ലോകം ശ്രദ്ധിക്കുന്ന ഗ്ലാമർ വേദിയായ കാൻ ഫിലിം ഫെസ്റ്റിവലിൽ ഇസ്‌ലാമിക ഭരണകൂടത്തിനെതിരെ പ്രതിഷേധാഗ്നി പടർത്തി ഇറാൻ മോഡൽ. ഇറാനിയൻ മോഡലായ മഹ്ലാഗ ജബേരിയാണ് ഇസ്ലാമിസ്റ്റുകൾക്കെതിരെ കടുത്ത സ്വാതന്ത്ര്യ സമര പോരാട്ടം നടത്തുന്ന ഇറാൻ വനിതകൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് രംഗത്തെത്തിയത്. തന്റെ വസ്ത്രത്തിലൂടെയാണ് ജബേരി പ്രതിഷേധം അറിയിച്ചത്. കറുപ്പു നിറത്തിലുള്ള ഗൗൺ ധരിച്ചാണ് മഹ്ലാഗ റെഡ് കാർപെറ്റിൽ ചുവടുവച്ചത്. വസ്ത്രത്തിനൊപ്പം കഴുത്തിന്റെ ഭാഗത്തുള്ള കുരുക്കിന്റെ രൂപത്തിലുള്ള ഡിസൈനാണ് ജബേരിയുടെ ലുക്ക് വ്യത്യസ്തമാക്കിയത്. ബീജ് നിറത്തിലുള്ള കുരുക്കാണ് വസ്ത്രത്തോട് ചേർത്തു ഡിസൈൻ ചെയ്തിരിക്കുന്നത്. ഒറ്റനോട്ടത്തിൽ കഴുത്തിൽ കുരുക്കിട്ടതാണെന്ന തോന്നലാണ് ഉണ്ടാവുക. ഇത്തരമൊരു ഡിസൈനിൽ അവതരിച്ചതിനു പിന്നിലും മഹ്ലാഗയ്ക്ക് കൃത്യമായ ലക്ഷ്യമുണ്ട്. മറ്റൊന്നുമല്ല ഇറാനിലെ ഭരണകൂട കൊലപാതകങ്ങൾക്ക് എതിരെയുള്ള ശബ്ദമാണത്.
ശരിയായി ഹിജാബ് ധരിക്കാത്തതിന‍് ഇറാനിൽ സദാചാര പോലീസ് അറസ്റ്റു ചെയ്ത മഹ്സ കസ്റ്റഡിയിലിരിക്കെ മരണപ്പെട്ടതിനു പിന്നാലെയാണ് ഇറാനിലെ തെരുവുകളിൽ പ്രതിഷേധം ശക്തിപ്പെടുന്നത്. ഇറാനിലെ ജനങ്ങൾക്ക് സമർപ്പിക്കുന്നു എന്ന ക്യാപ്ഷനോടെയാണ് മഹ്ലാഗ കാൻ ലുക്കിന്റെ ചിത്രങ്ങളും വീഡിയോയും ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്. വൈകാതെ തന്നെ ഈ പ്രതിഷേധത്തിന് സാമൂഹിക മാദ്ധ്യമങ്ങളിൽ വൻ സ്വീകാര്യത ലഭിക്കുകയും ചെയ്തു. സ്ത്രീകൾ ഹിജാബ് കൊണ്ട് കൃത്യമായി മുടി മറക്കാതിരിക്കുന്നതോ ഇറുകിയ വസ്ത്രം ധരിക്കുന്നതോ ഒക്കെ ഇറാനിൽ കുറ്റകരമാണ്. ഇവ നിരീക്ഷിക്കാൻ സദാചാര പോലീസ് സദാ തെരുവുകളിൽ ഉണ്ടായിരിക്കും. അറസ്റ്റിലായതിനു ശേഷം കസ്റ്റഡിയിലിരിക്കവേയാണ് മഹ്സ മരണപ്പെടുന്നത്. മർദനത്തിൽ തലയോട്ടി പൊട്ടിയതും രക്തസ്രാവവും പക്ഷാഘാതവുമാണ് മഹ്സയുടെ മരണത്തിന് കാരണമായത് എന്നാണ് മെഡിക്കൽ റിപ്പോർട്ടിൽ പറയുന്നത്. അവിടുന്നിങ്ങോട്ട് ഇറാനിൽ പ്രതിഷേധങ്ങളുടെ നീണ്ടനിര ആരംഭിക്കുകയായിരുന്നു. മഹ്സയ്ക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ചുകൊണ്ട് നിരവധി സ്ത്രീകളാണ് തെരുവുകളിലിറങ്ങി ഹിജാബ് വലിച്ചുകീറുകയും കത്തിക്കുകയുമൊക്കെ ചെയ്തത്.
കുട്ടികളാണെന്ന നിയമപരമായ ആനുകൂല്യം മുതലെടുത്ത് മുതിർന്നവർ കുട്ടികളെ ക്രിമിനൽ പ്രവർത്തനങ്ങൾക്കും ലഹരിക്കടത്തിനും ഉപയോഗിക്കുന്നതായി മുൻ ഡിജിപി ബി. സന്ധ്യ. കുട്ടികൾക്ക്…
ജനാധിപത്യത്തിന്റെ മഹത്തായ മണ്ണായ ബിഹാറിലെ വൈശാലിയിൽ എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ഏകദേശം 34,470 കോടി രൂപയുടെ വിവിധ വികസന…
ഭാരതീയ റെയിൽവേ ആധുനികവൽക്കരണത്തിന്റെ പാതയിൽ മുന്നേറുകയാണ്. പുതിയ ട്രെയിനുകൾ, നവീകരിച്ച കോച്ചുകൾ, മെച്ചപ്പെട്ട യാത്രാസൗകര്യങ്ങൾ, ശുചിത്വ സംവിധാനങ്ങൾ തുടങ്ങി യാത്രക്കാർക്കായി…
ഭാരതത്തിന്റെ സനാതന സാംസ്കാരിക പൈതൃകത്തിന്റെയും അചഞ്ചലമായ ദേവീഭക്തിയുടെയും പ്രതീകമായ പ്രശസ്തമായ ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിൽ വിശ്വപ്രസിദ്ധമായ കാർത്തിക പൊങ്കാല മഹോത്സവത്തിന്…
സിപിഎം മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ അവസാന നാളുകളെക്കുറിച്ച് നിർണായക വെളിപ്പെടുത്തലുകളുമായി ഭാര്യയുടെ സഹോദരൻ എസ്.ആർ. വിനയകുമാർ. പാർട്ടി…
നവംബർ 16 മുതൽ 20 വരെ അസം, മണിപ്പൂർ എന്നിവിടങ്ങളിൽ ആർ.എസ്.എസ് സർസംഘചാലക് ഡോ. മോഹൻ ഭാഗവത് നടത്തിയ പഞ്ചദിന…