International

‘വര്‍ഷത്തില്‍ ആകെ 10 മണിക്കൂര്‍ മാത്രമേ എനിക്ക് സൂര്യപ്രകാശം ആസ്വദിക്കാന്‍ അനുവാദമുള്ളു’; തടങ്കലില്‍ കഴിയുന്ന മാദ്ധ്യമപ്രവര്‍ത്തക ചെങ് ലീയുടെ കത്ത് വൈറലാകുന്നു

ബീജിങ്: ചാരവൃത്തി കേസില്‍ ചൈനയില്‍ തടങ്കലില്‍ കഴിയുന്ന ചൈനീസ്-ഓസ്‌ട്രേലിയന്‍ മാദ്ധ്യമപ്രവര്‍ത്തക ചെങ് ലീ തടങ്കലിലെ വേദനകളെ കുറിച്ചെഴുതിയ കത്ത് വൈറലാകുന്നു. ഒരു വര്‍ഷത്തില്‍ ആകെ 10 മണിക്കൂര്‍ മാത്രം വെയില്‍ കൊള്ളാന്‍ അനുവാദമുള്ള തന്‍റെ വിചാരണ തടവിനെ കുറിച്ചാണ് ഓസ്‌ട്രേലിയന്‍ ജനതയ്‌ക്കായി എഴുതിയ തുറന്ന കത്തില്‍ ചെങ് ലീ വിവരിക്കുന്നത്. ചൈനയിലെ സ്റ്റേറ്റ് ബ്രോഡ്‌കാസറ്ററിന് വേണ്ടി സേവനം അനുഷ്‌ടിച്ച ചൈനീസ്-ഓസ്‌ട്രേലിയന്‍ മാദ്ധ്യമപ്രവര്‍ത്തകയാണ് ചിങ് ലീ. തടങ്കലിലായി മൂന്ന് വര്‍ഷം തികയുന്ന വേളയിലാണ് ചെങ് കത്ത് എഴുതിയിരിക്കുന്നത്. ചാരക്കേസില്‍ കഴിഞ്ഞ വര്‍ഷം ചെങ് കുറ്റക്കാരിയാണെന്ന് കണ്ടെത്തിയെങ്കിലും ഇതുവരെ ശിക്ഷ വിധിച്ചിട്ടില്ല.

‘പ്രകൃതിയിലൂടെയുള്ള നടത്തങ്ങള്‍, നദികള്‍, തടാകങ്ങള്‍, കടലിലെ നീന്തല്‍, പിക്‌നിക്കുകള്‍, ആനന്ദകരമായ സായാഹ്നം, നക്ഷത്രങ്ങളാല്‍ തിളങ്ങുന്ന ആകാശം, നിശബ്‌ദത, കുറ്റിച്ചെടിയുടെ രഹസ്യമായ സംഗീതം ഇവയെല്ലാം ഞാന്‍ ഓര്‍ക്കുകയാണ്’ -ചിങ്ങിന്‍റെ പങ്കാളി നിക് കോയില്‍ പങ്കുവച്ച കത്തില്‍ എഴുതിയിരിക്കുന്നു. തടങ്കലിലാക്കപ്പെട്ടതിന് ശേഷം താനൊരു മരവും കണ്ടിട്ടില്ല എന്നും തനിക്ക് സൂര്യപ്രകാശം നഷ്‌ടമായി എന്നും ചെങ് കത്തില്‍ പറയുന്നുണ്ട്. ‘എന്‍റെ സെല്ലിന്‍റെ ജാലകത്തിലൂടെ സൂര്യപ്രകാശം അരിച്ചിറങ്ങുന്നുണ്ട്. പക്ഷേ വര്‍ഷത്തില്‍ 10 മണിക്കൂര്‍ മാത്രമേ എനിക്ക് സൂര്യപ്രകാശം ആസ്വദിക്കാന്‍ അനുവാദമുള്ളു’ എന്ന് ചെങ് പറയുന്നു.

അതേസമയം, ചെങ്ങിനും കുടുംബത്തിനും രാജ്യത്തിന്‍റെ പിന്തുണ മുന്നോട്ടും ഉണ്ടാകുമെന്ന് ഓസ്‌ട്രേലിയന്‍ വിദേശകാര്യ മന്ത്രി പെന്നി വോങ് പറഞ്ഞു. ചെങ്ങിന്‍റെ ക്ഷേമത്തിനുവേണ്ടി വാദിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ‘ചെങ് അയച്ച കത്ത് നമ്മുടെ രാജ്യത്തോടുള്ള അഗാതമായ സ്‌നേഹം വിളിച്ചോതുന്നതാണ്. അവര്‍ കുടുംബവുമായി വീണ്ടും ഒന്നിക്കുന്നത് കാണാനായി രാജ്യത്തെ എല്ലാ ജനങ്ങളും ആഗ്രഹിക്കുന്നുണ്ട്. ഓസ്‌ട്രേലിയ സ്ഥിരമായി ചെങ്ങിന് വേണ്ടി വാദിക്കുന്നു. ഒപ്പം ചെങ്ങിന് നീതി, മാനുഷിക പരിഗണന എന്നിവ ഉറപ്പാക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്’ എന്ന് വോങ് പറഞ്ഞു.

