സോണിയ ഗാന്ധിയും കോണ്‍ഗ്രസ് ദേശീയാധ്യക്ഷന്‍ മല്ലികാർജുന ഖാർഖെയും
പൂനെ : പ്രതിപക്ഷ ഐക്യമുന്നണിയുടെ I.N.D.I.A സഖ്യത്തിലെ പ്രധാനകക്ഷിയായിട്ടും സഖ്യത്തിന്റെ ഏകോപന സമിതിയുടെ ഏറെ നിർണ്ണായകമായ കണ്‍വീനർ സ്ഥാനം ജനതാദൾ പാർട്ടിക്ക് വിട്ടുകൊടുക്കേണ്ട ഗതികേടിൽ കോൺഗ്രസ് പാർട്ടി. ഇന്ത്യ സഖ്യത്തിന്റെ പതിനൊന്നംഗ ഏകോപന സമിതിയുടെ ചെയര്‍പേഴ്‌സണായി സോണിയയും കണ്‍വീനറായി നിതീഷിനേയും തെരഞ്ഞെടുത്തേക്കുമെന്നാണ് ലഭിക്കുന്ന ഏറ്റവും പുതിയ വിവരം. മുംബൈയില്‍ ഈ മാസം 31-നും, അടുത്ത മാസം ഒന്നിനും നടക്കാനിരിക്കുന്ന ദിദ്വിന യോഗത്തില്‍ ഇരുവരുടേയും പേര് നിര്‍ദ്ദേശിച്ചേക്കും.
സോണിയ തന്നെ ഏകോപനസമിതിയെ നയിക്കണമെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ ആഗ്രഹിക്കുന്നത്. എന്നാൽ മറ്റു കക്ഷികളുടെ സമ്മതം കൂടി ഇതിന് ആവശ്യമാണ്. അറുപത് വർഷം രാജ്യം ഭരിച്ച പാർട്ടിക്കാണ് ഇത്തരമൊരു ദുരവസ്ഥ. സോണിയ വിസമ്മതിക്കുന്ന പക്ഷം നേതൃസ്ഥാനത്തേക്ക് സോണിയ നിര്‍ദ്ദേശിക്കുന്ന ആളെയോ പരിഗണിക്കാനാണ് കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കള്‍ താത്പര്യപ്പെടുന്നത്. ഇത് സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം സോണിയയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രതിപക്ഷ സഖ്യത്തിന്റെ അടുത്ത യോഗത്തില്‍ ഏകോപന സമിതിയെ തിരഞ്ഞെടുക്കുമെന്ന് ജൂലായ് 18-നു നടന്ന യോഗത്തിനു ശേഷം കോണ്‍ഗ്രസ് ദേശീയാധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ അറിയിക്കുകയും ചെയ്തിരുന്നു. മുംബൈയിലെ യോഗത്തില്‍ ഔദ്യോഗിക പ്രഖ്യാപനമുണ്ടായേക്കുമെന്നാണ് സൂചന
നമ്മുടെ പ്രപഞ്ചം അനന്തവും വിസ്മയകരവുമാണ്, എന്നാൽ അതേസമയം തന്നെ അത് പ്രവചനാതീതമായ വെല്ലുവിളികൾ നിറഞ്ഞതുമാണ്. ഭൂമിയുടെ ഏക സ്വാഭാവിക ഉപഗ്രഹമായ…
ടാറ്റാ മോട്ടോഴ്‌സിന്റെ കരുത്തുറ്റ പാരമ്പര്യത്തിൽ ഇന്ത്യൻ നിരത്തുകളെ ദശകങ്ങളോളം അടക്കിവാണ വാഹനമാണ് ടാറ്റാ SE 1613. ഭാരതത്തിലെ ചരക്കുനീക്ക മേഖലയിൽ…
പശ്ചിമേഷ്യൻ ചരിത്രത്തിലെ ഏറ്റവും സങ്കീർണ്ണമായ സംഘർഷഭൂമികളിലൊന്നാണ് സിറിയ. ഒരു ദശകത്തിലേറെയായി തുടരുന്ന ആഭ്യന്തരയുദ്ധവും അതിനിടയിൽ വളർന്നുവന്ന ഇസ്ലാമിക് സ്റ്റേറ്റ് എന്ന…
അനന്തമായ പ്രപഞ്ചത്തിന്റെ ആഴങ്ങളിൽ നിന്ന് ഭൂമിയെ ലക്ഷ്യമാക്കി എത്തുന്ന വിരുന്നുകാരനായ 3I/ATLAS എന്ന അന്തർ നക്ഷത്ര ധൂമകേതു ഇന്ന് ശാസ്ത്രലോകത്തും…
പീരിയോഡിക് ടേബിളും സംസ്കൃതവും തമ്മിലുള്ള ബന്ധം ശാസ്ത്രലോകത്തെ വളരെ കൗതുകകരമായ ഒരു ചരിത്രമാണ്. ഇത് പ്രധാനമായും റഷ്യൻ രസതന്ത്രജ്ഞനായ ഡിമിത്രി…
മൈമൻസിങ് : ബംഗ്ലാദേശിലെ മൈമൻസിങ് നഗരത്തിൽ മതനിന്ദ ആരോപിച്ച് ഹിന്ദു യുവാവിനെ ജനക്കൂട്ടം തല്ലിക്കൊന്ന് തീകൊളുത്തി. പയനിയർ നിറ്റ് കോമ്പോസിറ്റ്…