'I want to be Yogiji, I will be like him'; A ten-year-old boy dressed as Yogi at a BJP rally
ലക്നൗ: ബിജെപി റാലിയിൽ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മാതൃകയിൽ വസ്ത്രം ധരിച്ചെത്തി പത്തു വയസുകാരൻ. റൂർക്കിയിലെ പൊതു റാലിയെ അഭിസംബോധന ചെയ്യാൻ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എത്തിയപ്പോഴാണ് തന്നെ പോലെ വസ്ത്രം ധരിച്ച ശൗര്യ എന്ന പത്തു വയസുകാരനെ യോഗി ശ്രദ്ധിക്കുന്നത്.
“എനിക്ക് യോഗി ജിയാകണം, ഞാൻ അദ്ദേഹത്തെപ്പോലെയാകും… ഞാൻ വിവാഹം കഴിക്കില്ല” എന്നും ശൗര്യ പറയുന്നുണ്ടായിരുന്നു. കുഞ്ഞ് ആരാധകനെ ചേർത്ത് നിർത്തി പൂക്കളും നൽകിയാണ് യോഗി മടക്കി അയച്ചത് . അതേസമയം ഉത്തർപ്രദേശിലെ 80 ലോക്‌സഭാ സീറ്റുകളും നരേന്ദ്രമോദിക്ക് വിട്ടുനൽകാൻ ജനങ്ങൾ തീരുമാനമെടുത്തതായി യോഗി ആദിത്യനാഥ് പറഞ്ഞു.
“ഒരു വശത്ത് രാജ്യത്തെ തീവ്രവാദത്തിലേക്കും വിഘടനവാദത്തിലേക്കും അഴിമതിയിലേക്കും നയിക്കാൻ കുടുംബ കേന്ദ്രീകൃത പാർട്ടിയുടെ ഉറപ്പുണ്ടെന്നും മറുവശത്ത് വികസിതവും സ്വാശ്രയവുമായ ഇന്ത്യയെന്ന നരേന്ദ്ര മോദിയുടെ ഉറപ്പാണ്. രാമൻ ഇല്ലെന്ന് നേരത്തെ കോൺഗ്രസ് പറഞ്ഞിരുന്നു. എന്നാൽ ഇപ്പോൾ അയോദ്ധ്യയിൽ മഹാ ക്ഷേത്രം പണിതതോടെ രാമൻ എല്ലാവരുടേതുമാണ് എന്ന് പറയാൻ തുടങ്ങിയെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.
തിരുവനന്തപുരം : യൂത്ത് കോണ്‍ഗ്രസിന്റെ നൈറ്റ് മാര്‍ച്ചിനിടെ തിരുവനന്തപുരത്ത് സംഘര്‍ഷം. മാര്‍ച്ചിന് നേരെ യൂണിവേഴ്‌സിറ്റി മെന്‍സ് ഹോസ്റ്റലില്‍ നിന്ന് കല്ലും…
അനധികൃത സ്വത്ത് സമ്പാദന കേസില്‍ നാല് വര്‍ഷം കഠിന തടവിന് ശിക്ഷിക്കപ്പെട്ട് പൂജപ്പുര സെന്‍ട്രല്‍ ജയിലിലായ മുന്‍ ഡിജിപി ടോമിന്‍…
തിരുവനന്തപുരം : ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പി.കെ. കൃഷ്ണദാസിനെതിരെ നെയ്യാറ്റിന്‍കരയില്‍ കോണ്‍ഗ്രസ്‌യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ ആക്രമണം അംഗീകരിക്കാനാകില്ലെന്ന്…
മുംബൈ : ദുബായില്‍നിന്ന് ഇസ്രയേലിലെ ടെല്‍ അവീവിലേക്ക് പറന്ന ഫ്‌ലൈ ദുബായ് വിമാനത്തില്‍ കോക്പിറ്റിനുള്ളില്‍ ഉണ്ടായ അടിയന്തര സാഹചര്യത്തില്‍, വന്‍…
തിരുവനന്തപുരം : ശബരിമലയിലേക്ക് അരവണ നിര്‍മ്മാണത്തിനായി മില്‍മയില്‍ നിന്നും കൂടിയ വിലയ്ക്ക് നെയ്യ് വാങ്ങിയതുമായി ബന്ധപ്പെട്ട വന്‍ സാമ്പത്തിക ക്രമക്കേടില്‍…
കോട്ടയം : വാഹനാപകടത്തില്‍ ദാരുണമായി അന്ത്യം സംഭവിച്ച പ്രശസ്ത സിനിമാ - ടെലിവിഷന്‍ നടന്‍ കൊല്ലം സുധിയുടെ കുടുംബത്തിന് 1.77…