കഴിഞ്ഞ സെപ്‌റ്റംബര്‍ മുതല്‍ എഴുത്ത് എഴുതാന്‍ ചെങ്ങിന് അനുമതി ലഭിച്ചിട്ടുണ്ടെന്ന് കോയില്‍ വ്യക്തമാക്കി. എല്ലാ മാസവും ഒരു കോണ്‍സുലേറ്റ് ഉദ്യോഗസ്ഥനുമായി നേരില്‍ സംസാരിക്കാനും ആ ഉദ്യോഗസ്ഥന്‍റെ പക്കല്‍ എഴുത്തുകള്‍ കൊടുത്തയക്കാനും ചെങ്ങിന് അനുവാദമുണ്ടെന്ന് കോയില്‍ പറഞ്ഞു.

‘സുരക്ഷ മന്ത്രാലയത്തിന് കീഴിലുള്ള തടങ്കല്‍ കേന്ദ്രത്തിലാണ് ചെങ്ങിനെ പാര്‍പ്പിച്ചിരിക്കുന്നത്. കുട്ടികളെ ഏറെ നാളായി പിരിഞ്ഞു നില്‍ക്കുക എന്നത് അവള്‍ക്ക് ഏറ്റവും ബുദ്ധിമുട്ടുള്ള കാര്യമാണ്’ -കോയില്‍ പറഞ്ഞു. ‘ചെങ് തടവിലാക്കപ്പെട്ട സമയത്താണ് മകള്‍ ഹൈസ്‌കൂളിലേക്ക് പ്രവേശിച്ചത്. മകന്‍ ഉടന്‍ ഹൈസ്‌കൂള്‍ തലത്തിലെത്തും’ -അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

anaswara baburaj

Recent Posts

കണ്ണൂർ വിമാനത്താവളത്തിലെ സ്വർണ്ണക്കടത്ത് ! എയർ ഇന്ത്യ എക്സ്പ്രസ്സ് ജീവനക്കാരൻ സുഹൈൽ അറസ്റ്റിൽ ! നേരത്തെ പിടിയിലായ സുറാബി ഖാത്തൂനെ സ്വർണ്ണം കടത്താൻ ചുമതലപ്പെടുത്തിയത് സുഹൈലെന്ന് കണ്ടെത്തൽ

മലദ്വാരത്തിലൊളിപ്പിച്ച് സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ച എയര്‍ ഹോസ്റ്റസ് കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ പിടിയിലായ സംഭവത്തിൽ കൂടുതൽ അറസ്റ്റ്. എയര്‍ഇന്ത്യ എക്‌സപ്രസിലെ…

6 hours ago

ലോക്‌സഭാ തെരഞ്ഞെടുപ്പ് ! എക്സിറ്റ് പോൾ ചർച്ചകൾ ബഹിഷ്ക്കരിക്കുമെന്ന് കോൺഗ്രസ്

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ അവസാനത്തെയും ഏഴാമത്തെയും ഘട്ട പോളിംഗ് നാളെ നടക്കാനിരിക്കെ, പോളിംഗ് കഴിഞ്ഞതിന് ശേഷം പുറത്തുവരുന്ന എക്‌സിറ്റ് പോള്‍ഫലങ്ങൾ ബഹിഷ്‌കരിക്കുമെന്ന്…

7 hours ago

ഉറക്കം മൂന്നുമണിക്കൂർ തറയിൽ കിടന്ന് ദ്രവഭക്ഷണം മാത്രം സമാനതകളില്ലാതെ ഒരു ഭരണാധികാരി ! |MODI|

പാർട്ടി നേതാക്കളെ കാണാതെ ! പാർട്ടി കൊടി പോലും ഫ്രെയിമിൽ വരാതെ പ്രധാനമന്ത്രിയുടെ ഓഫീസ് ജാഗ്രത കാട്ടിയത് എന്തിന് ?…

7 hours ago

എക്സിറ്റ് പോൾ ഫലങ്ങളുടെ രാഷ്ട്രീയം | പൊതു തെരഞ്ഞെടുപ്പ് 24 |EDIT OR REAL|

ഏഴു ഘട്ടങ്ങളായി നീണ്ട പൊതു തെരഞ്ഞെടുപ്പിന്റെ അവസാനഘട്ടം ശനിയാഴ്ച പൂർത്തിയാകും. എക്സിറ്റ് പോൾ ഫലങ്ങളും നാളെ പുറത്തുവരും. ഇതിൻറെ രാഷ്ട്രീയ…

7 hours ago

ആലപ്പുഴയിൽ പോലീസുകാരൻ ഹോട്ടൽ അടിച്ചുതകർത്തു ; ആക്രമണം ഹോട്ടലിൽ നിന്നും വാങ്ങിയ ഭക്ഷണം കഴിച്ച് മകന് ഭക്ഷ്യവിഷബാധയേറ്റെന്ന് ആരോപിച്ച്

ആലപ്പുഴ വലിയ ചുടുകാവിൽ ഭക്ഷ്യവിഷബാധ ആരോപിച്ച് പോലീസുകാരൻ ഹോട്ടൽ അടിച്ചു തകർത്തു. ഇന്ന് വൈകുന്നേരം 6.30-നായിരുന്നു ആക്രമണം. ചങ്ങനാശ്ശേരി പോലീസ്…

8 hours ago

നാനൂറിലധികം സീറ്റ് നേടി അധികാരത്തിലെത്തുക എന്ന ലക്ഷ്യത്തോടെ ബിജെപി |MODI|

തങ്ങൾ ജയിക്കുമോ എന്നല്ല , ബിജെപി നാന്നൂറ് സീറ്റ് നേടുമോ എന്ന ആശങ്കയിൽ ഇൻഡി മുന്നണി ! |BJP| #bjp…

8 hours ago