Kerala

‘ലഹരി ഉപയോഗിക്കുന്ന സിനിമാ താരങ്ങളെ അറിയാം; പിന്നാലെ പോലീസ് ഉണ്ട്’, ഇന്നല്ലെങ്കിൽ നാളെ പിടിയിലാകുമെന്ന് കമ്മീഷണർ

കൊച്ചി: സിനിമാ മേഖലകളിൽ ലഹരി മരുന്ന് ഉപയോഗിക്കുന്ന താരങ്ങളെ പോലീസിന് അറിയാമെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണർ കെ സേതുരാമൻ. ലഹരിമരുന്ന് കൈവശം വെക്കുമ്പോഴോ ഉപയോഗിക്കുന്ന സമയത്തോ മാത്രമേ ഇവരെ പിടികൂടാനാകൂവെന്നതാണ് പരിമിതി. സഹായികളാണ് ഇവർക്ക് ലഹരിമരുന്ന് എത്തിച്ചുനൽകുന്നത്. ഈ താരങ്ങളുടെ പിന്നാലെ പോലീസ് ഉണ്ടെന്നും ഇന്നല്ലെങ്കിൽ നാളെ ഇവർ പിടിയിലാകുമെന്നും കമ്മീഷണർ പറഞ്ഞു.

മയക്കുമരുന്ന് ഏത് സ്ഥലത്ത് വെച്ച് ഉപയോഗിച്ചാലും കുറ്റകരമാണ്. അതിനാൽ സിനിമാ സെറ്റിൽ പരിശോധന നടത്താൻ തടസമില്ല. കേരളത്തിലെ ലോകമറിയുന്ന കലാകാരന്മാർ ആരും മയക്കുമരുന്ന് ഉപയോഗിച്ചല്ല താരങ്ങളായത്. അവരിൽ പലരും തങ്ങളെ സഹായിക്കുന്നുണ്ട്. ടിനി ടോം മകന്റെ കാര്യം പറഞ്ഞത് സങ്കടകരമാണ്. കൊച്ചിയിലെ സിനിമാ സെറ്റുകളിൽ ഷാഡോ പോലീസിനെ വിന്യസിച്ചിട്ടുണ്ട്. അതിനാൽ തന്നെ ഉപയോഗം കുറഞ്ഞിട്ടുണ്ടെന്നും കമ്മീഷണർ വ്യക്തമാക്കി.

anaswara baburaj

Recent Posts

ആലുവയിൽ കാണാതായ 12 കാരിയെ കണ്ടെത്തി !കുട്ടിയെ കണ്ടെത്തിയത് അങ്കമാലിയിൽ നിന്ന്

കൊച്ചി : ആലുവ എടയപ്പുറത്ത് നിന്ന് കാണാതായ അന്യസംസ്ഥാന തൊഴിലാളിയുടെ മകളായ 12 വയസുകാരിയെ കണ്ടെത്തി. ആലുവയിൽ നിന്ന് 14…

3 hours ago

ആലുവയിൽ അന്യസംസ്ഥാനക്കാരിയായ 12 വയസ്സുകാരിയെ കാണാതായി ! തട്ടിക്കൊണ്ട് പോയതെന്ന് സംശയം ; അന്വേഷണം ഊർജ്ജിതമാക്കി പോലീസ്

ആലുവയിൽ അന്യസംസ്ഥാനത്തൊഴിലാളിയുടെ മകളെ കാണാതായി. ആലുവ എടയപ്പുറത്തു കീഴുമാട് നിന്ന് ഇന്ന് വൈകുന്നേരം അഞ്ച് മണിയോടെയാണ് 12 വയസ്സുകാരിയെ കാണാതായത്.…

4 hours ago

സോണിയയും രാഹുലും പ്രിയങ്കയും കോണ്‍ഗ്രസിന് വോട്ടു ചെയ്തില്ല | കൈപ്പത്തിക്കല്ല നേതാക്കളുടെ വോട്ട്

കോണ്‍ഗ്രസിന്റെ നേതാക്കളായ സോണിയയും രാഹുലും പ്രിയങ്കയും വോട്ടു ചെയ്തത് കോണ്‍ഗ്രസിനല്ല. സിപിഎം ജനറല്‍ സെക്രട്ടറിയുടെ വോട്ട് ആര്‍ക്കായിരുന്നു എന്നു പറയേണ്ടകാര്യമില്ല,…

4 hours ago

കാന്‍ ഫെസ്റ്റിവലില്‍ ക്രിസ്തുവിന്റെ ചിത്രമുള്ള വസ്ത്രവുമായി ഡൊമിനിക്കന്‍ നടി|

ഫ്രാന്‍സിലെ കാന്‍ ഫെസ്റ്റില്‍ തണ്ണിമത്തന്‍ ബാഗുയര്‍ത്തിയത് ഒരു പക്ഷേ മലയാളികള്‍ മാത്രമേ പെരുപ്പിച്ചു കണ്ട് ചര്‍ച്ച ചെയ്തിട്ടുള്ളൂ. അന്താരാഷ്ട്ര മാദ്ധ്യമങ്ങള്‍…

5 hours ago

ബിജെപി ജില്ലാ കമ്മറ്റി നടത്തിയ കോര്‍പ്പറേഷന്‍ ഓഫീസ് മാര്‍ച്ചില്‍ പോലീസ് അതിക്രമം ! നിരവധി പ്രവർത്തകർക്ക് പരിക്ക് ! പക്വതയെത്താത്ത മേയര്‍ നഗരത്തെ ഇല്ലാതാക്കുകയാണെന്ന് തുറന്നടിച്ച് ബിജെപി ജില്ലാ അദ്ധ്യക്ഷൻ അഡ്വ.വി.വി.രാജേഷ്

തലസ്ഥാന നഗരിയിലെ വെള്ളപ്പൊക്ക കെടുതിയും പകര്‍ച്ചവ്യാധി ഭീഷണിയും നേരിടുന്നതില്‍ സമ്പൂർണ്ണ പരാജയമായ നഗരസഭാ ഭരണത്തിനെതിരെ ബിജെപി ജില്ലാ കമ്മറ്റി നടത്തിയ…

5 hours ago