piyush goel
മുംബൈ: ഐ.എ.സി വിക്രാന്ത് (IAC Vikrant) വിവിധ പരീക്ഷണ ഘട്ടങ്ങൾ കടന്ന് മുന്നേറുന്നുവെന്ന് കേന്ദ്രമന്ത്രി പീയൂഷ് ഗോയൽ. ഇത് മെയ്ക് ഇൻ ഇന്ത്യയുടെ ഉജ്ജ്വല വിജയമാണെന്നും വിമാനവാഹിനി കപ്പൽ നിർമ്മാണത്തിൽ ഇന്ത്യ ലോകനിലവാരത്തിലാണെന്നും ഗോയൽ പറഞ്ഞു.
അതേസമയം ഐ.എ.സി വിക്രാന്ത് ഇന്ത്യൻ നാവികസേനയുടെ ശക്തിയും വിശാലതയും കൂടുതൽ വർദ്ധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. രാജ്യം എല്ലാ മേഖലയിലും സ്വയംപര്യാപ്തമാകുന്നതിന്റെ മികച്ച ഉദാഹരണമാണ് പ്രതിരോധ രംഗത്ത് കാണുന്ന മാറ്റം. ആത്മനിർഭരമാവുകയാണ് ഇന്ത്യയെന്നും പീയൂഷ് ഗോയൽ പറഞ്ഞു. കഴിഞ്ഞ ഒക്ടോബറിലാണ് ഐ.എ.സി വിക്രാന്ത് 10 ദിവസം സമുദ്രത്തിൽ വിവിധ പരീക്ഷണങ്ങൾക്ക് വിധേയമായത്. കഴിഞ്ഞ ദിവസം വീണ്ടും സമുദ്രത്തിലേക്ക് ഇറങ്ങിയിരിക്കുന്ന വിമാനവാഹിനി യുദ്ധസമാനമായ വിവിധ പരീക്ഷണങ്ങൾക്ക് വിധേയമാകും. ഇത് വിജയകരമാകുന്നതോടെ വമ്പൻ നേട്ടമാണ് രാജ്യത്തിനുണ്ടാകാൻ പോകുന്നത്.
കേരളത്തിന്റെ പ്രാചീന ആത്മീയ പാരമ്പര്യത്തിന്റെ ഭാഗമായ മഹാമാഘം മഹോത്സവം 2027ൽ വിപുലമായ ജനപങ്കാളിത്തത്തോടെ സംഘടിപ്പിക്കുമെന്ന് സ്വാമി ചിദാനന്ദപുരി. മാതാ അമൃതാനന്ദമയിയുടെ…
ലഖ്നൗവിലെ കിംഗ് ജോർജ് മെഡിക്കൽ യൂണിവേഴ്സിറ്റിയിൽ (KGMU) ഉയർന്ന മതപരിവർത്തന സമ്മർദം, ലൈംഗിക ചൂഷണം, വനിതാ ജീവനക്കാർക്കെതിരായ അതിക്രമം തുടങ്ങിയ…
ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ് തസ്തികയിലേക്കുള്ള നിയമന നടപടികളിൽ സുതാര്യത ഉറപ്പാക്കിയിട്ടുണ്ടോ എന്ന ചോദ്യവുമായി പുതിയ വിവാദം. മുൻ എസ്എഫ്ഐ…
തിരുവനന്തപുരം: കേരളത്തിന്റെ സാംസ്കാരിക പാരമ്പര്യവും ആദിശങ്കരാചാര്യർ പകർന്നുനൽകിയ ദേശീയ ഐക്യത്തിന്റെ സന്ദേശവും ഒരുമിച്ച് ഉയർത്തിപ്പിടിക്കണമെന്ന് ഗവർണർ ഓംപ്രകാശ് മാഥൂർ. ലോക്ഭവനിൽ…
സംസ്ഥാന രൂപീകരണത്തിന്റെ 70-ാം വാർഷിക വേളയിൽ കേരളത്തിലെ ജനങ്ങൾക്ക് ഹൃദയം നിറഞ്ഞ കേരളപ്പിറവി മംഗളങ്ങൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.…
സ്വദേശി സാങ്കേതികവിദ്യയുടെ കരുത്തിൽ ഭാരതം ബഹിരാകാശ രംഗത്ത് മറ്റൊരു സുപ്രധാന നാഴികക്കല്ല് കൂടി പിന്നിട്ടിരിക്കുകയാണ്. ജിഎസ്എൽവി-എഫ്18 (GSLV-F18) റോക്കറ്റ് ഉപയോഗിച്ച്…