അഹമ്മദാബാദ്: ആരാധകർ ആകാംക്ഷയോടെയും എന്നാൽ ഏറെ ദുഃഖത്തോടെയും ക്രിക്കറ്റിലെ നായകൻ മഹേന്ദ്രസിംഗ് ധോണിയോട് ചോദിച്ചിരുന്ന ചോദ്യത്തിന് ഇപ്പോൾ ധോണി മറുപടിപറയുകയാണ്. ‘ഇല്ല ഞാന്‍ ഐപിഎല്ലില്‍ നിന്നു വിരമിക്കില്ല’-ചെന്നൈ സൂപ്പര്‍ കിങ്‌സ് അഞ്ചാം ഐപിഎല്‍ കിരീടം സ്വന്തമാക്കിയ നേട്ടത്തിന് പിന്നാലെയാണ് ധോനി അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ടത്.വിരമിക്കാൻ ഏറ്റവും അനുയോജ്യ സമയം ആണെങ്കിലും ആരാധകർക്കുവേണ്ടി അടുത്ത സീസണിലും കളിക്കാൻ ശ്രമിക്കുമെന്നും ഉടൻ വിരമിക്കൽ തീരുമാനം ഇല്ലെന്നും സമ്മാനദാനച്ചടങ്ങില്‍ ഹര്‍ഷ ഭോഗ്‌ലെയുടെ ചോദ്യത്തിന് മറുപടിയായി ധോണി പറഞ്ഞു. എനിക്ക് ലഭിക്കുന്ന സ്‌നേഹത്തിന്റെ അളവ് നോക്കിയാല്‍ ഇവിടെ നിന്നു ഒഴിഞ്ഞു പോകുക അത്ര എളുപ്പമുള്ള കാര്യമല്ലെന്നും അടുത്ത സീസണിലും ഐപിഎല്‍ കളിക്കാനും ആരാധകര്‍ക്ക് മറ്റൊരു സമ്മാനം കൂടി നല്‍കാനും ഞാന്‍ ശ്രമിക്കുമെന്നും ശരീരത്തെ സംബന്ധിച്ച് അത്ര അനായസ കാര്യമല്ലെന്നും ഏറ്റവും ബുദ്ധിമുട്ടുള്ളത് ഒരിക്കല്‍ കൂടി ഐപിഎല്‍ കളിക്കണമെങ്കില്‍ ഒന്‍പത് മാസത്തെ കഠിനാധ്വനം വേണം എന്നതാണെന്നും കിരീട നേട്ടത്തിന് പിന്നാലെ ധോനി പ്രതികരിച്ചു.
ജയവും തോല്‍വിയുമൊന്നും അധികം ബാധിക്കാറില്ലെങ്കിലും ഇന്ന് പതിവില്ലാത്ത വിധം വികാരാധീനനായോ എന്ന ഹര്‍ഷ ഭോഗ്‌ലെയുടെ ചോദ്യത്തിന് അത് സ്വാഭാവികമാണെന്നായിരുന്നു ധോണിയുടെ മറുപടി. എന്‍റെ കരിറിലെ അവസാന ഘട്ടത്തിലൂടെ കടന്നുപോകുകയാണ് ഞാനിപ്പോള്‍. എല്ലാം തുടങ്ങിയത് ഇവിടെ നിന്നാണ്. അതുകൊണ്ടുതന്നെ ആരാധകര്‍ നല്‍കിയ സ്നേഹവും പിന്തുണയും കണ്ടപ്പോഴും സ്റ്റേഡിയം മുഴവന്‍ എന്‍റെ പേര് ഉറക്കെ വിളിച്ചപ്പോഴും അവരെ നോക്കി നിന്ന നിമിഷം തന്‍റെ കണ്ണ് നിറഞ്ഞിരുന്നുവെന്ന് ധോണി പറഞ്ഞു.കണ്ണു നിറഞ്ഞ ആ നിമിഷം ഡഗ് ഔട്ടില്‍ കുറച്ചു നേരം ഞാന്‍ നിന്നു. കരിയറിലെ അവസാന നിമിഷങ്ങളാണിത്, ഇത് ഞാന്‍ ആസ്വദിക്കുകയാണ് വേണ്ടതെന്ന് പിന്നെ ഞാന്‍ തിരിച്ചറിഞ്ഞു, ചെന്നൈയില്‍ അവസാന മത്സരം കളിച്ചപ്പോഴും അങ്ങനെതന്നെയായിരുന്നു. വീണ്ടും അവിടെയെത്തി കളിക്കുന്നത് ഏറെ സന്തോഷമുള്ള കാര്യമാണെന്നും ധോണി പറഞ്ഞു.
