രധാനമന്ത്രി വിവിധ വിഷയങ്ങളെക്കുറിച്ച് എം.പി.മാരുമായി ആശയവിനിമയം നടത്തി. കേന്ദ്ര സർക്കാരിന്റെ ചരക്ക് സേവന നികുതി (ജി.എസ്.ടി.) പരിഷ്കരണങ്ങൾ ഏകകണ്ഠമായി അംഗീകരിക്കുന്ന ഒരു പ്രമേയവും ശിൽപശാലയിൽ പാസാക്കി. രാജ്യത്തിന്റെ സാമ്പത്തിക വികസനത്തിന് ഈ പരിഷ്കാരങ്ങൾ നിർണായകമാണെന്ന് പ്രമേയം ചൂണ്ടിക്കാട്ടി. കേന്ദ്ര സർക്കാരിന്റെ പദ്ധതികളെക്കുറിച്ച് ജനങ്ങളെ ബോധവത്കരിക്കാനും ഈ വിഷയങ്ങളിൽ പൊതുജന അഭിപ്രായങ്ങൾ ശേഖരിക്കാനും എം.പി.മാർക്ക് നിർദേശം നൽകിയതായും റിപ്പോർട്ടുകളുണ്ട്.
മൈമൻസിങ് : ബംഗ്ലാദേശിലെ മൈമൻസിങ് നഗരത്തിൽ മതനിന്ദ ആരോപിച്ച് ഹിന്ദു യുവാവിനെ ജനക്കൂട്ടം തല്ലിക്കൊന്ന് തീകൊളുത്തി. പയനിയർ നിറ്റ് കോമ്പോസിറ്റ്…
ദില്ലി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാരനെ ശാരീരികമായി ഉപദ്രവിച്ചെന്ന പരാതിയിൽ എയർ ഇന്ത്യ എക്സ്പ്രസ് പൈലറ്റിനെതിരെ കർശന നടപടി. ടെർമിനൽ…
വാഴ്സ : പോളണ്ടിൽ ക്രിസ്മസ് വിപണികളെ ലക്ഷ്യമിട്ട് ഭീകരാക്രമണത്തിന് പദ്ധതിയിട്ട പത്തൊൻപതുകാരനായ നിയമവിദ്യാർത്ഥിയെ ആഭ്യന്തര സുരക്ഷാ ഏജൻസി (ABW) പിടികൂടി.…
തിരുവനന്തപുരം: ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ മെറ്റാ ഗ്ലാസ് ധരിച്ചെത്തിയ ആൾ കസ്റ്റഡിയിൽ. ശ്രീലങ്കൻ പൗരനാണ് പോലീസിന്റെ പിടിയിലായത്. ഇയാളെ ഫോർട്ട്…
ഗോഹട്ടിയിലെ ലോകപ്രിയ ഗോപിനാഥ് ബർദലോയ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പുതിയ ടെർമിനൽ കെട്ടിടം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമർപ്പിച്ചു. അസമിന്റെ…
തോഷഖാന അഴിമതിക്കേസിൽ പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനും മൂന്നാം ഭാര്യ ബുഷ്റ ബീബിക്കും 17 വർഷം വീതം തടവുശിക്ഷ…