Kerala

ഐസിയു പീഡനക്കേസ്; ഡോ. പ്രീതിക്കെതിരെ അതിജീവിത നൽകിയ പരാതിയിൽ പുനരന്വേഷണത്തിന് ഉത്തരവ്

കോഴിക്കോട്: മെഡിക്കൽ കോളേജ് ഐസിയു പീഡനക്കേസിൽ മൊഴി രേഖപ്പെടുത്തിയ ഡോ. പ്രീതിക്കെതിരെ അതിജീവിത നൽകിയ പരാതിയിൽ പുനരന്വേഷണത്തിന് ഉത്തരവ്. ഉത്തര മേഖല ഐജി കെ. സേതുരാമൻ, നാർക്കോട്ടിക് സെൽ എസിപി ടി.പി.ജേക്കബിനോട് അന്വേഷിച്ചു ഒരാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കാനാണ് ഉത്തരവ് നൽകിയത്.

പീഡനക്കേസിൽ ഡോ.കെ.വി.പ്രീതി തന്റെ മൊഴി പൂർണമായും രേഖപ്പെടുത്തിയില്ലെന്ന് അതിജീവിത സിറ്റി പോലീസ് കമ്മിഷണർക്ക് പരാതി നൽകിയിരുന്നു. ഈ കേസിലെ പോലീസ് അന്വേഷണ റിപ്പോർട്ട് നൽകണമെന്ന് അതിജീവിത ആവശ്യപ്പെട്ടിട്ടും കമ്മിഷണർ നൽകിയില്ല. ഇതോടെ റിപ്പോർട്ട് നൽകണമെന്നാവശ്യപ്പെട്ട് അതിജീവിത കമ്മിഷണർ ഓഫീസിന് സമീപത്ത് സമരം ആരംഭിച്ചിരുന്നു.

അതിജീവിത ആവശ്യപ്പെട്ട റിപ്പോർട്ട് നൽകാൻ ഉത്തരമേഖല ഐജി കമ്മിഷണർക്ക് നിർദേശം നൽകി. ഡോ.കെ.വി.പ്രീതിക്കെതിരായ പരാതിയിൽ എസിപി നടത്തിയ അന്വേഷണത്തിന്റെ റിപ്പോർട്ടിന്റെ പകർപ്പ് അതിജീവിതയ്ക്ക് നൽകാനാണ് നിർദേശം നൽകിയത്. ഇതിനു പിന്നാലെ അതിജീവിത സമരം അവസാനിപ്പിക്കുകയായിരുന്നു. ഡോ. പ്രീതിക്കെതിരെ പുനരന്വേഷണം നടത്തണമെന്നും അതിജീവിത ആവശ്യപ്പെട്ടിരുന്നു.

anaswara baburaj

Recent Posts

‘ആവേശം’ അതിരുകടന്നു ! തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രസംഗം ഒഴിവാക്കി വേദി വിട്ട് രാഹുൽ ഗാന്ധിയും അഖിലേഷ് യാദവും

ഉത്തർപ്രദേശ് : ആൾക്കൂട്ടത്തിന്റെ ആവേശം അതിരുവിട്ടതോടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രസംഗം ഒഴിവാക്കി വേദി വിട്ട് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും…

15 mins ago

അവയവ മാ-ഫി-യ ഇരകളെ ഇറാനിലേക്ക് കടത്തി ! തുച്ഛമായ തുക നൽകി കബളിപ്പിച്ചു

അവയവക്കച്ചവടത്തിലൂടെ ലഭിച്ച കോടികൾ ഭീ-ക-ര-വാ-ദ-ത്തി-ന് ഉപയോഗിച്ചു ? കേന്ദ്ര അന്വേഷണം തുടങ്ങി കേന്ദ്ര ഏജൻസികൾ ?

25 mins ago

അവിടെ എല്ലാം വ്യാജം !തെരഞ്ഞെടുപ്പിൽ വിജയിച്ചാൽ സിനിമാ രംഗം വിടും! എൻഡിഎ സ്ഥാനാർത്ഥി കങ്കണ റണാവത്ത്

ദില്ലി : 2024-ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ വിജയിച്ചാൽ സിനിമാ രംഗം വിടുമെന്ന് നടിയും എൻ ഡി എ സ്ഥാനാർത്ഥിയുമായ കങ്കണ…

28 mins ago

റായ്ബറേലിയെ തഴഞ്ഞ സോണിയ ഗാന്ധി എന്തിനാണ് മകനുവേണ്ടി വോട്ട് ചോദിക്കുന്നത് ? മണ്ഡലം കുടുംബസ്വത്തല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

റായ്ബറേലിയിൽ രാഹുൽ ഗാന്ധിയെ സ്ഥാനാർത്ഥിയാക്കിയതിൽ കോൺഗ്രസ്സ് നേതാവ് സോണിയാ ഗാന്ധിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. റായ്ബറേലിയെ ഉപേക്ഷിച്ച…

1 hour ago

മമതയ്ക്ക് വേണ്ടി ബംഗാളിൽ സ്വയം കുഴി തോണ്ടുന്ന കോൺഗ്രസ് !

ഇൻഡി മുന്നണിയിൽ കാര്യങ്ങൾ തീരുമാനിക്കുന്നത് മമത ബാനർജി ; പറ്റാത്തവർക്ക് ഇറങ്ങിപോകാമെന്ന് ഖാർഗെയും !

1 hour ago

വാട്‌സ്ആപ്പ് വോയ്‌സ് മെസേജിലൂടെ മുത്തലാഖ് ! ഭാര്യയെ ഉപേക്ഷിക്കാൻ ശ്രമിച്ച യുവാവിനെ അറസ്റ്റ് ചെയ്ത് പോലീസ്

അദിലാബാദ് : ഭാര്യയെ വാട്‌സ്ആപ്പ് വോയ്‌സ് മെസേജ് വഴി മുത്തലാഖ് ചൊല്ലിയ യുവാവിനെ അറസ്റ്റ് ചെയ്ത് പോലീസ്. തെലങ്കാനയിലെ അദിലാബാദിലാണ്…

2 hours ago