നേരത്തെ മുന്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് താരം സുരേഷ് റെയ്‌ന ധോനിയുടെ വിരമിക്കല്‍ സംബന്ധിച്ച് ശ്രദ്ധേയ വെളിപ്പെടുത്തല്‍ നടത്തിയിരുന്നു. ഈ സീസണില്‍ ഐപിഎല്‍ കിരീടം നേടി അടുത്ത സീസണിലും കളിക്കാനിറങ്ങുമെന്ന് അദ്ദേഹം തന്നോടു പറഞ്ഞുവെന്നായിരുന്നു റെയ്‌നയുടെ വെളിപ്പെടുത്തല്‍.
ദേശീയ തൊഴിലുറപ്പ് പദ്ധതി ഇനി ഓർമ്മ ! അഴിമതിയും കെടുകാര്യസ്ഥതയും ഇല്ലാതാക്കാൻ നിയമം ഭേദഗതി ചെയ്‌ത് കേന്ദ്ര സർക്കാർ !…
പ്രപഞ്ചത്തിന്റെ അഗാധതയിൽ അന്യഗ്രഹ ജീവനെയോ അന്യഗ്രഹ നാഗരികതകളെയോ തേടിയുള്ള മനുഷ്യന്റെ അന്വേഷണം ദശകങ്ങളായി തുടരുകയാണ്. നാം എന്ന് അവരെ കണ്ടെത്തും…
പ്രപഞ്ചത്തിന്റെ അതിദൂരങ്ങളിൽ നിന്ന് ജെയിംസ് വെബ് കണ്ടെത്തിയ 'വിർജിൽ' (Virgil) എന്ന ഗാലക്സി, ഗാലക്സികളുടെ രൂപീകരണത്തെക്കുറിച്ചുള്ള നിലവിലെ ശാസ്ത്രീയ ധാരണകളെപ്പോലും…
നിറം മാറി ശാസ്ത്രലോകത്തെ അമ്പരിപ്പിച്ച് 3I ATLAS. ഓഗസ്റ്റ് മാസത്തിൽ ചുവപ്പ് നിറത്തിൽ കണ്ടിരുന്ന ഈ വാൽനക്ഷത്രം പെരിഹെലിയൻ (സൂര്യനോട്…
ഏകദേശം 1500 വർഷങ്ങൾക്ക് മുമ്പ്, ആധുനിക ടെലിസ്കോപ്പുകളോ കമ്പ്യൂട്ടറുകളോ ഇല്ലാത്ത കാലത്ത് ആര്യഭടൻ നടത്തിയ കണ്ടെത്തലുകൾ ഭാരതീയ ജ്യോതിശ്ശാസ്ത്ര പാരമ്പര്യത്തിന്റെ…
അലാസ്ക എന്ന ഭൂപ്രദേശം റഷ്യയുടെ കൈവശത്തിൽ നിന്നും അമേരിക്കയുടെ ഭാഗമായി മാറിയത് ലോകചരിത്രത്തിലെ തന്നെ ഏറ്റവും വിസ്മയകരമായ ഒരു ഇടപാടിലൂടെയാണ്.…