India

ഞാൻ, ഞാൻ… ആദ്യം വയനാടിനെ കുറിച്ച് ചിന്തിക്ക് ! വന്ന വഴി വിസ്മരിക്കരുതെന്ന് രാഹുലിനോട് അസം മുഖ്യമന്ത്രി

ദിസ്പൂർ: പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ വായടപ്പിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. സ്വന്തം കാര്യം മാത്രം ആലോചിച്ച് ആശങ്കപ്പെടാതെ വയനാട്ടിലെ ജനങ്ങളെ കുറിച്ച് ഓർക്കണമെന്ന് അദ്ദേഹം പറഞ്ഞു. ആ നാടിലെ ജനങ്ങളുടെ വോട്ട് വാങ്ങി ജയിച്ച് വന്നതാണെന്ന് വിസ്മരിക്കരുതെന്നും ഹിമനന്ത ബിശ്വ ശർമ്മ ഓർമ്മിപ്പിച്ചു.

ഇഡിയെ കുറിച്ച് പറയുന്നതിന് പകരം വയനാട്ടിലെ ദുരിതാശ്വാസ, രക്ഷാപ്രവർത്തനങ്ങളെ കുറിച്ച് വേണം രാഹുൽ ആശങ്കപ്പെടാൻ. അദ്ദേ​ഹത്തിന്റെ ലോകസ്ഭ മണ്ഡ‍ലമായിരുന്നതിനാൽ തന്നെ ഏറെ ഉത്തരവാ​​ദിത്വവും രാഹുലിനുണ്ട്. പ്രിയപ്പെട്ടവരും ആയുഷ്കാല സമ്പാദ്യവും നഷ്ടമായി ജീവൻ മാത്രമാണ് അവർക്ക് സ്വന്തമായിട്ടുള്ളത്. അപ്പോൾ‌ തന്നെ കുറിച്ചല്ല, ആ ജനങ്ങളെ കുറിച്ചാകണം ചിന്തിക്കേണ്ടത്.

കഴിഞ്ഞ ദിവസം പാർലമെന്റിൽ നടത്തിയ വിവാദ പ്രസം​ഗത്തിന്റെ പശ്ചാത്തലത്തിലാണ് ഇഡി റെയ്ഡ് നടത്താൻ പദ്ധതിയിടുന്നുവെന്ന് രാഹുൽ പറഞ്ഞത്. ചായയും ബിസ്‌ക്കറ്റും തയ്യാറാക്കി അവരെ കാത്തിരിക്കുകയാണെന്നും രാഹുൽ പരിഹസിച്ചു. എക്‌സിൽ ഇഡിയെ ടാഗ് ചെയ്തായിരുന്നു പരാമർശം. പ്രധാനമന്ത്രി ഇന്ത്യക്കാരെ പുതിയകാലത്തെ ചക്രവ്യൂഹത്തിൽ അകപ്പെടുത്തിയിരിക്കുകയാണെന്നായിരുന്നു രാഹുലിന്റെ വിമർശനം.

Anandhu Ajitha

Recent Posts

തുർക്കിയുടെ വിമാനങ്ങൾ ഇനി ഇന്ത്യൻ ആകാശം കാണില്ല !ഇൻഡിഗോയ്ക്ക് തുർക്കി ആസ്ഥാനമായുള്ള എയർലൈനുകളിൽ നിന്ന് വിമാനങ്ങൾ വാടകയ്ക്കെടുക്കുന്നതിന് നൽകിയിരുന്ന അനുമതി നീട്ടിനൽകില്ലെന്ന് ഡിജിസിഎ

ഇന്ത്യയിലെ പ്രമുഖ വിമാനക്കമ്പനിയായ ഇൻഡിഗോയ്ക്ക് തുർക്കി ആസ്ഥാനമായുള്ള എയർലൈനുകളിൽ നിന്ന് വിമാനങ്ങൾ വാടകയ്ക്കെടുക്കുന്നതിന് നൽകിയിരുന്ന അനുമതി നീട്ടിനൽകില്ലെന്ന് വ്യോമയാന നിയന്ത്രണ…

