ദില്ലി: രാജ്യത്ത് കോവിഡ്- ഒമിക്രോൺ കേസുകള്‍ പെരുകുന്ന സാഹചര്യം കണക്കിലെടുത്ത് ഐ ലീഗ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് നീട്ടിവെച്ചു. ആറ് ആഴ്ചത്തേക്കാണ് ടൂര്‍ണമെന്റ് നീട്ടിയിരിക്കുന്നത്.
ദേശീയ ഫുട്‌ബോള്‍ സംഘടനയായ എ.ഐ.എഫ്.എഫ് ആണ് ഇക്കാര്യം അറിയിച്ചത്.
എല്ലാ ക്ലബ്ബുകളും തീരുമാനം അംഗീകരിച്ചു.
ഐ ലീഗില്‍ കോവിഡ് കേസുകള്‍ കുത്തനെ ഉയര്‍ന്നിരുന്നു. ഇതുവരെ 45 കേസുകളാണ് ഐ ലീഗില്‍ മാത്രം രജിസ്റ്റര്‍ ചെയ്തത്.
അതേസമയം ഐ ലീഗില്‍ പങ്കെടുക്കുന്ന എല്ലാ ക്ലബ്ബുകളുടെയും പ്രതിനിധികളെയും ഉള്‍പ്പെടുത്തി നടത്തിയ ചര്‍ച്ചയ്‌ക്കൊടുവിലാണ് ടൂര്‍ണമെന്റ് നീട്ടിവെക്കാന്‍ തീരുമാനിച്ചത്.
നാല് ആഴ്ചയ്ക്ക് ശേഷം ചേരുന്ന യോഗത്തിനുശേഷമാകും ഐ ലീഗിന്റെ പുതിയ മത്സരക്രമം പ്രഖ്യാപിക്കുക.
മാത്രമല്ല താരങ്ങളുടെ സുരക്ഷയെ മുന്‍നിര്‍ത്തി എല്ലാ ക്ലബ്ബ് അധികൃതരും ഒരേ സ്വരത്തില്‍ ടൂര്‍ണമെന്റ് മാറ്റിവെയ്ക്കാന്‍ സമ്മതിക്കുകയായിരുന്നു. പുതിയ സീസണില്‍ ആദ്യ റൗണ്ട് മത്സരങ്ങള്‍ മാത്രമാണ് ഇതുവരെ നടന്നത്. അതിനുള്ളില്‍ തന്നെ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ബംഗാളിലെ മൂന്ന് വേദികളിലായാണ് മത്സരങ്ങള്‍ നടന്നത്.
സി.എം.ആര്‍.എല്‍ - എക്സാലോജിക് പണമിടപാടില്‍ വീണ വിജയന്റെ സ്വത്തുക്കള്‍ മരവിപ്പിക്കാന്‍ ഇ.ഡി നീക്കം നടത്തുമ്പോള്‍, വിഷയത്തെ രാഷ്ട്രീയമായി പ്രതിരോധിക്കാന്‍ സി.പി.ഐ.എം…
ജയ്സാല്‍മീര്‍/ജയ്പൂര്‍ : അതിര്‍ത്തി ജില്ലയായ രാജസ്ഥാനിലെ ജയ്സാല്‍മീറില്‍ വിദ്യാഭ്യാസ സേവനങ്ങളുടെയും സഹായങ്ങളുടെയും മറവില്‍ നടന്ന വന്‍ വിദേശ സാമ്പത്തിക ഇടപാടുകളും…
ഇന്ത്യയില്‍ കുട്ടികള്‍ക്കെതിരെയുള്ള ഓണ്‍ലൈന്‍ ലൈംഗിക അതിക്രമങ്ങള്‍ക്കും ചൂഷണങ്ങള്‍ക്കും (Child Sexual Abuse Material - CSAM) എതിരെ പോരാടാന്‍ പുതിയൊരു…
ന്യൂയോര്‍ക്കില്‍ നടന്ന 81-ാമത് യുഎന്‍ ജനറല്‍ അസംബ്ലി യോഗത്തിനിടയില്‍, ഇന്ത്യയുടെ ദീര്‍ഘകാല ആവശ്യമായ ഐക്യരാഷ്ട്രസഭ സുരക്ഷാ സമിതിയിലെ (UNSC) സ്ഥിരാംഗത്വത്തിന്…
ആഗോള ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങള്‍ മൂര്‍ച്ഛിക്കുന്ന പശ്ചാത്തലത്തില്‍, ഏകധ്രുവ ലോകക്രമത്തിനെതിരെയും കാലഹരണപ്പെട്ട അന്താരാഷ്ട്ര സംവിധാനങ്ങള്‍ക്കെതിരെയും കടുത്ത മുന്നറിയിപ്പുമായി ഇന്ത്യ. ഐക്യരാഷ്ട്രസഭയിലെ 'പി4എം'…
സ്വാതന്ത്ര്യദിനത്തിന് തൊട്ടുമുമ്പ് രാജ്യത്തെ 14 സംസ്ഥാനങ്ങളില്‍ നിന്നായി 253 പേരെ സുരക്ഷാ ഏജന്‍സികള്‍ കസ്റ്റഡിയിലെടുത്ത സംഭവം ഇന്ത്യയിലെ ഭീകരവാദത്തിന്റെ പ്രവര്‍ത്തന…