I waited four months to reach my relatives, but I didn't recognize them! The bodies of those who died in the Odisha train accident have been cremated under the leadership of the Municipal Corporation
ഭുവനേശ്വര്‍: ഒഡീഷ ട്രെയിൻ അപകടത്തിൽ മരിച്ച 28 പേരുടെ സംസ്കാരം നടത്തി. മൃതദേഹങ്ങൾ തിരിച്ചറിയാത്തതിനാൽ നാലു മാസമായി ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു. എന്നാൽ ബന്ധുക്കൾ എത്താത്തതിനാൽ ഭുവനേശ്വർ മുനിസിപ്പൽ കോർപ്പറേഷന്റെ നേതൃത്വത്തിലാണ് മൃതദേഹങ്ങൾ സംസ്കരിക്കാനാരംഭിച്ചത്. സിബിഐ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് എയിംസ് ഭുവനേശ്വര്‍ മൃതദേഹങ്ങള്‍ കൈമാറിയത്.
ചൊവ്വാഴ്ച വൈകുന്നേരത്തോടെ ഒന്‍പത് മൃതദേഹങ്ങളാണ് മുനിസിപ്പൽ കോർപ്പറേഷന് കൈമാറിയത്. ട്രെയിന്‍ ദുരന്തമുണ്ടായ ജൂണ്‍ മാസം മുതല്‍ മൃതദേഹങ്ങള്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു. രണ്ട് ദിവസത്തിനുള്ളില്‍ സംസ്കാരം പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മുനിസിപ്പൽ കോർപ്പറേഷന്‍ അധികൃതര്‍ വിശദമാക്കി. അപകടത്തിന് പിന്നാലെ ഭുവനേശ്വറിലെ എയിംസിലേക്ക് എത്തിച്ചത് 162 മൃതദേഹങ്ങളായിരുന്നു. ഇതില്‍ 81 മൃതദേഹങ്ങള്‍ ആദ്യഘട്ടത്തില്‍ ബന്ധുക്കള്‍ക്ക് കൈമാറിയിരുന്നു. ഡിഎന്‍എ പരിശോധനകള്‍ക്ക് പിന്നാലെ 53 മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. എന്നാല്‍ 28 മൃതദേഹങ്ങള്‍ക്ക് ഇനിയും അവകാശികളെത്താത്ത സാഹചര്യത്തിലാണ് സംസ്കാരം നടത്തുന്നത്.
ശ്രീനഗര്‍ : ജമ്മു കശ്മീരിലെ ഉധംപുര്‍ ജില്ലയില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. ഉധംപുരിലെ സോൻ ഗ്രാമത്തില്‍ ഇന്ന്…
ശ്രീനഗര്‍: പഹല്‍ഗാം ഭീകരാക്രമണത്തില്‍ ദേശീയ അന്വേഷണ ഏജന്‍സി പ്രത്യേക എൻഐഎ കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. ഉണ്ടായത്…
അമ്മാൻ: ത്രിരാഷ്ട്ര സന്ദർശനത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി ജോർദാനിലെത്തി. ജോർദാൻ പ്രധാനമന്ത്രി ജാഫർ ഹസ്സൻ വിമാനത്താവളത്തിൽ വെച്ച് അദ്ദേഹത്തിന് ഊഷ്മളമായ…
ദില്ലി: ബിജെപി ദേശീയ വർക്കിംഗ് പ്രസിഡൻ്റായി ചുമതലയേറ്റെടുത്ത് നിതിൻ നബിൻ. ദില്ലിയിലെ പാർട്ടി ആസ്ഥാനത്തെത്തിയാണ് അദ്ദേഹം ചുമതലയേറ്റത്. ഊജ്വലസ്വീകരണമാണ് നേതാക്കളും…
ദില്ലി : പഹൽഗാം ഭീകരാക്രമണ കേസിൽ ദേശീയ അന്വേഷണ ഏജൻസി കുറ്റപത്രം സമർപ്പിച്ചു. ജമ്മുവിലെ എൻഐഎ കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്.…
ബിഹാറിൽ തോറ്റ കോൺഗ്രസിന് മോദിയെ കൊല്ലണം. കൊലവിളി മുദ്രാവാക്യവുമായി കോൺഗ്രസ് വനിതാ നേതാവ്. സംഭവം രാഹുൽ ഗാന്ധി പങ്കെടുത്ത പ്രതിഷേധ…