കഴിഞ്ഞ ദശകത്തിലെ ഏറ്റവും മികച്ച ക്രിക്കറ്റ് താരങ്ങളെ ചേര്‍ത്തുകൊണ്ട് മികച്ച ടീമിനെ തെരെഞ്ഞെടുത്ത് ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് കൗണ്‍സില്‍. അന്താരാഷ്ട്ര മത്സരങ്ങളില്‍ കഴിഞ്ഞ പത്തുവര്‍ഷങ്ങളായി മികച്ച പ്രകടനം കാഴ്ചവെച്ച താരങ്ങളെ തെരെഞ്ഞെടുത്ത് ടെസ്റ്റ്, ഏകദിന, ട്വന്റി 20 ടീമുകളെ ഐ.സി.സി പ്രഖ്യാപിച്ചു. ഈ മൂന്നു ലോക ഇലവനിലും ഇടം നേടി ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോലി സമാനതകളില്ലാത്ത നേട്ടം കരസ്ഥമാക്കി. ടെസ്റ്റ് ടീമില്‍ വിരാട് കോലിയും സ്പിന്നര്‍ ആര്‍.അശ്വിനുമാണ് ഇടം നേടിയിരിക്കുന്നത്. വിരാട് കോലി തന്നെയാണ് ടീമിന്റെ നായകന്‍. ഓപ്പണറായി ഇംഗ്ലണ്ടിന്റെ അലസ്റ്റൈര്‍ കുക്ക്, ഓസ്‌ട്രേലിയയുടെ ഡേവിഡ് വാര്‍ണര്‍ എന്നിവരെ തെരെഞ്ഞെടുത്തു. മൂന്നാമനായി ന്യൂസിലന്‍ഡ് ടീം നായകന്‍ കെയ്ന്‍ വില്യംസണും നാലാമനായി കോലിയും ഇറങ്ങും. അഞ്ചാമനായി ഓസ്‌ട്രേലിയയുടെ സ്റ്റീവ് സ്മിത്തും ആറാമനായി ശ്രീലങ്കയുടെ കുമാര്‍ സംഗക്കാരയും വരും. സംഗക്കാരയാണ് ടീമിന്റെ വിക്കറ്റ് കീപ്പര്‍. ഓള്‍റൗണ്ടര്‍മാരായി ഇംഗ്ലണ്ടിന്റെ ബെന്‍ സ്‌റ്റോക്‌സും അശ്വിനും ഇടം നേടി. ബൗളിങ് നിരയെ സൗത്ത് ആഫ്രിക്കയുടെ ഡെയ്ല്‍ സ്റ്റെയിന്‍ നയിക്കും. ഇംഗ്ലണ്ടിന്റെ സ്റ്റ്യുവര്‍ട്ട് ബ്രോഡും ജെയിംസ് ആന്‍ഡേഴ്‌സണുമാണ് മറ്റ് പേസ് ബൗളര്‍മാര്‍.
ഏകദിന ടീമില്‍ മൂന്ന് ഇന്ത്യന്‍ താരങ്ങള്‍ ഇടം നേടി. രോഹിത് ശര്‍മ, വിരാട് കോലി, എം.എസ്. ധോനി എന്നിവരാണവര്‍. ഏകദിന ടീമില്‍ ഏറ്റവുമധികം താരങ്ങളുള്ളതും ഇന്ത്യയില്‍ നിന്നുതന്നെയാണ്. ഡേവിഡ് വാര്‍ണറും രോഹിത് ശര്‍മയും ടീമിന്റെ ഓപ്പണര്‍മാരാകും. മൂന്നാമനായി വിരാട് കോലി കളിക്കും. പിന്നാലെ സൗത്ത് ആഫ്രിക്കയുടെ എ.ബി. ഡിവില്ലിയേഴ്‌സും ബംഗ്ലാദേശിന്റെ ഷാക്കിബ് അല്‍ ഹസ്സനും എം.എസ്.ധോനിയും ഇറങ്ങും. ധോനിയാണ് ടീമിനെ നയിക്കുക. വിക്കറ്റ് കീപ്പറും താരം തന്നെ. ബെന്‍ സ്റ്റോക്‌സ്, ഓസ്‌ട്രേലിയയുടെ മിച്ചല്‍ സ്റ്റാര്‍ക്ക്, ന്യൂസിലന്‍ഡിന്റെ ട്രെന്റ് ബോള്‍ട്ട്, സൗത്ത് ആഫ്രിക്കയുടെ ഇമ്രാന്‍ താഹിര്‍, ശ്രീലങ്കയുടെ ലസിത് മലിംഗ എന്നിവരും ടീമില്‍ ഇടം നേടി.
2026 നിയമസഭാ തിരഞ്ഞെടുപ്പിൽ, LDF ഉം UDF ഉം അവരെ പിന്തുണയ്ക്കുന്ന ഇസ്ലാമിക ഭീകരവാദികളെ വെള്ളപൂശി , മറുപക്ഷത്ത് നിൽക്കുന്ന…
വടക്കേ അമേരിക്കയിലെ ഏറ്റവും വലിയ നദികളിലൊന്നായ മിസിസിപ്പി നദിയുടെ ചരിത്രത്തിൽ ഇത്തരം വിസ്മയകരവും ഭയാനകവുമായ നിമിഷങ്ങൾ ഒന്നിലധികം തവണ സംഭവിച്ചിട്ടുണ്ട്.…
രണ്ടാം ലോകമഹായുദ്ധം ലോകചരിത്രത്തിന് നൽകിയത് യുദ്ധത്തിന്റെ ഭീകരതകൾ മാത്രമല്ല, ഇന്നും ചുരുളഴിയാത്ത നൂറുകണക്കിന് നിഗൂഢതകൾ കൂടിയാണ്. അത്തരത്തിൽ ചരിത്രകാരന്മാരെയും നിധി…
ഹിജാബ് ധരിച്ച ഒരു സ്ത്രീ ഇന്ത്യൻ പ്രധാനമന്ത്രിയുടെ കസേരയിൽ ഇരിക്കുന്നത് തനിക്ക് കാണണമെന്ന് എ.ഐ.എം.ഐ.എം അദ്ധ്യക്ഷൻ അസദുദ്ദീൻ ഉവൈസിയുടെ പ്രസ്താവന…
യുക്രെയ്ൻ യുദ്ധത്തിന് പിന്നാലെ റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതിയുടെ പേരിൽ ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധത്തിൽ നിലനിന്നിരുന്ന അസ്വാരസ്യങ്ങൾ ഇപ്പോൾ…
നമ്മുടെ ജീവിതത്തിൽ സാമ്പത്തികമായ പ്രയാസങ്ങൾ അനുഭവപ്പെടുമ്പോൾ, അതിന് പിന്നിൽ നമ്മുടെ തന്നെ ചില സ്വഭാവരീതികളോ ശീലങ്ങളോ ഉണ്ടാകാം എന്ന് വേദങ്ങളും…