1 hour ago

ഭാവനയല്ല ഇത് ..ഈ വർഷത്തിൽ അന്യഗ്രഹ ജീവികളെ മനുഷ്യൻ കണ്ടെത്തിയിരിക്കും !! പ്രവചനവുമായി ബ്രിട്ടീഷ് ശാസ്ത്രജ്ഞ

പ്രപഞ്ചത്തിന്റെ വിശാലതയിൽ മനുഷ്യൻ ഒറ്റയ്ക്കാണോ എന്ന ചോദ്യം ശാസ്ത്രലോകത്തെയും സാധാരണക്കാരെയും ഒരുപോലെ ചിന്തിപ്പിക്കുന്ന ഒന്നാണ്. ഭൂമിക്ക് പുറത്ത് ജീവന്റെ സാന്നിധ്യമുണ്ടോ…

1 hour ago

കേരളത്തിലെ എസ്‌ഐആർ കരട് പട്ടിക പ്രസിദ്ധീകരിച്ചു ; പുറത്ത് പോയത് 24 ലക്ഷംപേർ ;ജനുവരി 22വരെ പരാതി അറിയിക്കാം

തിരുവനന്തപുരം : സംസ്ഥാനത്തെ എസ്‌ഐആർ കരടു വോട്ടർപട്ടിക പ്രസിദ്ധീകരിച്ചു. voters.eci.gov.in വെബ്‌സൈറ്റിൽ പട്ടിക പരിശോധിക്കാനാകും. 24,80,503 പേരെ വോട്ടര്‍പട്ടികയില്‍നിന്ന് ഒഴിവാക്കിയതായി…

2 hours ago

രൗദ്രരൂപം പ്രാപിച്ച് 3I അറ്റ്ലസ് !! വിഷവാതകങ്ങൾ പുറന്തള്ളുന്നു ; ഭൂമിയിലും ആശങ്ക ?

സൗരയൂഥത്തിന്റെ അതിരുകൾ താണ്ടി എത്തിയ അപൂർവ്വ അതിഥിയായ 3I/ATLAS എന്ന ഇന്റർസ്റ്റെല്ലർ വാൽനക്ഷത്രം ഭൂമിക്കരികിലൂടെയുള്ള യാത്ര പൂർത്തിയാക്കി മടക്കയാത്ര തുടങ്ങിയിരിക്കുകയാണ്.…

2 hours ago

ജയിൽ ഡിഐജി എം കെ വിനോദ് കുമാറിന് സസ്‌പെൻഷൻ ! നടപടി അഴിമതിക്കേസിൽ പ്രതിയായതോടെ

തിരുവനന്തപുരം : പണം വാങ്ങി തടവുകാർക്ക് അനധികൃതമായി സൗകര്യങ്ങൾ ഏർപ്പെടുത്തിക്കൊടുത്തെന്ന ആരോപണം നേരിടുന്ന ജയിൽ ഡിഐജി എം.കെ. വിനോദ് കുമാറിന്…

3 hours ago

സ്റ്റാർലിങ്ക് ഉപഗ്രഹങ്ങളെ തകർക്കാൻ റഷ്യ !അണിയറയിൽ ഒരുങ്ങുന്നത് വജ്രായുധം; ഞെട്ടിക്കുന്ന റിപ്പോർട്ട് പുറത്ത് വിട്ട് നാറ്റോ രഹസ്യാന്വേഷണ ഏജൻസി

ബഹിരാകാശത്ത് പുതിയൊരു യുദ്ധമുഖം തുറക്കപ്പെടുന്നുവോ എന്ന ആശങ്ക ലോകമെമ്പാടും പടരുകയാണ്. റഷ്യ-യുക്രെയ്ൻ യുദ്ധം നാലാം വർഷത്തിലേക്ക് കടക്കുമ്പോൾ, യുക്രെയ്ന്റെ പ്രധാന…

4 hours ago